എ.എസ്.ഐയും ഡ്രൈവറും പ്രതികളെ സഹായിച്ചു ഐ.ജി വിജയ് സാഖറെ

കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പോലീസുകാര്‍ സഹായിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാഖറെ. പുറത്ത് വന്ന ഫോണ്‍ സംഭാഷണം എ.എസ്.ഐയും ഷാനുചാക്കോയും തമ്മിലാണ്. ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു. നിലവില്‍ ആറ് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മൂന്ന് പേര്‍ റിമാന്‍ഡിലായി. മറ്റുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. വൈകീട്ടോടെ മാത്രമേ പ്രതികള്‍ എങ്ങനെ സഹായിച്ചൂവെന്ന് വ്യക്തമാവുകയള്ളൂവെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രാവിലയോടെയായിരുന്നു എ.എസ്.ഐയുമായി മുഖ്യപ്രതി സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നത്. ഇതോടെ കേസില്‍ പോലീസിന്റെ കൃത്യമായ ഇടപെടല്‍ വ്യക്തമാവുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ഐ.ജി സ്ഥിരീകരിച്ചിട്ടുള്ളത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section