കെവിന്റെ മരണം: മുഖ്യപ്രതികള്‍ പിടിയില്‍

കെവിന്‍ മരിച്ച കേസില്‍ മുഖ്യപ്രതികള്‍ പോലീസ് പിടിയിലായി. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയെയും പിതാവ് ചാക്കോ ജോണിനെയുമാണ് പോലീസ് പിടികൂടിയത്. കണ്ണൂരില്‍ നിന്നാണ് ഇരുവരും പോലീസ് പിടിയിലായത്.  കേസില്‍ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ചാക്കോ ജോണ്‍ അഞ്ചാം പ്രതിയാണ്. കെവിന്റെ കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. ഉടന്‍ തന്നെ  ഇരുവരെയും കോട്ടയത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യത്തിനായി അവര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്കിയിരുന്നു. ഇതിനിടെയാണ് പ്രത്യേക അന്വേഷണസംഘം ഇരുവരെയുംപിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 3 പേര്‍ നേരത്തെ പിടിയിലായിരുന്നു. ഇനി 7 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. അതേസമയം, ഷാനുവും ചാക്കോയും കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section