കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം.

സി പി എം- സി എസ് ഡി എസ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശി. സി എസ് ഡി എസ് പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം മാന്നാനം സ്വദേശി കെവിന്റെ മൃതദേഹം ഞായറാഴ്ചയാണ് പുനലൂരിലെ ചാലിയക്കര ആറ്റില്‍നിന്ന് കണ്ടെടുത്തത്.

കെവിനും കൊല്ലം തെന്മല സ്വദേശിനിയായ നീനുവും നാലുദിവസങ്ങള്‍ക്കു മുമ്പാണ് വിവാഹിതരായത്. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

content highlights: kevin murder conflict infront of kottayam medical college