കൊച്ചി: ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച ഒ.എന്‍വി.കുറുപ്പ് മലയാള കവിതയുടെ പൊന്നരിവാളാണെന്ന് കവി ചെമ്മനം ചാക്കോ അഭിപ്രായപ്പെട്ടു. കേരളീയര്‍ക്ക് മാത്രമല്ല, ആഗോള മലയാളികള്‍ക്ക് ആഹ്ലാദം നല്‍കുന്നതാണ് ഈ പുരസ്‌കാര ലബ്ധിയെന്ന് അദ്ദേഹം പറഞ്ഞു.