കെവിന്റെ കൊല; മൂന്ന് പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും

കെവിന്റെ കൊലപാതകത്തില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സേനയില്‍ നിന്ന് പുറത്താക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഗാന്ധിനഗര്‍ എസ്.ഐ. ഉള്‍പ്പടെ നടപടി നേരിട്ട മൂന്ന് പേരെ പിരിച്ചുവിടുന്നതാണ് പരിശോധിക്കുന്നത്. കെവിനെ തട്ടികൊണ്ട് പോകുന്നതിന് ഒത്താശ ചെയ്തതിന് നാല് പോലീസുകാരാണ് നിലവില്‍ സസ്‌പെന്‍ഷനിലുള്ളത്. സേനയ്ക്ക് ആകെ കളങ്കമുണ്ടാക്കിയ സംഭവം എന്ന നിലയ്ക്കാണ് കര്‍ശന നടപടിക്കുള്ള നീക്കം. മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിയമവശം പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം കൊടുത്തതായാണ് സൂചന.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section