വായന ഒരു ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ലളിതമായി തുടങ്ങുന്ന വായനയെ ക്രമേണ ഗൗരവതലത്തിലേക്കു കൊണ്ടുവരണം. എല്ലാ പുസ്തകങ്ങളും വായിക്കണം. ഏതെങ്കിലും ഒരു പ്രത്യേകശാഖയില്‍ ഈ ശീലത്തെ ഒതുക്കുന്നത് ആശാസ്യമല്ല. പുസ്തകങ്ങള്‍ തണുപ്പന്മാരായിരിക്കും. എന്നാല്‍ ആത്മാര്‍ഥതയുള്ള സുഹൃത്തുക്കള്‍ കൂടിയാണ്.
വൈക്കം മുരളിയുടെ അഭിപ്രായത്തിലെ വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഇവയാണ്.
ദ ലിറ്റില്‍ പ്രിന്‍സ്- അന്ത്വാന്‍ ദി സാങ്ത് എക്സ്യൂപെരി
കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ- അലക്സാണ്ടര്‍ ഡ്യൂമാസ്
അലക്സാണ്ടര്‍ ദ ഗ്രേറ്റ്- നിക്കോസ് കസന്‍ദ്സക്കിസ്
ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ- ഏണസ്റ്റ് ഹെമിങ്വേ
സ്കൈലാര്‍ക്ക്- ഡീസോ കോസ്റ്റൊലാന്യി
ഒരു കുടയും കുഞ്ഞുപെങ്ങളും- മുട്ടത്തു വര്‍ക്കി
ഐതിഹ്യമാല- കൊട്ടാരത്തില്‍ ശങ്കുണ്ണി
നീര്‍മാതളം പൂത്തകാലം- മാധവിക്കുട്ടി
ഭാരത പര്യടനം- കുട്ടികൃഷ്ണമാരാര്
രണ്ടാമൂഴം- എം.ടി. വാസുദേവന്‍ നായര്‍