തട്ടിക്കൊണ്ട് പോകല്‍ പോലീസ് അറിവോടെ: ഫോണ്‍ സംഭാഷണം പുറത്ത്

ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിനേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ട് പോയത് പോലീസ് അറിവോടെയെന്ന് സമര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ഷാനു ചാക്കോയുടേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. അനീഷ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും കെവിന്‍ രക്ഷപ്പെട്ടെന്നും പോലീസിനോട് പറയുന്നതായി കരുതുന്ന ഫോണ്‍ സംഭാഷണത്തില്‍ ഉണ്ട്. 'താന്‍ ചെയ്തത് തെറ്റാണെന്ന് അറിയാം, എന്നാല്‍ മറ്റ് വഴിയില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്, കൊച്ചിനെ ഏത് വിധേനയും തങ്ങള്‍ക്ക് വേണം' എന്നും സംഭാഷണത്തില്‍ പറയുന്നു. ഷാനുവും ഗാന്ധിനഗര്‍ എസ്.ഐയുമായുള്ള സംഭാഷണമാണ് ഇതെന്നാണ് കരുതുന്നത്. 'ഇതിന്റെ പുറകെ പോവാന്‍ സമയമില്ല. ഏത് വിധേനയും പെണ്‍കുട്ടിയെ കിട്ടണം. അനീഷിന്റെ വീട് തകര്‍ത്തതിന് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section