കെവിന്റെ കൊലപാതകം; ഭാര്യാപിതാവും സഹോദരനുമടക്കം 14 പ്രതികള്‍

കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും അടക്കം പതിന്നാലു പേര്‍ പ്രതികള്‍. നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ ഭൂരിപക്ഷവും ബന്ധുക്കളാണ്. ഇവരില്‍ ചിലര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും ക്രിമിനല്‍ കേസ് പ്രതികളുമാണ്. കൊലപാതകം നടത്തുന്നതിന് ചാക്കോ കൃത്യമായ ആസൂത്രണം നടത്തിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ നീനുവിന്റെ മാതാവ് രഹ്നയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലും പോലീസ് പരിശോധന നടത്തുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും നീനുവിന്റെ വീട്ടിലും പ്രത്യേക അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section