റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പ് വരുത്താന്‍ മാതൃഭൂമിക്ക് വായനക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍. 


പാര്‍ത്ഥന്‍, ആലപ്പുഴ

മാതൃഭൂമിയില്‍ റോഡപകടങ്ങള്‍ കുറിച്ചുള്ള ലേഖനം ശ്രദ്ധേയമായി. പക്ഷെ ഇനിയും ആരും പറയാത്ത ചിലത് എനിക്ക് പറയാനുണ്ട്. രാത്രിയിലെ അപകടങ്ങള്‍ വളരെയധികം ആണ്. എതിരെ വരുന്നവര്‍ ഹെഡ് ലൈറ്റ് ഓഫ് ആക്കില്ല. കണ്ണ് കാണാതെ അപകടം ഉണ്ടാവുന്നു. ഇതിനു ഇപ്പോള്‍ ഉണ്ടാക്കുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വാഹനങ്ങളുടെ ഒന്നരയടി പൊക്കത്തില്‍ ആക്കുക. പഴയ ഓട്ടോ റിക്ഷയുടെ മുന്നിലെ വീലില്‍ വച്ചിരിക്കുന്ന അത്രയും പൊക്കത്തില്‍ മാത്രം ഹേഡ ലൈറ്റ് വച്ചാല്‍ ഒരു പരിധി വരെ എതിരെ വരുന്നവര്ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് എനിക്ക് തോന്നുന്നു. പരീക്ഷിക്കുക. ഇനിയൊന്നു, നമ്മുടെ റോഡില്‍ മര്യാദയ്ക്ക് വണ്ടി ഓടിക്കുന്നവര്‍ കുറവാണു. ഇന്ടികേട്ടര്‍ ഇടാതെ തിരിയുക, റെഡ് ട്രാഫിക് സിഗ്‌നല്‍കടക്കുക, ഓവര്‍ സ്പീഡ്, ഇല്ലാത്ത ട്രാക്ക് നൂണ്ടു മുന്നില്‍ കടക്കുക, ഇങ്ങിനെ വളരെ ഓഫെന്‌സ്‌ന ദേശീയ പാതയില്‍ നടക്കുന്നു. പോലീസ് പിടിച്ചു ലൈസന്സ്ല സസ്‌പെണ്ട് ചെയ്യും എന്ന് കേള്ക്കു മ്പോള്‍ ചിരിക്കാനെ തോന്നൂ. കേരളത്തില്‍ ലൈസെന്‌സ് പരിശോധന ഉണ്ടോ? എല്ലാത്തിനും പരിഹാരം കൂടിയ ഫൈന്‍ അടിക്കുക മാത്രമാണ്. ചെറിയ തുക ആകരുത്. റെഡ് ജമ്പിനു പതിനായിരം, ഇന്ടികേട്ടെര്‍ ഇടാതെ ട്രാക്ക് മാറുക, മറ്റു റോഡിലേക്ക് തിരിയുക, 500 രൂപ ഓവര്‍ സ്പീട് 1000, ട്രാക്ക് മാറി വരിക 1000 അങ്ങിനെ ആയാല്‍ ആരും ഒന്ന് മടിക്കും. ട്രാഫിക് മര്യാദ എല്ലാ licens കാര്ക്കും നിര്ബലന്ധമാക്കണം. ഇത് കൊണ്ട് അപകടം കുറയ്ക്കുക എന്നതിനപ്പുറം റോഡ് നന്നാക്കാന്‍ പണം വന്നു കൂടും. ആരുടേയും ശുപാര്‌ശോകള്‍ കേള്ക്കാ തെ നിയമം നടപ്പാക്കാന്‍ കഴിയണം. ഇനി ചിരിക്കാന്‍ തോന്നുന്ന ആശയം, നാലു വരി പാതയ്ക്ക് ബുദ്ധിമുട്ടുള്ള സ്ഥലതു മൂന്നു വരി പാത ഉണ്ടാക്കുക, ഓവര്‌ടേക്കിന് മാത്രം ആ ട്രാക്ക് ഉപയോഗിക്കുക, അത് ഇരുവശതുള്ളവ്ര്ക്കുംയ വാഹനങ്ങളുടെ തിരക്ക് നോക്കി ഉപയോഗിക്കണം. സര്വോതപരി സംയമനം ആണ് വളരെ ആവശ്യം. എല്ലാവര്ക്കും തിരക്കാണു, പക്ഷെ ചെറിയ തിടുക്കം വലിയ അപകടത്തില്‍ ഏതാന്‍ അധിക സമയം വേണ്ട. ജീവന്‍ അതിനെക്കാള്‍ വിലയുല്ലതല്ലേ?

കെകെ അനീഷ് , വിവരാവകാശപ്രവര്‍ത്തകന്‍ , കുന്ദംകുളം

വരയാ'''ക്കുതിരകള്‍

കറുപ്പുംവെളുപ്പും ഇടകലര്‍ന്നതാണ് ജീവിതം .

സുഖദമായപ്രതീക്ഷയുടെ വെളുപ്പും

നിരാശപൂര്‍ണമായ

കറുപ്പും അത് അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ജീവിക്കാനുളള അവകാശം,ഭരണഘടനാവാചകത്തിനപ്പുറത്തേക്ക്ശാശ്വതസത്യമായി വിലയിരുത്തപ്പെടുംപോള്‍...അതിനെ ലംഘിക്കാനുളള

ധാര്‍ഷ്ട്യത്തെ തടയാന്‍ നിയമസുരക്ഷയുമുണ്ട്.

അതിന്‍റെ ചെറിയഉദാഹരണമാണ്,അല്ലെങ്കില്‍ പ്രതീകമാണ് നമ്മുടെ പാതകളില്‍ സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെ,കാല്‍നടക്കാരന്‍റെയവകാശമായ സീബ്രാവരകള്‍!

പ്രകൃതിയുടെ മാസ്മരികതയായി നിലകൊളളുന്ന വരയന്‍കുതിരകളുടെ പേരില്‍...കൃത്യമായി മുറിച്ചുകടക്കാനുളള അവകാശം നമുക്ക്  പ്രദാനംചെയ്യുന്ന ഈ തലവരകള്‍ നടപ്പില്‍ നടപ്പിലാക്കപ്പെടുന്നുണ്ടോയെന്ന് സസൂക്ഷ്മം പരിശോധിക്കേണ്ടിയിരിക്കുന്നു

മനപൂര്‍വ്വമായനരഹത്യയെന്ന വകുപ്പിന്‍മേല്‍ നിയമപാലകര്‍ക്ക് കേസെടുക്കാനുളള അധികാരം,  മൂലംഈ സീബ്രാലൈന്‍

സാധാരണക്കാരന്‍റെ അഭയമായി തെളിഞ്ഞുകിടപ്പുണ്ട് നമ്മുടെ വഴികളില്‍.....

എന്നാല്‍

ചങ്കൂറ്റത്തോടെ,ആരെയും കാത്തുനില്‍ക്കാതെറോഡ് മുറിച്ചുകടക്കാനുളളഅധികാരംജീവിക്കാനുളള അധികാരമാക്കി ഭരണകൂടം

നമുക്ക് അനുവദിക്കുന്നുണ്ടോ?

ദൗര്‍ഭാഗ്യവശാല്‍...

നമ്മുടെ നാട്ടില്‍ ഇത്തരം വരയന്‍ കുതിരകള്‍ കാടുകയറിമാഞ്ഞുപോയിരിക്കുന്നു.

ആവശ്യമുളളിടത്ത് ഇല്ലാതെയും,

ഉളളിടത്ത് പരിപൂര്‍ണമായി മാഞ്ഞും

മുറിച്ചുകടക്കാന്‍പേടിച്ചും സീബ്രാവരകള്‍

നമ്മുടെ നിരത്തുകളില്‍ ഉപയോഗയോഗ്യമല്ലാതിരിക്കുന്നു.

അധികൃതരുടെ അനാസ്ഥയാല്‍...ആ വരകള്‍ വംശനാശഭീഷണിയിലുമാണ്‌.

പൊതുജനസേവകരായ ഉദ്യോഗസ്ഥര്‍''ആത്മാര്‍ത്ഥതവര്‍ദ്ധിപ്പിക്കാന്‍ നിരത്തിലിറങ്ങാതെയുമിരിക്കുന്നു.

ഇത്തരം വരയാത്ത കുതിരകള്‍, അവരുടെ ജീവിതംഒപ്പുവരക്കാന്‍മാത്രമുളളതാണെന്ന് തെളിയിച്ചുകൊണ്ടിരിക്കേയാണ്എന്‍റെ നാടായ കുന്ദംകുളം‍

വിവേകാനന്ദ കോളേജിലെ ഒരുപറ്റം മിടുക്കന്‍മാര്‍ റോട്ടിലിറങ്ങി സീബ്രാലൈന്‍ വരച്ചത്.മാഞ്ഞുപോയവരകളില്‍ വെളുത്തചായംപൂശിനടുറോഡില്‍ കരുത്തുതെളിയിച്ചത്.

ഇന്നലെരാവിലെ  വീട്ടുമുറ്റത്ത് പറന്നുവീണ മാധ്യമങ്ങളില്‍...മനസില്‍ നിലക്കാതെചിറകടിച്ചുകൊണ്ടിരിക്കുന്ന സദ്വാര്‍ത്തയുമതാണ്.

ആ കരുത്തുറ്റ വിവേകമുളള കുട്ടികള്‍ക്ക് ഊഷ്മളമായ അഭിവാദ്യങ്ങള്‍ നേരുന്നു.

അതോടൊപ്പം തന്നെ എല്ലാ  നാട്ടിലേയും അധികൃതവര്‍ഗ്ഗത്തോട് ഒരുവാക്ക്....നിങ്ങള്‍ കെട്ടിവെയ്ക്കുന്ന ഫയലുകള്‍ക്കും നിയമങ്ങള്‍ക്കു

മപ്പുറം, ചാട്ടവാറിന്‍റെ  ശീല്‍ക്കാരമുളള ഒരു യുവത എന്നെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കും.അത് തടയാന്‍ അന്ന് നിങ്ങള്‍ക്ക് ഒട്ടുംത്രാണിയുണ്ടാകില്ല...പുറംപൊളിക്കുന്ന ചുടുവരകളുടെ കറുപ്പ് മായ്ക്കാനും!
 

സുല്‍ഹസുഹൈല്‍ - പോത്താംകണ്ടം , കാസര്‍ഗോഡ്


എന്റ റോഡുസുരക്ഷ നിര്‍ദേശം

* ലൈസന്‍സ് പ്രായപരിധി 15 ആയി നിജപ്പെടുത്തുകയും ലൈസന്‍സില്ലാത്ത വ്യക്തി ഓടിക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നിശ്ചിത കാലം വരെ റദ്ദ് ചെയ്യുക. 

* ഇന്ന് ബാല്യം മുതല്‍ വാഹനം ഡ്രൈവ് ചെയ്യാന്‍ പരിചയിക്കുമ്പോള്‍ 'Activa' പോലോത്ത വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാനുള്ള ലൈസന്‍സ് റദ്ദ് ചെയ്യുക. ഇത് വിദ്യാര്‍ത്ഥി  വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപകാരപ്പെടും / അതിന് കുട്ടി ലൈസന്‍സ് തരപ്പെടുത്തുക ഇത് കാരണമായി മറ്റു വാഹനങ്ങള്‍ എടുക്കുന്നത് കുറക്കാന്‍ ഇട വരും

* അഴിമതി വാണിടുന്ന കാലത്ത് പിഴ പണമായി സ്വീകരിക്കുന്നതിനു പകരം ഇമ്പോസിഷന്‍ പോലോത്ത നൂതന മാര്‍ഗം സ്വീകരിക്കുക.

ഇജോ ജോസ് തൃശ്ശൂര്‍
അപൂര്‍ണ്ണമായ പരിശീലനവും കഴിഞ്ഞ് ലൈസന്‍സും നേടി റോഡിലേക്ക് വാഹനവുമായി ഇറങ്ങുന്ന ഒരുവനും  ,നിറതോക്കുമായി റോഡിലേക്കിറങ്ങുന്ന ഒരു മനോരോഗിയും തമ്മില്‍ ഒരു വ്യത്യസവുമില്ലെന്ന് എന്ന് ബന്ധപ്പെട്ട അധികാരികള്‍ മനസിലാക്കുന്നുവോ? .......


 അമിത വേഗതയില്‍ റോഡില്‍ റേസിംഗ് നടത്തിയും , വാഹനമോടിക്കു ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും , മനപ്പൂര്‍വ്വം സിഗ്‌നല്‍ തെറ്റിച്ച് വാഹന മോടിച്ചും നിരപരാധികളെ  കൊലപ്പെടുത്തുന്നവര്‍ക്കെതിരെ മനപ്പൂര്‍വ്വ കൊല പാതകത്തിന് കേസ് എടുക്കുകയും.........

എങ്ങിനെയെങ്കിലും കുറച്ചു മെറ്റലും ടാറും കൂട്ടി റോഡിലിടുന്നതല്ല ശാസ്ത്രിയ റോഡ് നിര്‍മ്മാണമെന്നും , അതിനൊടൊപ്പം ശാസ്ത്രിയുമായ ഡിവൈഡറുകളും , സീബ്രാ ,റോഡ് പാര്‍ട്ടിഷന്‍ ലൈനുകളും , ബസ് സ്‌റ്റോപ്പ് _നിര്‍മ്മാണവും, അടയാളപ്പെടുത്തലുകളും ഉള്‍പ്പെടുന്നതാണ് റോഡ് നിര്‍മ്മാണം എന്ന് ബന്ധപ്പെട്ട അധികാരികള്‍ എന്ന് മനസ്സിലാക്കുന്നുവോ .......

തന്റെ പ്രിയ്യപെട്ടവര്‍ വാഹനവുമായി റോഡിലേക്കിറങ്ങുമ്പോള്‍ സ്‌നേഹത്തോടെ ഹെല്‍മറ്റൊ ,സീറ്റ് ബെല്‍റ്റോ, സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം എന്ന്  ഓര്‍മ്മിപ്പിക്കുന്ന അമ്മയോ ,ഭാര്യയോ , മക്കളോ കൂടി ഉണ്ടായാല്‍ തീരാവുന്നതേയുള്ളൂ 50 % റോഡപകടങ്ങളും 

 

§ വര്‍ഷ കരുമാമ്പൊയില്‍, നിലമ്പൂര്‍

ബസുകളുടെ മുന്‍വശത്തുള്ള സീറ്റുകള്‍ ഒഴിവാക്കണം. ഡ്രൈവറുടെ 

ശ്രദ്ധ പലപ്പോഴും ഇടതുവശത്തിരിക്കുന്ന സ്ത്രീകളിലാണ്. അത്തരം 

മനോവൈകല്യം അനേകം പേരുടെ ജീവന്‍ അപകടത്തിലാക്കുന്നു. 

മറ്റുവാഹനങ്ങളെ കൂടി പരിഗണിച്ചുകൊണ്ടുള്ള യാത്രാ സംസ്‌കാരം 

വളര്‍ത്തുന്നതിനുവേണ്ട പരിശീലനം നല്‍കണം. അത്തരം 

പരിശീലനം ഇല്ലാതെ ലൈസന്‍സ് നല്‍കരുത്. 

നിയമലംഘനത്തിന് ലൈസന്‍സ് റദ്ദാക്കുന്നതുപോലുള്ള കര്‍ശന 

നടപടികള്‍ കൈക്കൊള്ളണം. 

§ ജഗന്നിവാസൻ, തേഞ്ഞിപ്പലം

ദേശീയപാതകളിൽ വാഹനമോടിക്കുന്ന ആൾക്ക് എല്ലാവിധ ക്ലാസുകളിലേയും ലൈസൻസ് നിർബന്ധമാക്കണം. ഒരു വിഭാഗം മാത്രം ലൈസൻസുള്ളവരെ ഇത്തരം അതിവേഗ റോഡുകളിൽ വാഹനം ഓടിക്കാൻ അനുവദിക്കരുത്. 

§ മനോജ് പറയറ്റ,
പോലീസ് സബ് ഇൻസ്പെക്ടർ,
എടക്കര

ഡ്രൈവർമാർ റോഡുനിയമങ്ങൾ പാലിച്ച് വാഹനമോടിക്കുകയും കാൽനടക്കാരടക്കമുളള റോഡ് ഉപയോക്താക്കൾ അവയെ സുരക്ഷാ മാർഗ്ഗങ്ങളായി കാണുകയും ചെയ്താൽ വികസിത രാജ്യങ്ങളുടേതു പോലെ, അപകട നിരക്ക് ഓരോ വർഷവും കുറച്ചു കൊണ്ടുവരാൻ സാധിക്കും എന്നതാണ് യാഥാർത്ഥ്യം.
    

റോഡു നിയമങ്ങൾ പാലിക്കാനുളള വൈമുഖ്യമാണ് മലയാളിയുടെ ഏറ്റവും വലിയ പ്രത്യേകത.ഈ കാര്യത്തിലാണ് ഏറ്റവും കൂടുതൽ ബോധവത്കരണം ആവശ്യമായിട്ടുളളതും. ആയതിലേക്ക് ഒരു പോസ്റ്റർ "മതി റോഡിലെ കുരുതി " യിലേക്ക് അയക്കാനായി  മാത്രം പുതുതായി തയ്യാറാക്കിയിട്ടുളളത് സംസ്ഥാന വ്യാപകമായി പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കും.

ആയതിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താവുന്നതും പുതുതായി ഡിസൈൻ ചെയ്യാവുന്നതുമാണ്.
§ ഉണ്ണികൃഷ്ണൻ നമ്പൂതിരി, കരിക്കാട് , മഞ്ചേരി 

ട്രാഫിക് നിയമം ലംഘിക്കുന്നവർക്കശിക്ഷ കർശനമാക്കണം'ടാ ഫിക്ക് കേസ്സിൽ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ശുപാർശക്കായി പോലീസിനെ സമീപിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തുകയും ചെയ്യണം

§ അബ്ദുൽ റസാഖ് , കല്പകഞ്ചേരി

നമ്മുടെ നിരത്തുകളിലൂടെ ഓടുന്ന ബസ്സുകളിലെ , ജനങ്ങളെ ഭീതിപ്പെടുത്തുന്ന ഭീകര ശബ്ദമുള്ള air horn ഉപയോഗം ഏതാനും മാസങ്ങൾ മുമ്പ് നിയമം കർശനമാക്കിയപ്പോൾ നിലച്ചിരുന്നു. എന്നാൽ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കാത്തത് കാരണം ഒട്ടുമിക്ക ബസ്സുകളും പ്റത്യേകിച്ച് Limited Stop ബസ്സുകൾ ജനങ്ങളെയും ചെറു വാഹനങ്ങളെയും പേടിപ്പെടുത്തി അവരുടെ തടസ്സം നീക്കി റോഡിലൂടെ ചീറിപാഞ് എത്രയോ അപകടങ്ങള്‍ വരുത്തുന്നു.
   ഉത്തരവാദിത്തപ്പെട്ടവർ കർശനമായി ഒരു നിർദേശം കൊടുത്ത് നിയമം പാലിക്കാതെ വീണ്ടും ഈ ഹോൺ ഉപയോഗിച്ചാൽ ഭീമമായ സംഖ്യ പിഴ ചുമത്തുമെന്ന് ഒരുത്തരവിറക്കിയാൽ ഒരു ദിവസം കൊണ്ട് നിർത്തവുന്ന ഈ അക്രമം അധികാരികൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു

§ ശ്യാം, വടശ്ശേരിക്കര

പരിശോധന എന്ന പേരിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസം  എതെങ്കിലും വളവിൽ പോലീസ് നിന്നിട്ട് ഒരു കാര്യവുമില്ല . പോലീസ് പരിശോധന ഉണ്ടന്ന് 2 km ദൂരത്ത് നിന്ന് തന്നെ എതിരെ വരുന്ന വാഹനം ലൈറ്റിട്ട് കാണിച്ചു തരും. പലപ്പോഴും ഏതെങ്കിലും  പിടികിട്ടാപ്പുളളികളെയാണ് നമുടെ ഈ ലൈറ്റിട്ടു കാണിക്കൽ കൊണ്ട് രക്ഷപ്പെടുത്തുന്നത് . പരിശോധന എല്ലാ ദിവസവും എല്ലാ സമയത്തും വേണം. അതിന് SI തന്നെ വേണമെന്ന നിബന്ധന എടുത്തുകളയണം . അതിന് ഒരു ഗ്രൂപ് പോലീസുകാരെ നിയോഗിക്കുക . അവർ മാറി മാറി ജോലി ചെയുക . ഫൈൻ മിനിമം 1000 എന്ന് ആക്കുക . കിട്ടുന്ന പണം മുഴുവനായും റോഡ് നന്നാക്കാൻ ഉപയോഗിക്കുക . എല്ലാ റോഡുകളിലും പോലീസ് പട്രോളിംഗ് നിർബന്ധമാക്കുക . രാത്രിയും പകലും . ഹെൽമെറ്റ് ഉണ്ട് എന്ന കാരണം കൊണ്ട് ഒരാളെയും പരിശോധിക്കാതെ വിടരുത് . ഹെൽമറ്റ് വ ചു പോകുന്ന പലർക്കും ലൈസൻസ് , ടാക്സ് , എന്നിവയൊന്നും ഇല്ല എന്നതാണ് സത്യം . ഓരോ 10 km ദൂരത്തിലും ചെക്കിക്ക് പോയന്റുകൾ വേണം . സ്ഥിരമായി ഒരേ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഒരു ഗ്രീൻകാർഡ് നൽകിയാൽ അവർക്ക് ഉണ്ടാകാവുന്ന സമയനഷ്ടം പരിഹരിക്കാം . അത് ദീർഘദൂര യാത്രക്കാർക്കും ഡേറ്റ് പ്രിൻറ് ചെയ്ത് നൽകാവുന്നതാണ് . ടോൾ ബൂത്തിൽ നൽകുന്നതു പോലെ . എല്ലാ വലുതും ചെറുതുമായ ജംഗ്ഷനിലും ക്യാമറ വക്കുക . റെക്കോർഡ് ചെയ്യുക . ഗതാഗത നിയമലംഘനം കണ്ടാൽ ഉടൻ പിഴയിടുക .അരീക്കോട് ... എടവണ്ണപ്പാറ ..... ഊർക്കടവ്..... മാവൂർ റൂട്ടിൽ നിയമലംഘനത്തിന്റെ ഫോട്ടോ എടുക്കണമെങ്കിൽ 10 കൈ എങ്കിലും വേണ്ടിവരും .പ്രത്യേകിച്ചും രാവിലെ 8 മുതൽ 11 വരെയും വൈകുന്നേരം 3 മുതൽ 6.30 വരേയും
സ്വകാര്യ ,ഗവൺമെന്റ് ബസുകൾക്ക് സ്പീഡ് ഗവർണർ നിർബന്ധമാക്കുക . അവർക്ക് ഓരോരോ സ്ഥലങ്ങളിൽ പഞ്ചിംഗ് ഏർപെടുത്തുക . പഞ്ചിംഗ് സ്റ്റേഷനുകളിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുക . കറക്ട് സമയം പാലിക്കാത്തവർക്ക് ഫൈൻ ഇടുക . നല്ല സോഫ്ട് വെയർ ഉപയോഗിച്ചാൽ പുറപ്പെടുന്ന സമയം ,ഓരോ സ്ഥലത്തും എത്തിയ സമയം ,വൈകിയ സമയം എന്നിവ കണ്ടെത്താനാവും .ഓരോ സ്ഥലത്തും ഒരു മിനിട്ടു വൈകിയാൽ 50 രൂപ ,2 മിനിട്ട് ... 100 ,3- മിനിട്ട് ... 200 രൂപ നിരക്കിൽ പിഴയീടാക്കുക .  എവിടയെങ്കിലും പിഴയിടാതെ ഓടിയാൽ അടുത്ത പഞ്ചിംഗ് സ്റ്റേഷനിൽ ആകാർഡ് റീസ് ചെയ്യരുത് . അങ്ങനെ അറേഞ്ച് ചെയ്താൽ മത്സര ഓട്ടം തടയാം . 15 Km ൽ ഒരു സ്റ്റേഷൻ എന്ന നിലയിൽ വേണം . എല്ലാ Lട ,FP , SF , Express സർവീസുകളും  KSRTC ഏറ്റെടുക്കുക . ഓർഡിനറി മുഴുവൻ പ്രൈവറ്റിന് നൽകുക . മത്സര ഓട്ടം അതോടെ നിൽക്കും . ഉദാഹരണത്തിന് ഇപ്പാൾ തൃശൂർ ... കോഴിക്കോട് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസുകൾ എല്ലാം കോഴിക്കോട് ... വളാഞ്ചേരി , വളാഞ്ചേരി .. തൃശൂർ റൂട്ടുകൾ ആക്കി മാറ്റി ഓർഡിനറി ആയി ഓടിക്കുക 

§ അശ്വതി ജി, തിരൂർ

1.റോഡ്  അപകടങ്ങൾക്ക് ഒരു പ്രധാന കാരണം പൊട്ടി പൊളിഞ്ഞ റോഡുകൾ ആണ്.ഓരോ റോഡ് അപകടം സംഭവിക്കുമ്പോഴും അവിടുത്തെ ജനപ്രതിനിധികളെ പ്രതികളാക്കി കേസ് ഫയൽ ചെയ്യപ്പെടണം.അപകടത്തിൽ പരിക്കേറ്റവർക്കു ആജീവനന്ദം സർക്കാർ ചിലവിനു കൊടുക്കണം.അതിന്റെ കണക്കെടുപ്പും താരതമ്യ പഠനവും പത്രങ്ങളിൽ പ്രസിദ്ധീകരിക്കണം.

2.കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ എക്സ്പ്രസ്സ് ഹൈവേ.ബൈക്ക് യാത്രക്കാർക്കും ഓട്ടോറിക്ഷ്വയും അതിൽ പ്രവേശിപ്പിക്കാരുത്.

3.റോഡിലെ കുഴികൾ അടക്കാൻ ഒരു എമർജൻസി ടീം രൂപപ്പെടുത്തനം.അവരെ ജനങ്ങളുമായി ബന്ധപ്പെടുത്താൻ watsupp /ഫേസ്ബുക് നമ്പർ/പേജും വേണം.

4. സൈക്കിൾ യാത്രക്കാർക്ക്/കാൽനട യാത്രക്കാർക്കും പ്രത്യേക നടപ്പാത എല്ലാ റോഡിലും വേണം.നടപ്പാതയിൽ കർശനമായി പാർക്കിംഗ് നിരോധിക്കണം.

5.പാർക്കിംഗ് നായി govt തന്നെ സൗകര്യം ഒരുക്കണം.ചാർജ് ഈടാക്കണം.അത് ഓരോ ടൗണുകളിലും വേണം.

6.ട്രാഫിക് സിഗ്നലുകൾ പ്രവർത്തന ക്ഷമം അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ/ ജന പ്രതിനികൾ ക്കു നേരെ ലളിതമായ മാർഗത്തിലൂടെ ജനങ്ങൾക്ക് കേസ് കൊടുക്കാൻ കഴിയണം.അതിനായി ഓൺലൈൻ സർവീസ് ലഭ്യമാക്കണം.
അതിന്റെ താരതമ്യ പഠനം അടുത്ത ഇലക്ഷനു മുൻപേ പത്രങ്ങളിൽ നിർബന്ധമായും പ്രസിദീകരിക്കണം.

7.റോഡിൻറെ വീടികൂട്ടുക.

8.റോഡിലെ ഡിവൈഡർ ഒന്നുകിൽ നീക്കം ചെയ്യുക അല്ലെങ്കിൽ ശാസ്ത്രീയമായി നടപ്പിലാക്കുക.

9.പ്രധാനപ്പെട്ട റോഡുകളിൽ ക്യാമറ കൾ സ്ഥാപിക്കണം.
 
10.റൈറ്റ് സിഡിലൂടെ ഓവർ ടേക്ക് ചെയ്യുന്ന ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വൻ പിഴ ഈടാക്കണം.

11.പിഴ ഈടാക്കുന്നത് ഓൺ ലൈൻ  വഴി ആയിരിക്കണം.

12.എല്ലാ വളവുകളും ക്യാമരകൾ സ്ഥാപിക്കണം.വളവിൽ വച്ച് വടക്കൻ ചെയ്യുന്ന ഡ്രൈവർമാർക്ക് വൻ പിഴ ഈടാകണം.

13. സ്കൂൾ കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങൾ govt വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.അത്തരം വണ്ടികൾ തിരിച്ചറിയാൻ പ്രത്യേക കളർ കോഡ് വേണം.എത്ര കുട്ടികളെ ഒരു വണ്ടിയിൽ കയറ്റുന്നു എന്ന് അടിക്കടി ചെക്കിങ് വേണം.മാസത്തിൽ ഒരിക്കൽ ചെക്ക് ചെയ്ത ഒഫീഷ്യൽ  അവരുടെ കാർഡിൽ സാക്ഷ്യപ്പെടുത്തനം.5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വണ്ടിയിൽ സ്കൂൾ കുട്ടികളെ കൊണ്ട് പോകാൻ അനിവാദിക്കാരുത്.അത്തരം വണ്ടികളുടെ റിക്വസ്റ്റ് ഓൺലൈൻ ആയി reject ചെയ്യപ്പെടണം.അതെ വണ്ടിയിലാണോ കുട്ഗികളെ കൊണ്ട് പോകുന്നത് എന്ന് രക്ഷിതാക്കളും സാക്ഷപ്പെടുത്തനം.

14.ടാങ്കർ ലോറികൾ നിയമം തെറ്റിച്ചു പകൽ ഓടിച്ചാൽ അവിടത്തെ rto വിനെതിരായി കേസ് ഫയൽ ചെയ്യപെടനം.അത് ഏതൊരു പൗരനും ഓൺലൈൻ ആയി ഫോട്ടോ അപ്‌ലോഡ് ചെയ്തു ചെയ്യാൻപട്ടണം.

15.ടാങ്കർ ലോറികൾ മറിഞ്ഞുള്ള അപകടങ്ങളിൽ അവിടത്തെ rto ആയിരിക്കണം ഒന്നാം പ്രതി.ഇത്തരം കേസുകളിൽ ട്രാൻസ്പോർട് കമ്മിഷണർ ,ഗതാഗത വകുപ്പ് മന്ത്രിയും പ്രതിയാകാണം.

§  Dr.Ranjini Vijith  Wandoor-Malappuram, 

1)Should not allow 2 wheelers or  any other vehicle to overtake through left side..
2)every drivers should use indicators properly even if to  change their tracks...
3)should not allow to use hone improprly.   use of the same should be limited as in western  countries like if one driver is coming in the wrong way etc.
4)should allow  bus stops in the left side away from the track so that if bus stops it  wil not cause any obstruction to other vehicles in the back. .as in UAE or other western countries ..
5)Give separate  track for heavy vehicles so that small vehicles should not have any block to proceed ... driving behind heavy vehicles especially at turning  or while going up in hilly area is very difficult and its difficult to overtake also ...
6)punishment with fine for every violation against trafic rule is a must..
7)Give a 30 minutes class including video or by any other methods to every  one who is violating the rule along with punishment(fine).so that They wil not repeat the same because u know sitting in a class is boring to all..

§  Mr .Anilkumar  ,Tirur-
1.  Encourage  and  insist  to follow  yellow  line  in the  middle  of road  as if there  is a divider . Sad to see  that  even RTO and Police vehicles do not care such a line on road

2.bus stops to be  shifted  from turning/bends on road which blocks  visibility  of  drivers  following .
Also from yellow  lined area and facing another  bust stop which may block full road when  to  and fro  buses  come and stop simultaneously  without  any  manners.

3. Planning  and trying to  take  right turn unnecessary  in advance  afraid  of  accidents  to be discouraged,  as it will  lead  to  dashing with inward  vehicle  coming  on its proper side....to be educated  to put indication  well in advance  and to turn only after getting  full view of branch road to be turned into
4. Zebra line color  to be changed or other  drawings  of party signs and all to be prohibited  such that any strange  driver can see zebra crossing  well in advance
5. Over speeding  of private  buses in its last lap...nearing the  destination  bust and to show  that they have won the  race ,  to be prohibited  and punished
6.Destination  bus stand
7.Rear view mirror  of auto rickshaws  to  be  modified  such that it's driver can see vehicles coming from  behind , before  turning
8.Back  window  cover of autorikshaw  to  be insisted  to be transparent  and  as  large  as  possible  for giving  better  visibility  of road ahead the auto by drivers of following  vehicles

ഷാൻ, കൊച്ചി

സ്പോർട്സ് ബൈക്കുകൾ ഉപയോഗിച്ചുള്ള അപകടമായ രീതിയിലുള്ള ഡ്രൈവിംഗ്, അതും തിരക്കുള്ള റോഡിലൂടെയുള്ള ഡ്രൈവിംഗ് ഒഴിവാക്കാൻ, അത് വാങ്ങിച്ചു കൊടുക്കുന്ന മാതാപിതാക്കൾ തന്നെ മുൻകയ്യെടുക്കണം. 

ബസ്സ്‌കാരെ പോലെ തന്നെ ഓട്ടോറിക്ഷാ ഡ്രൈവേർസും അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കണം. നിങ്ങളുടെ പെട്ടെന്നും അപകടരീതിയിലുള്ള (കാൽനടക്കാരെയും, സൈക്കിൾ, ടുവീലെർ കാരെയും വകവെക്കാതെയുള്ള) ഡ്രൈവിങ്ങും, ഓവർ സ്പീഡും ഒഴിവാക്കുക. നിങ്ങളെ പോലെ തന്നെ ജീവിക്കാൻ വേണ്ടി ജോലിക്കുപോകുന്നവരാണ് എല്ലാവരും. നിങ്ങളുടെ ഒരു അശ്രദ്ധ ഒരു ജീവിതം അല്ലെങ്കിൽ ഒരു കുടുംബം തന്നെ ഇല്ലാതാക്കിയേക്കാം...

ജിജി ജോസഫ് എരുമേലി 

ചില ലോറികളിലും ബസുകളിലും ഡ്രൈവറുടെ വശത്തെ  റിയർവ്യൂ മിററിലും കൈപ്പിടിയിലും  റിബ്ബണുകളും കറുത്ത ചരടുകലും  മറ്റും കെട്ടി ഇടുന്നത് പുറകിൽ വരുന്ന ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. വണ്ടി ഓടുന്ന സമയത്ത്  ഓവർടേക്ക് ചെയ്യാനുള്ള സിഗ്നലായി പുറകെ വരുന്നവർ തെറ്റിധരിക്കുന്നു. അങ്ങനെ അപകടം സംഭവിക്കുന്നത് പതിവാണ്. ഇതിനെതിരെയും നടപടിയെടുക്കണം. 

ആറ്റിൻകുഴി മോഹനകുമാർ

റോഡ് സൈഡിൽ നിറുത്തിയിരിക്കുന്ന വാഹനവും, റോഡിലേയ്ക്ക് കയ്റുന്ന വാഹനവും മുന്നോട്ട് എടുക്കുമ്പോൾ പുറകിൽ നിന്നും വേഗത്തിൽ വരുന്ന വാഹനത്തിനു അപകടത്തിൽ പെടാതെ കടന്നുപോകാൻ അനുവദിച്ചാൽ മാത്റം മതി 50% അപകടവും ഒഴിവാക്കാം, 

ഫാ.തോമസ് ചാപ്രത്ത്  വയനാട് 


1 - പ്രധാന സ്റേറാപ്പുകളിൽ ബസ് ബേപണിയുക: ഏറെ സമയം കരുക്കിൽപെടുന്നതിനാൽ പിന്നിടുള്ള സമയം ഓവർ സ്പീടിൽ പോകുന്നതിനു നിർബന്ധിതനാകുന്നു. 
2-റോഡിലെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കുക: റോഡിലെ കുഴിയിൽ വീണും ,കുഴി വെട്ടിച്ചു ഏറെ അപകടങ്ങൾ സംഭവി കുന്നു 
3 - ലൈറ്റ് ഡിം ചെയ്യാത്തത്  രാത്രിയാത്രയെ അപകടത്തിലെത്തിക്കുന്നു 
4 ഹാലജൻ ലൈറ്റിന്റെ ഉപയോഗം വണ്ടികളിൽ ഒഴിവാക്കുക.
5 സ്കൂൾ വാഹനങ്ങൾ അടക്കമുള്ള വണ്ടികൾക്ക് ബ്രക്ക് ലൈറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തുക: 
6: വാഹനങ്ങൾ അനുവദിക്കപെട്ട സ്റ്റോപിൽ മാത്രമേ നിർത്താൻ പാടുള്ളൂ എന്നത് കർശനമാക്കുക
7: അനധികൃതമായി റോഡ് വെട്ടിപൊളിക്കുന്നത് നിയന്ത്രിക്കുക
8: തിരക്കിനു സാധ്യതയുള്ള സമയത്തും .സ്ഥലത്തും വാഹനങ്ങളെ മനപൂർവം തടസപ്പെടുത്തിയുള്ള പ്രകടനങ്ങളും;പൊതുയോഗങ്ങളും, മതസമ്മേള ന ങ്ങളു .കർശനമായി നിരോധിക്കുക.
9: വിവാഹങ്ങളുടേയും സമ്മേളനങ്ങളുടെയും പേരിൽ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ തെറ്റായ പാർക്കിങ്ങിന് പിഴ ഈടാക്കുക.
10: സൈൻ ബോർഡുകൾ വ്യക്തമാണന്നും, തടസങ്ങളില്ലന്നും ഉറപ്പു വരുത്തുക.

ഷിവി വി.എസ് , പന്മന

അൽപമെങ്കിലും വീതിയുള്ള റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കാമെങ്കിൽ 50% വരെ വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാൻ കഴിയുമെന്നാണ്. ഇത് പുതുതായി ഡിവൈഡറുകൾ സ്ഥാപിച്ച റോഡുകളിൽ ഉണ്ടായ അപകടങ്ങളുടെ കുറവ് പരിശോദിച്ചാൽ മനസിലാകും.

സന്ദീപ് പുലിത്തിട്ട

1. വാഹനപകടങ്ങൾ കുറയ്ക്കുന്നതിനും വിലപ്പെട്ട മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിനും നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് മെച്ചപ്പെട്ട റോഡുകൾക്കു തന്നെയാവണം. വാഹന പെരുപ്പം മൂലം നമ്മുടെ നിരത്തുകൾ ശ്വാസം മുട്ടുകയാണ്. നമ്മുടെ ചില കൊച്ചു ജില്ലകളിൽ പോലും ആറുവരിപാതയ്ക്കുള്ള വാഹനങ്ങൾ നിരത്തുകളിൽ ഉണ്ട്.നിർഭാഗ്യവശാൽ റോഡുവികസനം കീറാമുട്ടിയായ കേരളത്തിൽ പിന്നെയുള്ള ആകെ മാർഗ്ഗo റോഡുപയോഗിക്കുന്നവർ ഒരോരുത്തരും കേരളത്തിലെ റോഡുകളുടെ അപര്യാപ്തതകൾ മനസ്സിലാക്കി സ്വയം ഒരു അവബോധനം ഉള്ളിൽ വളർത്തിയെടുക്കുക എന്നതാണ് പ്രഥമമായി ചെയ്യേണ്ടത്.
2. നിരത്തുകൾ ശ്രദ്ധിക്കൂ....... സൈക്കിൾ, മനുഷ്യർ, റിക്ഷ, ഇരുചക്രവാഹനങ്ങൾ, യാത്രാ ബസ്സുകൾ, ഭാരവണ്ടികൾ എല്ലാത്തിനും ഒരേ പാത.
കഴിയുന്നതും ലൈൻ ട്രാഫിക് സംവിധാനം(ഒരേ നിരയിൽ ഓവർടേക്ക് ഇല്ലാതെയുള്ള യാത്ര) ശീലിക്കുക. അത്യാവശ്യക്കാർ മാത്രം ഹോൺ നൽകി മുന്നോട്ടു പോകാൻ ശ്രദ്ധിക്കുക. സാരാംശം ഇത്രേയുള്ളൂ... അനാവശ്യഓവർടേക്ക് കഴിയുന്നതും ഒഴിവാക്കുക
3. വണ്ടി ഓടിച്ചു നന്നായി പഠിക്കുക. വാഹനത്തിന്റെ സാങ്കേതിക വശങ്ങൾ നന്നായി പഠിക്കുക.ക്ലച്ച്, ബ്രേക്ക് ,ആക്സിലേറ്റർ, ഗിയർ, ഇവയുടെ ടൈമിംഗ് (ക്യത്യതയോടുള്ള ഉപയോഗം) നന്നായി മനസ്സിലാക്കുക.ആധുനിക വാഹനങ്ങളിലെ പവർ സ്റ്റിയറിംഗ്, എബി എസ് മറ്റു സംവിധാനങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുക.
4. ഓവർ ടേക്ക് ചെയ്യാൻ ചില വാഹനങ്ങൾ ശ്രമിക്കുമ്പോൾ അഹങ്കാരമെന്നു കരുതി ചിലർ വാഹനം സ്പീഡ് കൂട്ടാൻ ശ്രമിക്കുന്നതു കാണാം. (അതുവരെ ഒച്ചിനേക്കാൾ വേഗം കുറവായിരിക്കും.) അയാളെ കയറി പോകാൻ അനുവദിക്കൂ....... ഒരു പക്ഷെ അത്യാവശ്യക്കാരനായിരിക്കും അയാൾ.
5. റോഡപകടങ്ങളിൽ 70% ശതമാനവും അശ്രദ്ധയും അഹങ്കാരവും തന്നെയാണ്. റോഡ് നിങ്ങളുടെ അഭ്യാസപ്രകടനത്തിനുള്ള വേദിയല്ല.
6. ഇരുചക്രവാഹനങ്ങൾ കഴിയുന്നതും റോഡിന്റെ ഇടതു വശം ചേർന്ന് ഓടിക്കുക. ഇടതു വശത്തുകൂടി ഓവർ ടേക്കിംഗ് പാടില്ല.
7. ഇരുചക്രവാഹനത്തിനറിയർവ്യൂ മിറർ നിർബന്ധമാക്കുക. പുറകിൽ നിന്നും വരുന്ന വാഹനങ്ങളെ ഇടയ്ക്കിടയ്ക്ക് മിററിൽ നോക്കി ശ്രദ്ധിക്കുക. അസാധാരണ രീതിയിൽ വരുന്ന വാഹനങ്ങളെ കഴിയുന്നതും കയറ്റി വിടുക.
8. അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ അമിത വേഗത പാടില്ല. വാഹനം നന്നായി നിയന്ത്രിക്കാൻ അറിയുന്നവർ മാത്രം വേഗതയ്ക്കു ശ്രമിക്കുക.
9. ഇരുചക്രവാഹനക്കാർ ഹെൽമെറ്റ് നിർബന്ധമാക്കുക.ചിൻ _സ്ട്രാപ്പ് ഇടാൻ മറക്കേണ്ട. 
10. ബൈക്ക് സ്റ്റണ്ടിംഗ് മുതലായ അഭ്യാസമുറകൾ പൊതുനിരത്തിൽ അരുത്.
11. ഇരുചക്രവാഹനം നമ്മുടെ നിരത്തുകളിൽ അമിത വേഗതയിൽ ഓടിക്കുന്നത് സുരക്ഷിതത്വമല്ല. മാക്സിമം 55-60 km അതാണ് ഉത്തമം.വേഗത കൂടുന്തോറും റിസ്കും ഉയരുന്നു. കഴിയുന്നതും ഉയർന്ന വേഗതയുള്ള വാഹനങ്ങളെ ഈ ചക്ര വാഹനക്കാർ ഓവർ ടേക്ക് ചെയ്യാൻ അനുവദിക്കുക.
12. ഒരു വാഹനത്തേ ഓവർ ടേക്ക് ചെയ്യുമ്പോൾ എതിരെ വരുന്ന വാഹനം ശ്രദ്ധിക്കുക. ന്യൂ ജനറേഷൻ കാറുകളാണെങ്കിൽ വളരെ സൂക്ഷിക്കുക. അയാൾ നല്ല വേഗത്തിലായിരിക്കും. ഭാരവാഹനങ്ങൾ ആണെങ്കിൽ മുന്നോട്ടുള്ള വേഗത താരതമ്യേന കുറവായിരിക്കും.
13. മുന്നിൽ പോകുന്ന വാഹനവുമായി അത്യാവശ്യം അകലം പാലിക്കുക.( ബ്രേക്കിംഗ് ഡിസ്റ്റൻസ് ).
14. ബസുകൾ അടുത്തടുത്തുള്ള സ്റ്റോപ്പുകളിൽ നിർത്താൻ സാധ്യതയുണ്ട്. അത് മനസ്സിലാക്കി ഓവർ ടേക്കിംഗ് ചെയ്യാൻ ശ്രമിക്കുക.
15. ഓട്ടോറിക്ഷാകൾ, സൈക്കിൾ എന്നിവ നിരത്തിലേക്ക് പെട്ടെന്ന് ചാടി കയറുന്ന പ്രവണത ഒഴിവാക്കുക. വേഗതയിൽ വരുന്ന വാഹനങ്ങളെ നന്നായി ശ്രദ്ധിക്കുക.
17. ചില ഹൈവേകളിൽ സ്പീഡ് ട്രാക്ക് ,ലോ സ്പീഡ് ട്രാക്ക് സംവിധാനം ഉണ്ടായിരിക്കും. അകത്തെ ട്രാക്ക് സ്പീഡ് ട്രാക്ക് ആയിരിക്കും. ഇതിലൂടെ വേഗതയുള്ള വാഹനങ്ങൾ പോകാൻ അനുവദിക്കുക.ഭാരവാഹനങ്ങൾ ലോ സ്പീഡ് ട്രാക്കിലൂടെ പോകാൻ ശ്രമിക്കുക. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇതൊന്നും ആരും പാലിക്കാറില്ല.കാരണം റോഡിന്റെ അപര്യാപ്തത തന്നെ.... ആരെയും കുറ്റപ്പെടുത്താനാവില്ല.
18. കാൽനടയാത്രക്കാരെ റോഡിനെക്കുറിച്ചും വാഹനങ്ങളെ കുറിച്ചും അവബോധമുള്ളവരാക്കുക.റോഡ് മുറിച്ചുകടക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക. ന്യൂ ജനറേഷൻ വാഹനങ്ങൾ നല്ല വേഗത്തിലായിരിക്കും വരുന്നത്. വളരെ ദൂരെയാണ് എന്നു തോന്നും..... നിങ്ങൾ റോഡിന്റെ മദ്ധ്യഭാഗത്ത് എത്തുമ്പോൾ വാഹനം അടുത്തെത്തി കഴിഞ്ഞിരിക്കും.
19. ഭാരവാഹനങ്ങൾ (തടി കയറ്റിയ ലോറികളും മറ്റും) റോഡിന്റെ ചരിവ് കൂടുതലാണെങ്കിൽ മദ്ധ്യഭാഗത്തു കൂടി പോകുന്നതു കാണാം.ഇത്തരം സന്ദർഭങ്ങളിൽ പിറകിലുള്ള വാഹനം കയറി പോകാൻ കഴിയാതെ വലിയ നിര രൂപപ്പെടും. വീതിയുള്ള ഭാഗത്ത് പുറകെ വരുന്നവരെ കയറ്റി വിടുക. അനാവശ്യമായി ഹോണടിച്ച് വസ്തുത മനസ്സിലാക്കാതെ ഓവർ ടേക്ക് ചെയ്യുന്നവർ അവകങ്ങളിൽപ്പെടാം.
20. റോഡ് സിഗ്നലുകൾ കൃത്യമായി പാലിക്കുക. കാഴ്ചയെ മറയ്ക്കുന്ന ബാനറുകളും ഫ്ളക്സ് ബോർഡുകളും റോഡ് സൈഡിൽ സ്ഥാപിക്കുന്നത് ഒഴിവാക്കുക.രാഷ്ട്രീയ പാർടികളും സംഘടനകളും ഇക്കാര്യത്തിൽ അവബോധനം നടത്തുക.
21. തെറ്റായ വാഹനസിഗ്നലുകൾ അപകടം ഉണ്ടാക്കിയേക്കും. ഓവർ ടേക്ക് ചെയ്യാൻ വലതു വശത്തെ സിഗ്നലുകൾ ഇടുന്നത് ചിലഡ്രൈവർമാരുടെ  പതിവാണ്. തെറ്റായ പ്രവണതയാണത്. വേണമെങ്കിൽ ഇളവശത്തെ സിഗ്നൽ ഓവർടേക്ക് ചെയ്യാൻ അനുവാദം നൽകാൻ ഉപയോഗിക്കാം. (തന്റെ വാഹനം റോഡിന്റെ ഇടതുവശത്തെക്ക് മാറുന്നു എന്ന അർത്ഥത്തിൽ മാത്രം). ഹസാർഡ് സിഗ്നൽ (രണ്ട് വശത്തെയും സിഗ്നലുകൾ ഒരുമിമ്പ് പ്രവർത്തിക്കുന്നത്) നെരേ പോകാൻ ഉപയോഗിക്കാനുള്ളതല്ല. അങ്ങനെയൊരു വാഹന സിഗ്നൽ ട്രാഫിക്ക് നിഘണ്ടുവിലെങ്ങും മില്ല. അപകടകരമായ സഹചര്യങ്ങളിൽ വാഹനം നിർത്തിയിട്ടമ്പോഴാണ് ആ സിഗ്നൽ ഉചയോഗിക്കേണ്ടത്. തെറ്റായ അറിവുകൾ കഴിവതും ഒഴിവാക്കുക.
22. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ കർശനമായി നിരോധിക്കുക.അപകടകരമായ രീതിയിൽ ഡ്രൈവിംഗ് ചെയ്യുന്നവരുടെ ലൈസൻസ് ഉപാധികളില്ലാതെ റദ്ദാക്കുക.
23. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടുള്ളതല്ല മദ്യം നിങ്ങളുടെ ശ്രദ്ധയെ അപകടത്തിലാക്കും.ഇതിലെല്ലാമുപരി ക്ഷമയും വിനയവുമുള്ള നല്ല മനുഷ്യരാകുക. നല്ല ഡ്രൈവർ റോഡിൽ അതീവ വിനീതനായിരിക്കണം. പരസ്പര ബഹുമാനം മനസ്സിൽ കാത്തു സൂക്ഷിക്കുന്നവർക്കെ ഒരു നല്ല ഡ്രൈവറാകാൻ കഴിയൂ എന്നുകൂടി ചേർക്കട്ടെ ...........           

Sreelesh, Kannur

Working as a civil police officer...i express my small suggestion regarding an awareness of road safety. I have seen "alcohol consumption and smoking is injurious to health" in every medias, t v prgrms, in theaters before a movie begin and in between. Why no one shows any cautionary warning regarding the driving without fastening seat belt or wearing helmet??why no one informs the public regarding the punishments and fines on breaking the rules? And most importantly why they have to show characters breaking the rules in the movies and serials? Showing these types of things should come to an end. I think govt has to take action on this. A warning should be given in medias"driving without helmet and seat belt is harmful to health and punishable by law" in the same way we use for alcohol and smoking....

വി.എം. സമീര്‍,  കല്ലാച്ചി.

അനുദിനം ചോരചാലുകള്‍ ഒഴുകുന്ന മരണ പാതകളായി മാറിയ നമ്മുടെ റോഡുകളില്‍ ശുഭയാത്രയും സുരക്ഷയും തിരിച്ചുകൊണ്ട് വരാന്‍ നിലവിലെ നിയമ-സുരക്ഷ-പരിശോദനാ സംവിധാനങ്ങളില്‍ ഗൗരവതരമായ പരിഷ്കാരം അനിവാര്യമാണ്. ഇന്ന് നമ്മുടെ റോഡുകളില്‍ നടക്കുന്ന അപകങ്ങളില്‍ സിംഹ ഭാഗവും അമിത വേഗതയുടെയും മദ്യപിച്ചിട്ടുളള ഡ്രൈവിംഗിന്‍റയും ഫലമായുളളതാണ്.
നിയമം അനുശാസിക്കുന്നത് കൊണ്ടോ സ്വയം സുരക്ഷക്കോ മറ്റളളവരുടെ സുരക്ഷക്കോ വേണ്ടിയല്ല സീറ്റ് ബെല്‍റ്റ് ഹെല്‍മെറ്റ് പോലുളള സുരക്ഷാ കവചങ്ങള്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് മറിച്ച് പിഴ സംഖ്യയെ കുറിച്ചുളള ഭയവും കരുതലുമാണ്,അത് കെണ്ട് തന്നെ റോഡിലെ എല്ലാവിധ നിയമ ലംഘനങ്ങള്‍ക്കും നിലവിലെ പിഴ സംഖ്യ തോത് നാലോ അഞ്ചോ ഇരട്ടിയായി വര്‍ധിപ്പിക്കണം,റോഡിലെ വാഹന പരിശോധന കേവലം ഹെല്‍മെറ്റ് വേട്ടയില്‍ പരിമിതപ്പെടുത്താതെ ബസ്സുകളടക്കമുളള എല്ലാ ചെറുതും വലുതുമായ വാഹനങ്ങളെയും ക്യത്യവും വ്യക്തവുമായ പരിശോനയ്ക്ക് വിധേയമാക്കണം, നിയമ ലംഘനം പിടികൂടപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകളില്‍ തെറ്റിന്‍റ ഗൗരവമനുസരിച്  മഞ്ഞ,നീല,ചുവപ്പ് മൈനസ് മാര്‍ക്കിടണം
തുടര്‍ചയായ നിയമ  ലംഘനങ്ങള്‍ക്ക് മൂന്നില്‍ കൂടുതല്‍ മൈനസ് മാര്‍ക്ക് ലഭിചവരുടെ ലൈസന്‍ മരവിപ്പിക്കലടക്കമുളള അനുചിതവും കര്‍ശനവുമായ ശിക്ഷ നടപ്പിലാക്കാനുളള നിയമം ഉണ്ടാകണം.
കര്‍ശനമായ പരിശോധനകളും ഭീമമായ പിഴയും ശിക്ഷയും റോഡിലെ അപകടകരമായ ഡ്രൈവിംഗിനെ ഒരു പരിധിവരെ നിയന്ത്രിക്കാനും അതുവഴി നമ്മുടെ റേഡുകളെ ഏറെക്കുറെ സുരക്ഷിത പാതകളായി മറ്റാനുംകഴിയും

സന്ദീപ് , കോഴിക്കോട്. 


ഹൈവേകൾ എങ്കിലും വൺവേ ആക്കണം ജീവന്‍ പോയാല്‍ പറഞ്ഞിട്ടു കാര്യമില്ല . ഗൾഫിൽ ആയിരുന്നത് കൊണ്ട് നല്ല പ്ലാനിംഗോട് കൂടി ഉണ്ടാക്കിയ റോഡ്കൾ കണ്ടിട്ടുണ്ട്  അതാണ് ഭരണം അങ്ങനെ വേണം പോലീസും മെയിന്റനൻസ് വർക്കും എല്ലാം. ഉരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച റോഡുകൾ നല്ല സ്റ്റാൻഡാർഡ് ആണ് മററ് ഉളളവ പോലെ വേഗം തകരുന്നില്ല എന്ത് കൊണ്ട്?
ഗവർൺമെൻറ് കീഴില്‍ അത് പോലൊരു ഡിപ്പാർട്ട്മെൻറ് അല്ലെങ്കില്‍ സൊസൈററി ഉണ്ടെങ്കില്‍ നാട് നന്നാവും ടെക്നോജളി വളരെ മുന്നോട്ട് പോയി പക്ഷെ റോഡുകൾ ഇപ്പോഴും ആ പഴയ തുരുമ്പിച്ച ഉപകരണം കൊണ്ട് ഉണ്ടാകുന്നു മാററങ്ങള്‍ കാലത്തിനൊത്ത് വേണം മോഹൻലാലിൻറ സിനിമയിലെ പഴയ റോഡ് കോൺട്രാക്ടർമാർ ഇപ്പോഴും ഉണ്ട് പക്ഷെ മോഹൻലാൽ ഇന്ന് ബെൻസ് കാറിൽ യാത്ര ചെയ്യുന്നു ഇവിടത്തെ സിസ്ററം ഒന്നും മാറിയിട്ടില്ല അത് മാറാതെ അപകടങ്ങള്‍ കുറയില്ല സി.സി കൂടിയ ബൈക്കുകൾ നോക്കി വാങ്ങുന്ന കാലമാണ് ഇത് കട്ട് റോഡ്കൾ ഒഴികെയുളള എല്ലാ പ്രധാന റോഡ്കളും വൺവേ ആക്കുക വഴി ജീവന്‍ രക്ഷിക്കാം പിന്നെ റോഡ്കൾക്കിരുവശവും അഴുക്കുചാൽ, ഫുട്ട്പാത്ത് നിർമ്മിക്കണം, കാൽനടയാത്രക്കാർക്കുള്ള വഴികളും തയ്യാറാക്കണം. 

ഹരീഷ് എടപ്പാൾ

നിരന്തരമായ ബോധവത്കരണവും നിയമം പാലിക്കുന്നുണ്ടെന്ന ഉറപ്പു വരുത്തലും വഴി നീളെയുള്ള വീഡിയോ ഫോട്ടോ പ്രദർശനവും എല്ലാം ഒരു പരിധി വരെ അപകടങ്ങൾ കുറക്കും. ഉദ്യോഗസ്ഥർ പോലും നിയമം ലംഘിക്കുന്നുവെന്നത് വിരോധാഭാസമാണ്.

രാജൻ സി. വടകര

ഇരു ചക്രവാഹനങ്ങളുടെ ഓട്ടം നിയന്ത്രിച്ചാൽ ഒരു പരിധി വരെ റോഡപകടങ്ങൾ കുറയുമെന്നത് തീർച്ച. ബോധവൽക്കരണമെന്ന അധര വ്യായാമം നിർത്തി യുവാക്കളുടെയും വിദ്യാ ർത്ഥികളുടെയും മരണപ്പാച്ചിലും മൂന്നു പേരെ കയറ്റി നിയന്ത്രണമില്ലാത്ത ഓട്ടവും പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തന്നെ നിയന്ത്രിക്കണം

പാർഥിപൻ, മഞ്ചേരി 

എല്ലാ റോഡപകടങ്ങളിലും കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇരുചക്രവാഹനങ്ങളെ കുറ്റം പറയുന്നത് കാണാം. ഞാൻ വാഹനങ്ങൾ ഓടിക്കുന്ന ആളല്ല. എങ്കിലും ബസിലും മറ്റും പലപ്പോഴും മുൻസീറ്റുകളിൽ ഇരുന്ന് യാത്രചെയ്യുമ്പോൾ റോങ് സൈഡിലൂടെ അമിതവേഗതയിൽ ചെല്ലുന്ന ബസ് കണ്ട് അടുത്ത പറമ്പിലേക്ക് വരെ ഇരുചക്രവാഹനം വെട്ടിച്ച് രക്ഷപ്പെടുന്നവരെയും അതിനുശേഷം ബസ് ഡ്രൈവർമാരെ നല്ല തെറിയഭിഷേകം ചെയ്യുന്നവരെയും കണ്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അപകടത്തിൽ പെടുന്ന ഇരുചക്രവാഹനങ്ങളെ ഈ കണക്കിൽ നിന്ന് ഒന്നു കുറച്ചുനോക്കൂ.. അപോപൾ അറിയാം യഥാർഥ കണക്ക്. 

അനുരാജ് തോന്നയ്ക്കൽ

വാഹന അപകടങ്ങളിൽ പെടുന്നവരിൽ 80 ശതമാനം ബൈക്ക് യാത്രികരാണല്ലോ. ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നതിനാൽ മരണ സംഖ്യ കൂടുന്നു. 
ഹെൽമറ്റില്ലാതെ വാഹനമോടിച്ചാൽ പോലീസ് എന്താണ് ചെയ്യുന്നത്. 100 രൂപ പെറ്റിയിച്ചിട്ട് പോകാൻ പറയും. ഇത് അന്നത്തെ ദിവസം മുഴുവനും അയാൾക്ക് ഹെൽമില്ലാതെ കാക്കുന്നതിനുളള ലൈസൻസ് കൊടുക്കുന്നതിന് തുല്യമല്ലേ? അന്ന് പിന്നേം പോലീസ് പിടിച്ചാൽ ഒരു തവണ പെറ്റി കിട്ടിയതിന്റെ പേരിൽ വിട്ടയക്കും.

പ്രാവർത്തികമാക്കാവുന്ന നിർദ്ദേശം : ഹെൽമറ്റില്ലാതെ വരുന്നവരെ തടഞ്ഞ് നിർത്തി ബോധവൽക്കരണം നടത്തി പുതിയ ഹെൽമറ്റ് നൽകുക. ഹെൽമറ്റി കാശ് പെറ്റി അടക്കുന്നതു പോലെ കോടതി വഴിയോ നേരിട്ടോ ഈടാക്കുക.
ഇതിനായി സ്റ്റുഡൻസ് പോലീസ് NCC എന്നിവയുടെ പങ്കാളിത്തം ഉറപ്പു വരുത്തിയാൽ വരും തലമുറയിലേക്കുളള ഒരു ബോധവൽക്കരണം കൂടിയാകും അത്. കൂടാതെ  ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പോലീസിൻറേയോ മറ്റ് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന്റെയോ നേതൃത്വത്തിൽ ഒരു സ്ക്വാഡ് രൂപീകരിക്കുക.

സുൾഫിക്കർ എ, അണ്ടൂർകോണം 

1. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും വേണ്ട സ്ഥലങ്ങളിൽ പാർക്കിങ് ഏരിയകളും ബേകളും നിർബന്ധമായും നിർമ്മിക്കുക. രാത്രികളിൽ മാത്രം ഓടുന്ന ലോറികൾ, ബസുകൾ തുടങ്ങിയ ഹെവി വെഹിക്കിളുകൾ ഇവിടെ മാത്രം പാർക്ക്ചെയ്യണം എന്നത് നിർബന്ധമാക്കുക. 
2. പാർക്കിങ് ലൈറ്റ് പ്രകാശിപ്പിക്കാതെ വഴിയോരങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഉയർന്ന ഫൈൻ ഈടാക്കുക. 
3. രാത്രി ഓടുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തുക.
4. ട്രാഫിക് ജംങ്ഷനുകളിൽ ഇരുചക്രവാഹനങ്ങൾക്ക് മാത്രമായി ലൈൻ ഏർപ്പെടുത്തുക. 
5. സീബ്രാ ക്രോസിങുകൾക്ക് മുമ്പ് ഹമ്പുകൾ കൂടി ഏർപ്പെടുത്തുക. 

രാജേഷ് പി. ബി പെരിങ്ങോട് , പട്ടാമ്പി 

ഹൈവേകളിൽ ഓരോ അഞ്ച് കിലോമീറ്ററിലും പോലീസ് എയ്ഡ് പോസ്റ്റും സ്പീഡ് ക്യാമറകളും സ്ഥാപിക്കുക. നിയമലംഘനം തൊട്ടടുത്ത എയ്ഡ് പോസ്റ്റിൽ നിന്നും കർശനമായി പിടികൂടുക

അജി,തകഴി

റോഡപകടത്തിഌ കുറവുവരുത്താന്‍ മാതൃഭൂമിയുടെ പുതിയ കാല്‍വയ്‌പ്പ്‌ അഭിനന്ദീയം തന്നെ...ഹെല്‍മെറ്റ്‌ ബെല്‍റ്റ്‌ എന്നിവ ധരിച്ചതു കൊണ്ടോ മദ്യപിക്കാത്തതുകൊണ്ടോ അപകട നിരക്കു കുറയുമോ? പ്രധാനമായും റോഡിഌ വീതികൂട്ടുക,യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുക,വെട്ടിപ്പിന്റെ തോതു കുറക്കുക(ഇതിഌ രാഷ്‌ട്രീയക്കാരല്ലാത്ത തദേ്‌ദശവാസികളുള്‍പ്പെട്ട കമ്മറ്റിയുടെ മേല്‍നോട്ടം വേണം) തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുക

 

ഹബീബ് റഹ്മാന്‍, മാത്തറ കോഴിക്കോട്‌

 

നഗരത്തിലെ  5 കി. മീ. ചുറ്റളവിൽ പ്രധാന ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക. സിറ്റിക്കുള്ളിൽ റോഡ് മുറിച്ച് കടക്കുവാൻ ഫല പ്രധമായഫ്ളയ്ഓവർ നിർമ്മിക്കുക. ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും കെട്ടിടനിർമ്മാണം നിയന്ത്രണംനടപ്പാക്കുക. ഇരുവശങ്ങളിലും പരസ്യം നിയന്ത്രണംവേണം. ഓട്ടോ റിക്ഷ പാർക്കിങ്ങിന്റെ നടുവിൽനിന്ന് പെട്ടെന്ന് എടുത്തു ടൂവീലർ യാത്രക്കാർക്ക് അപകടം നടക്കുന്നത്ഈയുള്ളവന് സ്വന്തംഅനുഭവമുണ്ടായിട്ടുണ്ട്. ഇത് അനുവദിക്കരുത്. ടൂവീലർ യാത്രക്കാർഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യുന്നത്കർശനമായി നിയന്ത്രണം വേണം. ബസ്സിന്റെയും മറ്റു പാസഞ്ചർ വാഹനത്തിലെയും യാത്രക്കാർക്ക് അപകടം വരുത്തുന്ന തരത്തിലെ ഡ്രൈവ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്താനുള്ള ബോധവത്കരണംഅധികാരിളുടെ ഭാഗത്തുനിന്നും യാത്രക്കാർക്ക് കൊടുക്കണം. റോഡ് സുരക്ഷയുടെ ഭാഗമായി നടത്തേണ്ട ഒരു നിയമത്തിലും വെള്ളം ചേര്‍ത്തരുത്. കാരഽങ്ങൾഇതൊക്കെയാണെങ്കിലും സ്വന്തമായി കുട്ടികളും കുടുംബവുമുള്ള ഡ്രൈവർഅല്പംവിവേകബുദ്ധികാണിച്ചാൽ എല്ലാവർക്കും ധൈര്യമായി റോഡിലിറങ്ങാം.എല്ലാവരുടെയും പ്രവർത്തനങ്ങൾക്ക് നല്ല റിസള്‍ട്ട് ഉണ്ടാകട്ടെയെന്ന് ആത്മാർത്തമായി പ്രാർത്തിക്കുക.

 

ജി.പ്രദീപ് കൊടുവായൂര്‍

 

ജനതിരക്കേറിയ പാലക്കാട് ജില്ലാ ഹോസ്പിറ്റലിലേക്ക് റോഡ് മുറിച്ചു കടക്കുക എന്നത് ഒരു മരണക്കളിയാണ്. ട്രാഫിക്ക് നിയന്ത്രിക്കാന്‍ പോലീസോ, ഒരു സീബ്രാലൈനോ ഇവിടെയില്ല. രോഗികളും കൂട്ടിരിപ്പുകാരും നിരന്തരം സഞ്ചരിക്കുന്ന ആശുപ്ര്രതി മേഖലകളില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക തന്നെ വേണം -

 

വേണുഗോപാല്‍ കുന്നത്

 

ഞാന്‍ ജീവിക്കുന്നത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്. ഇവിടുത്തെ ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധ ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു വാഹനവും ഇടതുവശത്തൂടെ ഓവര്‍ടേക്ക് ചെയ്യാറില്ല, നിയമം ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും. എന്നാല്‍ നമ്മുടെ രാജ്യത്ത് ട്രാഫിക് നിയമങ്ങളെ ആരും വകവയ്ക്കാറില്ല, ആര്‍ക്കും തോന്നും പോലെ ഡ്രൈവ് ചെയ്യാം.

 

വിജീഷ് കെ വാസു തിരൂര്‍

 

നിലവിലെ കണക്കനുസരിച് 9 ഓളം നാഷണൽ ഹൈവയ്സും 70 തിൽ പരം സ്റ്റേറ്റ് ഹൈവയ്സും ഉള്ള നമ്മുടെ കേരളറോഡ്‌ ഗതാഗതത്തിൽ വര്ഷതോറും 4000 ത്തിൽ പരം മരണവും 35000 പരം അപകടങ്ങളും റിപ്പോർട്ട്‌ ചെയ്യപെട്ടിരിക്കുന്നു എന്ന കാരിയം വളരെ വേദന നിറഞ്ഞ ഓര്മാപെടുതലാണ്.

 

ഇതിൽ സ്വോകര്യ യാത്ര ബസുകളുടെയും. സ്കൂൾ ബസുകളെടെയും അപകട  കണക്കുകൾ പരിശോതിക്കുമ്പോൾ മറ്റൊരു പൈശാചികമായ ഒര്മാപെടുതലവും അത്

 

നഷ്ടം ഒരു കുടുംബതിന്റെയോ നാടിന്റെയോ മാത്രമല്ല...

നമ്മുടെ മാതൃ രാജ്യത്തിൻറെ കൂടെയാണ്

ചിലർ വിധിയെ പഴിക്കുന്നു. മറ്റു ചിലർ റോഡിനെയും സർക്കാരിനെയും കുറ്റപെടുത്തുന്നു.

എവിടയാണ് നമുക്ക് പിഴച്ചത്. തിരുത്തൽ അത്യാവശ്യം തന്നയാണ്.

ഒരാളുടെയോ പത്ത് ആളുടെയോ ചുമതലയോ പിഴവുകളല്ല ഈ ധുരന്ധങ്ങൽക്കു പിന്നിൽ എന്ന വസ്തുത എല്ലാവരും മനസിലാക്കേണ്ടതുണ്ട്.

റോഡ്‌ നിയമങ്ങൾക്കുമപ്പുറം നാം പാലി കേണ്ട മാനുഷിക മൂല്യ പരിഗണനകൾ നാം അനുവര്തികെണ്ടതയുണ്ട്.

സ്വോന്ധം കാര്യം സിന്ധഭാദ് എന്ന മുദ്ര വാക്യത്തിൽ നിന്ന് തലയൂരി

നമുക്ക് വേണ്ടി നാളേക്ക് വേണ്ടി എന്നാ പ്രര്തനയോടെ... നമുക്ക് കൈകോർക്കാം.

[1/13/2016, 02:43] +91 98464 26541: റോഡ്‌ സുരക്ഷ ഭാഗമായി എനിക്ക് മുന്നോട്ട് വെയ്ക്കാൻ തോന്നിയ നിർദേശങ്ങൾ ചുവടെ ചെർക്കുന്നു.

 

1) റോഡുകളുടെ ഇപ്പഴത്തെ ശോചനിയവ്സ്ഥ ഉടൻ പരിഹാരം കാണുക

2) തിരക്ക് കൂടിയ നഗരങ്ങള്ക്ക് പുറമേ ഗതഗത കുരുക്ക് അദികം അനുഭവ പെടുന്ന ചെറു നഗരങ്ങളിലും സിഗനലുകൾ സ്ഥാപിക്കുക.

3) ഇരു ചക്ക്ര വാഹനങ്ങളിൽ ഹെൽമെറ്റ്  ലൈസൻസ് പരിശോധന കർസനമാക്കുക.

4)റോഡ്‌ സുരക്ഷ പ്രധാന്ന്യ സെമിനാറുകൾ ഭോധവല്കരണ ക്ലാസ്സുകൾ,. സ്കൂൾ, ക്ലബ്‌, ജനമൈത്രി ആഭിമുഘ്യ്ത്തിൽ നടത്തുക. അതിനു പിന്ധു്ണ നല്കുക.

5) പരിമിതമായ  റോഡിനനുസരിച  പുതിയ വാഹനങ്ങൾക്ക് റെജിസ്റ്റ്രറ്റഷൻ അനുവദിക്കാൻ പാട്ഒള്ളു.

6) വാഹനം വർധിക്കുന്നതിനനുസരിച് റോഡിന്റെ വ്യാപ്തി വര്ധിപിക്കുനതിൽ പരിമിധികൾ ഉണ്ടെന്നു ജനങ്ങളെയും കുത്തക കമ്പനികളെയും ഭോധ്യപെടുത്തുക.

7) നിയമ പാലകർ താത്രി പെട്ട്രോള്ളിങ്ങിനു മാത്രം പ്രധാന്ന്യം കൊടുക്തെ പകൽ സവാരിക്കും പ്രാധന്ന്യം കൊടുക്കുക. അത് റോഡിലെ  അശ്രദ്ധമായ ഡ്രൈവിങ്ങിനു പരിധിവരുത്തും..

8) സ്വോകര്യ ബസ്സ് കളിലെയും സ്കൂൾ ബസ്സുകളിയും ഓവർ ലോഡിംഗ് പരിശോധന്ന കർശനമാക്കുക.

 

ഷിബു ( ടാക്‌സി ഡ്രൈവര്‍)  നാട്ടിക

 

ശബരിമല തീര്‍ത്ഥാടനത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.  ണക്കില്ലാത്ത ഹെഡ്‌ലൈറ്റുകള്‍ പിടിപ്പിച്ച ഈ വാഹനങ്ങുടെ അമിത വേഗതയും ഡിംലൈറ്റ് ഉപയോഗിക്കാതെയുള്ള ഡ്രൈവിംഗും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു,

 


മനോജ്‌ കുമാർ, ചെമ്മന്തട്ട

⁠⁠⁠മാതൃഭൂമിയുടെ റോഡ്‌ സുരക്ഷയെക്കുറിച്ചുള്ള കാമ്പയിൻ പ്രോത്സാഹജനകമാണ്...അഭിനന്ദനങ്ങൾ!

റോഡ്‌ സുരക്ഷയിൽ താഴെപറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ അധികൃതരും ഡ്രൈവർമാരും ശ്രദ്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.

കെ. രാജു,  കൃഷി ഓഫീസര്‍, വടകര

⁠⁠⁠1. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ റോഡിന്റെ ഇരുവശത്തും കർശനമായും സ്ഥലം ഒഴിച്ചിടുക (പ്രത്യേകിച്ച് നഗരപരിധിയിൽ)
2. വഴിവാണിഭക്കാർ കാൽനട യാത്രക്കാർക്കുള്ള സ്ഥലം കൈയ്യേറി കച്ചവടം നടത്തുന്നത് നിയന്ത്രിക്കുക.
3. സീബ്രാലൈനിലൂടെ റോഡു മുറിച്ചുകടക്കുന്ന യാത്രക്കാർക്ക് മുഖ്യപരിഗണന നല്കി, അവർ പോയശേഷം വാഹനം മുന്നോട്റെടുക്കാൻ ഓരോ  ഡ്രൈവറും ശ്രദ്ധിക്കുക.

⁠⁠⁠4. സീബ്രാലൈൻ പലയിടത്തും നിറമില്ലാതെയും മാഞ്ഞും കാണപ്പ്ടെടുന്നത് അധികൃതർ ശ്രദ്ധിക്കുകയും, അത് വ്യക്തമായും തെളിച്ചമായും ഏവർക്കും കാണുംവിധം അടയാളപ്പെടുത്തിയിരിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
5. ട്രാഫിക് നിയന്ത്രണ സമയത്ത് സീബ്രാലൈനിൽ വാഹനങ്ങൾ കയറ്റിയിട്ട് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നവരെ ശിക്ഷിക്കുക.
6. ട്രാഫിക് നിയന്ത്രിക്കുന്ന വേളയിൽ ആളുകളോട് സംസാരിച്ചുകൊണ്ട് അശ്രദ്ധമായി നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിര്ദ്ദേശം നല്കുക. അത്തരം സാഹചര്യങ്ങൾ മേൽ അധികാരികൾ നിരീക്ഷിക്കുകയും നടപടി എടു

 

⁠⁠⁠7. സ്വകാര്യ വാഹങ്ങൾക്ക് റോഡ്‌ ടാക്സ് പരമാവധി വർദ്ധിപ്പിച്ചുകൊണ്ടു  വാഹനപ്പെരുപ്പം കുറയ്ക്കാൻ സർക്കാർ നിയമം കൊണ്ടുവരിക.
8. യാത്രക്കാർ പരമാവധി പൊതു വാഹന സൗകര്യം ഉപയോഗപ്പെടുത്താൻ ട്രാൻസ്പോർട്ട് വകുപ്പ് ബോധവല്ക്കരണം നടത്തുക.
9. വാഹനങ്ങളിൽ പരസ്യപ്രചരണം നടത്തുന്നതിന് നിയന്ത്രണങ്ങൾ വരുത്തുക.
10.നഗരങ്ങളിൽ ടൗൺ ബസ് സർവീസ് നടപ്പിലാക്കി ചെറുവാഹങ്ങളുടെ ബാഹുല്യം ഒഴിവാക്കുക.

നമ്മുടെ ദേശീയപാത സുരക്ഷിതമാക്കുവാന്‍ രണ്ട് നിര്‍ദ്ദേശങ്ങള്‍..... ദീര്‍ഘകാലമായി ടുവീലര്‍ ഉപയോഗക്കുന്നു. ഒരു വര്‍ഷമായി രാത്രിയിലും ദേശീയപാതയിലൂടെ ഓടിക്കേണ്ടിവന്നപ്പോള്‍ മനസ്സില്‍ തോന്നിയതാണ്. പുതിയ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് അതിതീവ്രമാണ്. അതു പോരാതെ എക്സ്ട്രാ ലൈറ്റും ഘടിപ്പിക്കുന്നു. ഇത് പ്രകാശമലിനീകരണമാണ്. പല വാഹനങ്ങളും ഇരുട്ടുപരക്കും മുന്‍പെ ഹെഡ് ലൈറ്റ് തീവ്രമായി പ്രകാശിപ്പിക്കും. റോഡില്‍ ധാരാളം വെളിച്ചമുള്ള ജങ്ഷനില്‍ പോലും ലൈറ്റ് 'ഡിം' ചെയ്യില്ല. തൊട്ടുമുന്‍പില്‍ എന്താണ് എന്നറിയാതെ പകച്ചുപോയ നിമിഷങ്ങളേറെ. പലപ്പോഴും ഭാഗ്യത്തിനു രക്ഷപ്പെട്ടതാണ്. അതു പോലെ കാല്‍നടയാത്രികരെ ഇടിക്കാതിരുന്നതും......        നിര്‍ദ്ദേശം ഒന്ന്: ദേശീയപാത (സംസ്ഥാന പാതയും) മുഴുവനായി സൗരവിളക്കുകള്‍ സ്ഥാപിച്ച് പ്രകാശമാനമാക്കുക (6pm to 6am). അങ്ങിനെ വരുന്‍പോള്‍  വാഹനങ്ങള്‍ക്ക് രാത്രി മുഴുവനായി ലൈറ്റ് 'ഡിം' ചെയ്ത് തന്നെ യാത്ര തുടരാം. ഹെഡ് ലൈറ്റ് 'ഡിം' ചെയ്യാതെ വരുന്ന വാഹനങ്ങളെ തടഞ്ഞു നിര്‍ത്തി കര്‍ശനനിര്‍ദ്ദേശം നല്‍കി വിടണം. ഓരോ പ്രദേശങ്ങളിലും താല്‍പര്യമുള്ള സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കാവുന്നതാണ്.     നിര്‍ദ്ദേശം രണ്ട്: കാല്‍നടയാത്രികര്‍ രാത്രിയില്‍ പ്രകാശം പ്രതിഫലിക്കുന്ന തരത്തിലുള്ള ഒരു 'ഓവര്‍ കോട്ട് ' (Safety jacket) നിര്‍ബന്ധമായും ധരിക്കണം. ടുവീലര്‍ യാത്രികന് ഹെല്‍മെറ്റ് പോലെ, കാല്‍നടയാത്രികര്‍ക്ക് രാത്രിയില്‍ 'സേഫ്റ്റി ജാക്കറ്റ് ' കര്‍ശനമാക്കിയാല്‍ കാല്‍നടയാത്രികരെ രക്ഷിക്കാം............

 

ആഷിക് കെ മധു

ഞാൻ ഒരു 12 ക്ലാസ്സ് വിദ്യാർത്ഥിയാണ് ഇന്ന് കേരളത്തിൽ കണ്ടുവരുന്ന എല്ലാ അപകടങ്ങളും നടക്കുന്നത് ഹൈവേയിലാണ് രാവിലെ 9 മണിക്കും 10 നും ഇടയിലാണ് അപകടങ്ങൾ കൂടുതൽ നടക്കുന്നത്  ഇതിൽ ഏറ്റവും കൂടുതൽ ചെരുപ്പകരാണ് അപകടത്തിൽ പെടുന്നത് ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതിൽ പോലീസിന്റെ രാവിലെ ഉള്ള ചെക്കിങ് ആണ് കാരണം രാവിലെ വരുന്ന വിദ്യാർത്ഥികൾ ലൈസൻസ് ഉണ്ടെങ്കിലും ഹെൽമെറ്റ് ഒരിക്കാതെയാണ് വരുന്നത് അവർ രാവിലെ ചെക്കിങ് കാണുമ്പോൾ അവർ പോലിസിനെ കാണുമ്പോൾ നിർത്തില്ല അങ്ങനെ സ്പീഡ് കൂടുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു എന്നാൽ ഇത് അവരുടെ കൈയ്യിലെ തെറ്റാണ്

റിനോജ് കുമാര്‍ കുതിരവട്ടം

കോഴിക്കോട് നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ കല്ലുത്താന്‍ കടവ് മുതല്‍ പാളയം ചിന്താവളപ്പ് ജംഗ്ഷന്‍ വരെയുള്ള റോഡ് വീതി കൂടിയാല്‍ പതിവായുണ്ടാക്കുന്ന ട്രാഫിക് ബ്ലോക്കിന് ശമനമുണ്ടാക്കും

അര്‍ജുന്‍ ബാലുശ്ശേരി

പ്രിയപ്പെട്ട ഇരുചക്ര വാഹനാക്കരാ.....

കണ്ടു കണ്ട്‌ മടുത്തതു കൊണ്ടാണ്‌ ഇതെഴുതുന്നത്‌. ഈ സാധനത്തിന്‌ 2 വീലേ ഉള്ളു എന്നും ചരിഞ്ഞാല്‍ ഇതു തറയില്‍ വീഴും എന്നും ഇതുവരെ താങ്കള്‍ക്ക്‌ മനസ്സിലായിട്ടില്ല.ഓടിത്തുടങ്ങി ഏതാനും സെക്കന്റുകള്‍ കഴിഞ്ഞാലേ ബാലന്‍സ്‌ കിട്ടുകയുള്ളു എന്നും അതിനു മുന്‍പ്‌ മിക്കവാറും എല്ലാവര്‍ക്കും ഒരു ചെറിയ ആട്ടവും ചരിയലും ഉണ്ടെന്നും അറിയാമെങ്കിലും താങ്കള്‍ ഇപ്പോഴും വലിയ വണ്ടികളുടെ തൊട്ടുമുന്നില്‍ പോയി നില്‍ക്കുകയും, അതിന്റെ മുന്നില്‍ നടത്തുന്ന സര്‍ക്കസിന്റെ ഫലമായി മറിഞ്ഞു വീഴുകയും ചെയ്യുന്നു.

ബസ്‌/ ലോറി ഡ്രൈവര്‍ക്ക്‌ തൊട്ടു മുന്നില്‍ താഴെ നില്‍ക്കുന്ന ഇരു ചക്ര വാഹനത്തെ കാണാന്‍ പറ്റില്ല എന്നുള്ള സത്യം പലരും ചതഞ്ഞരഞ്ഞിട്ടും താങ്കള്‍ മനസിലാക്കുന്നില്ല.

ഇടത്തു വശത്തുകൂടിയുള്ള മുന്നില്‍ കേറ്റം അപകടം പിടിച്ചതാണ്‌ എന്ന്‌ ഇനി ആരെങ്കിലും പ്രത്യേകം പറഞ്ഞു തന്നാലേ മനസ്സിലാകുകയുള്ളോ? വലത്തു വശത്ത്‌ പോലും rear view mirror ഉപയോഗിക്കാത്ത നമ്മുടെ കേരളത്തില്‍,ഡ്രൈവര്‍ക്ക്‌ കാണാന്‍ പറ്റാത്ത വിധത്തിലുള്ള ഈ മുന്നേറ്റം നടത്തിയിട്ടുള്ള പലരും ഇന്ന് നമ്മോടൊപ്പം ഇല്ല എന്നുള്ളത്‌ താങ്കള്‍ക്ക്‌ അറിയാഞ്ഞിട്ടല്ലല്ലോ? ഡ്രൈവര്‍ കാണാതെ മുന്നിലെത്തിയാല്‍ എന്തെങ്കിലും സമ്മാനം വച്ചിട്ടുണ്ടോ? മുന്‍പില്‍ പോകുന്ന വണ്ടി slow ചെയ്യുന്നതിന്‌ പല കാരണങ്ങള്‍ കാണുമെന്നും (ആരെങ്കിലും എടുത്തു ചാടിക്കാണും, അല്ലെങ്കില്‍ കുഴി കാണും) അത്‌ മുന്നില്‍ക്കേറാന്‍ ഉള്ള സുവര്‍ണാവസരം ആയിക്കാണുന്നത്‌ ശുദ്ധ മണ്ടത്തരമാണെന്നും താങ്കള്‍ക്ക്‌ അറിഞ്ഞുകൂടാത്തത്‌ കൊണ്ടാണോ മുന്‍പിലത്തെ വണ്ടി ഒന്നു പതുക്കെയായാലുടന്‍ താങ്കള്‍ അതിന്റെ മുന്നില്‍ക്കേറാന്‍ വേണ്ടി ഈ കോപ്രായങ്ങള്‍ കാണിക്കുന്നത്‌ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌.ദൂരെ ആരെങ്കിലും റോഡ്‌ ക്രോസ്‌ ചെയ്യാന്‍ നില്‍ക്കുന്നത്‌ കണ്ടാല്‍ ഉടന്‍ സ്പീഡ്‌ കൂട്ടി അവനെ ക്രോസ്‌ ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത്ശുദ്ധ പോക്രിത്തരം ആണെന്ന് എന്നാണ്‌ താങ്കള്‍ക്ക്‌ ഒന്നു മനസിലാകുന്നത്‌? താങ്കളുടെ ഒരു സെക്കന്റിന്‌ ഇത്രയും വിലയോ? അയാള്‍ ക്രോസ്‌ ചെയ്ത്‌ കഴിഞ്ഞ്‌ താങ്കള്‍ കടന്നു പോയാല്‍ എന്തെങ്കിലും തേഞ്ഞു പോകുമോ??

സര്‍ക്കസിലെ കുരങ്ങനെപ്പോലെ ചുമ്മാ ഹാന്‍ഡിലും പിടിച്ച്‌ ഇരുന്നാല്‍ പോരാ എന്നും ഓരോ സെക്കന്റിലും അപകട സാദ്ധ്യതയുള്ള സ്ഥലം ആണ്‌ റോഡ്‌ എന്ന് താങ്കള്‍ക്ക്‌ അറിഞ്ഞുകൂടാത്തത്‌ കൊണ്ടാണ്‌ താങ്കള്‍ ഇങ്ങനെ സ്വപ്നലോകത്തിലെന്ന പോലെ ഓടിക്കുന്നത്‌ എന്നെനിക്കു തോന്നുന്നില്ല. പെട്ടെന്ന് വെട്ടിച്ച്‌ തിരിയാന്‍ ഇതെന്താ താങ്കളുടെ വീട്ടുമുറ്റമോ മറ്റോ ആണോ? മുറുക്കാന്‍ കട അപ്പുറത്തായിപ്പോയി എന്നു വച്ച്‌ മെയിന്‍ റോഡിനെ ചുമ്മാ അങ്ങു ക്രോസ്‌ ചെയ്താല്‍ മതിയോ?

പിള്ളേര്‍ കുഞ്ഞായിരുന്നപ്പോള്‍ ഉള്ളതു പോലെ തന്നെ ഒരു വണ്ടിയില്‍ മൂന്നും നാലും പേരെ കേറ്റുന്നത്‌ അല്‍പം മണ്ടത്തരമല്ലേ എന്നു താങ്കള്‍ക്ക്‌ തോന്നിയിട്ടുണ്ടോ? മുന്‍പില്‍ നില്‍ക്കുന്ന വലിയ കുട്ടിയുടെ തല കാരണം ഒന്നും കാണാന്‍ വയ്യെങ്കിലും വാഹനങ്ങള്‍ ചീറിപ്പായുന്ന മെയിന്‍ റോഡില്‍ ഇറങ്ങുന്നതില്‍ താങ്കള്‍ക്ക്‌ ഒരു മടിയും ഇല്ല എന്നുള്ളത്‌ എനിക്ക്‌ എപ്പോഴും അദ്ഭുതമായി തോന്നിയിട്ടുണ്ട്‌.  തലയ്ക്കത്ത്‌ വിലയുള്ള ഒന്നും ഇല്ല എന്നുള്ള സത്യം മനസ്സിലാക്കിയതു കൊണ്ടാണോ ഹെല്‍മെറ്റ്‌ വയ്ക്കാന്‍ ഇത്ര മടി? ഈ ഹെല്‍മെറ്റ്‌ കയ്യിലെ മുട്ടില്‍ കൂടി ഇടുന്നതിന്റെ രഹസ്യം എന്താണ്‌ ? വീഴുമ്പോള്‍ മുട്ടിലെ തൊലി പോകാതിരിയ്ക്കാനാണോ? പിറകിലത്തെ സീറ്റില്‍ ഭദ്രമായി കെട്ടി വയ്ക്കുന്നത്‌ കൊണ്ട്‌ എന്തെങ്കിലും ഉപയോഗം ഉണ്ടെന്ന് താങ്കള്‍ക്ക്‌ തോന്നിയിട്ടുണ്ടോ?മുന്നിലത്തെ വണ്ടി വലത്തോട്ട്‌ തിരിയാന്‍ signal ഇട്ടാലുടന്‍ അതിന്റെ വലത്ത്‌ കൂടി ത്തന്നെ മുന്നില്‍ക്കേറാന്‍ തുടങ്ങുന്ന താങ്കളുടെ മനോവികാരം എന്താണ്‌. അത്രയും നേരം ഇടത്തു വശത്തല്ലായിരുന്നോ താങ്കളുടെ നോട്ടം? ഒരു കയ്യില്‍ mobileഉം പിടിച്ച്‌ കാണിക്കുന്ന ഈ സര്‍ക്കസ്‌ ആര്‍ക്ക്‌ വേണ്ടിയാണ്‌? ഒരു missed callനെ തിരിച്ചു വിളിക്കാന്‍ ഇത്രയ്ക്ക്‌ ബുദ്ധിമുട്ടുണ്ടോ? ഇതില്‍ ഒന്നോ രണ്ടോ പേരെ ചിലപ്പോള്‍ operation theatreല്‍ നിന്നായിരിക്കും വിളിക്കുന്നത്‌ എന്നറിയാം ("ഡൊക്ടര്‍, ഹൃദയം തുറന്നപ്പ്പ്പോള്‍ അതിനകത്ത്‌ ഒന്നുമില്ല.ഇനിയിപ്പോള്‍ എന്തു ചെയ്യണം" എന്നുള്ള assistantന്റെ വിളി നമുക്ക്‌ തള്ളിക്കളയാന്‍ പറ്റുകില്ലല്ലോ!)പക്ഷേ ബാക്കിയുള്ള എത്ര പേരുണ്ട്‌ ഉടനേ ഒരു തീരുമാനം എടുത്താലെ പറ്റൂ എന്നുള്ള തരത്തിലുള്ള ജോലി ചെയ്യുന്നവര്‍?100 കിലോ ഭാരമുള്ള താങ്കളുടെ വണ്ടി 40 കിലോമീറ്റര്‍ സ്പീഡില്‍ പോകുമ്പോള്‍ (ഒരു സെക്കന്റില്‍ 11 മീറ്റര്‍)ഉണ്ടാകുന്ന ഇടിയുടെ ആഘാതം 1100 Newtons ആണെന്നും ഇത്‌ അത്ര ചെറിയ ഒരു ആഘാതം അല്ലെന്നും താങ്കള്‍ക്ക്‌ തീര്‍ച്ചയായും അറിയാം. പക്ഷേ " 60 വയസു വരെ ഒന്നും പറ്റൂല്ല" എന്നുള്ള കണിയാന്റെ വാക്കുകളെ വിശ്വസിച്ച്‌ ഇങ്ങനെ മരണക്കളി കളിക്കണോ

ജ്യോതിഷ് മണ്ണാശ്ശേരി

1. ഡല്‍ഹിയില്‍ നടപ്പാക്കിയ ഇരട്ട-ഒറ്റ നമ്പര്‍ സംവിധാനം ഇവിടെയും നടപ്പാക്കുക

2. സ്വകാര്യ കാര്‍,ജീപ്പ്,തുടങ്ങിയ വാഹനങ്ങള്‍ നാല് പേര്‍ ഉണ്ടെങ്കില്‍ മാത്രം കടത്തിവിടുക

3. ടൗണില്‍ വലിയ പരിപാടിക്കള്‍ നടക്കുമ്പോള്‍ അതിന്റെ 5 കി.മീ ചുറ്റളവില്‍ ഗതാഗതം നിരോധിക്കുക, എന്നിട്ട് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുക

4. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുക

5. സൈക്കിള്‍ ഉപയോഗിക്കുന്നത് പ്രൊത്സാഹിപ്പിക്കുക , നഗരങ്ങളില്‍ സൈക്കിള്‍ വാടകയ്ക്ക് ലഭ്യമാക്കുക                 

രവി വര്‍മ്മ - മാങ്കാവ്‌

റോഡ് സുരക്ഷ ബോധവൽക്കരണം എന്നത് പലപ്പോഴും ചെറുവാഹനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു...

ഇന്ന് കേരളത്തിലെ നിരത്തുകളിൽ നോക്കിയാൽ അറിയാം,ഏറ്റവും അപകടകരമാം വിധത്തിൽ

വാഹനമോടിക്കുന്നത് സ്വകാര്യ ബസുകൾ ആണ്. 90% ബസുകളും വേഗപ്പൂട്ട് ഇല്ലാതെയോ പ്രവർത്തനക്ഷമം അല്ലാത്ത വിധത്തിലോ ആണ് ഓടുന്നത്.

പോലീസും മൊട്ടോർ വാഹന വകുപ്പും സംയുക്തമായി വേഗപ്പൂട്ട് പരിശോധന നടത്തുകയും മത്സര ഓട്ടം തടയുകയും ചെയ്താൽ നമ്മുടെ റോഡുകളിൽ വിദേശ രാജ്യങ്ങളിലെ പോലെ സമാധാന അന്തരീക്ഷം വരികയും അപകടങ്ങൾ കുറയുകയും ചെയ്യും.

ഇതിന് മുൻകൈ എടുത്ത മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ…

Dr.Sabeenath Narikkuni

1 . Appoint a officer for permitting to ditch  our road, moslty immeadiatly after road repair som companies wil start to cut for cabling or somthing...and they willnot close it properly ....that ll make distruction of road in that area...if we ll appoint a office they will chek before and after their work....a police officer can take this role ....or traffice police should verify befor and after cutting our raod

2 .. in traffic blok areas arrange 2-3 polices in less potential area, or mak it 4-5 , it will make people to drive properly , these office should giv little punishment to those who ll driv improprly

3. Somtimes i wounder, when i ll go by 65-70 km per hr i used to see buses will overtake me...if they connected speed regulater how it possible????

4. Make public involment to obey traffic rules lik if a person overtake inapropriate way others can atke photogarph and whats app to a nomber and polic can take action accordingly

5.  Make awarnes in public so that they wll take carewhile walking..some people shows very

Giv some classes to auto people ,they shows hight of ignorence...new generation auto people hav very wrong attitude

7.finally make one chapter in schools for traffic rules..it benefits lik adults wll b conscious atlst inftont f childrn,nd lessons will b learned well befire driving and we can make safe tomrow

ജോയി - പുതിയറ

മാരകരോഗങ്ങൾ വന്ന് മരണമടയുന്നവരേക്കാൾ ആളുകൾ റോഡപകടങ്ങളിൽ മരിയ്ക്കുന്നത് കേരളത്തിൽ മാത്രം.ഓരോ വാഹനവും ഒരു മിനിറ്റ് നിർത്തിയിടുമ്പോൾ പാഴാകുന്നത് ഒരു കിലോമീറ്റർ ഓടാനുള്ള ഇന്ധനം. ട്രാഫിക്ക് സിഗ്നലുകളിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഒഴിവാക്കുവാനും അന്തരീക്ഷമലിനീകരണം കുറയ്ക്കുവാനും കഴിയുന്നത്ര ജങ്ഷനുകളിൽ ഫ്ലൈ ഓവറുകൾ നിർമ്മിയ്ക്കണം. ചിലവിനുള്ള പണം  ടോൾ പിരിച്ചാലും അത് ഗുണകരമാകും. കേരളത്തിന് യോജിച്ചത് എലിവേറ്റഡ് ഹൈവേ

അബൂബക്കർ സിദ്ദീഖ് എം -  ഒറ്റത്തറ

അപകടങ്ങളുടെ അടിസ്ഥാന കാരണം ഡ്രൈവിങ്ങിലെ അശ്രദ്ധ തന്നെയാണ്. നമ്മുടെ സംസ്ഥാനത്തെ പുതിയ തലമുറയിലെ 80 % ആളുകളും +2, VHSE, Poly technic തുടങ്ങിയ കോഴ്സുകളിലൂടെ കടന്നുപോവുന്നവരാണ്. ഡ്രൈവിങ്ങ് ഇവിടങ്ങളിൽ ഒരു പാഠ്യവിഷയമാക്കുകയും റോഡ്സുരക്ഷയുടെ നല്ല പാഠങ്ങൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നത് അടുത്ത തലമുറയെയെങ്കിലും ഗതാഗതസാക്ഷരരാക്കും. വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും കൈകോർത്തു ഒരു പാഠ്യപദ്ധതി തയ്യാറാക്കാവുന്നതാണ്.

രവി കോഴിക്കോട്‌

ബൈക്കുകളുമായി സർക്കസ് നടത്തുന്ന വിവരദോഷികളായ ന്യൂ - ജൻ: പിള്ളേരെ നിലക്ക് നിർത്തണം. കേരളത്തിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന ബസ്, ഓട്ടോ ക ളാ ണ് മുഖ്യ പങ്ക് കൈ കാണിക്കുമ്പോൾ അവിടെ തന്നെ നിർത്തുന്ന ബസ്സുകളും ഓട്ടോകളും റോഡിന്റെ സൈഡിലേക്ക് ഒരിക്കലും നീങ്ങി നിർത്താറില്ല. ഇവിടെ നാഷണൽ ഹൈവേകളിലെങ്കിലും ബസ് ബേ നിർബന്ധമാക്കണം. വിദേശ രാജ്യങ്ങളിലെപ്പോലെ ഇൻഡിക്കേറ്റുകൾ ശരിയായി ഉപയോഗിക്കാത്തവർക്ക് ഫൈൻ നിർബന്ധമാക്കണം,

വലിയ വാഹനങ്ങൾ ഒരിക്കലും ഇരുചക് റ വാഹനത്തിനെ റോഡിൽ ഒരു  ആർ -ടി.ഒ. ഓഫീസിലെ Dർiving School കാരുടെ ആധിപത്യം അവസാനിപ്പിച്ചാൽ തന്നെ ലൈസൻസ് കിട്ടുന്നത് വാഹനമോടിക്കാനറിയുന്ന വർക്കാണെന്ന് ഒരു പരിധി വരെ ഉറപ്പിക്കാം - എങ്കിലും ടെസ്റ്റ് ഇനിയും കർശനമാക്കണം

ശിവപ്രസാദ് - കുറ്റ്യാടി

സാർ, നമ്മുടെ റോഡുകളിൽ കൂടെ കുതിച്ചു പായുന്ന വാഹനങ്ങൾ ഓടിക്കുന്നവരിൽ മിക്കവരും യുവാക്കളാണ് അവരിൽ 50% പേർക്കും ലൈസെൻസ് ഇല്ല .വാഹനങ്ങൾ ഓടിച്ചു പടിക്കുന്നതിനു മുൻപു തന്നെ റോഡിൽ ഇറങ്ങുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത് കർശനമായുള്ള പരിശോധനയിലൂടെ മാത്രമേ ഇതു തടയാൻ കഴിയൂ അതിനു വേണ്ടി നമ്മുടെ നിയമ കൂടംസജ്ഞമാകേണം

നടക്കുന്ന കാര്യമാണോ എന്നെനിക്കറിയില്ല സർ .വാഹനങ്ങൾ ഉണ്ടാക്കുമ്പോൾ തന്നെ അതിൻ്റെ വേഗത നിയന്ത്രിക്കാനുള്ള സംവിധാനം അതിൽ തന്നെ ഉപയോഗിച്ചു കൂട നമ്മുടെ നിയമം വളരെ ശക്തിയുള്ള താണ് അതു ആരുടെ മുൻപിലും അടിയറ വെക്കാൻ നമ്മൾ തയ്യാറല്ല

ചന്ദ്രലാല്‍ കടലുണ്ടി

വീതി കൂടുതലുള്ളയിടത്ത് ഡിവൈഡറുകൾ സ്ഥാപിക്കണം പ്രത്യേകിച്ച് മീഞ്ചന്ത മുതൽ ശാരദ മന്ദിരം വരെ.കാൽനട യാത്രക്കാർ റോഡിൽ തോന്നിയതുപോലെ നടക്കുകയും ക്രോസ് ചെയ്യുന്നതും ഒഴിവാക്കണം. റോഡിലെ പാർക്കിംഗും ടു വീലറിന്റെ മരണപ്പാച്ചിലും മദ്ധ്യഭാഗത്ത് കൂടെയുള്ള റൈഡിo ഗുo നിർത്തണം. ഇടത് വശത്തുകൂടെയുള്ള ഓവർ ടേക്കിന് ശിക്ഷയും പിഴയും ഈടാക്കണം. ഓരോജoഗക്ഷൻ എത്തുന്നതിന് മുമ്പ് ചെറിയ വരമ്പുകൾ വേണം,രാത്രികാലങ്ങളിൽ അന്യസംസ്ഥാന ലോറികളിലെ മിക്ക ഡ്രൈവർമാരും മദ്യപിച്ചിട്ടാണ് വാഹനം ഓടിക്കുക, ഇവരെ ആരും പരിശോധിക്കാറില്ല. ഡ്രൈവിംഗ് ടെസ്റ്റ് വിദേശ രാജ്യങ്ങളിലെപ്പോലെയാവണം, ശിക്ഷയും പിഴയും വർദ്ധിപ്പിക്കണം .മദ്യത്തിന് പകരം മറ്റു ലഹരി വസ്തുക്കൾ ഡ്രൈവേഴ്സ് ഉപയോഗിക്കാറുണ്ട് ഇതിന് കനത്ത ശിക്ഷ നൽകണം

സഞ്ജയ് ബേപ്പൂര്‍

1.Try to obey all trafic rules.

2.Proper maintanance and development.

3.Reduce the number of vehicles.By improving public transport system.Not a metro train in Kochi willn't sufficient for whole kerala.

4.Increase the use of cycles it will be also helpful for health.

5.As i said earlier when we provide good public transport system it will attract people to use it.

6.Try to introduce restrictions for odd and even number vehicles in Delhi.

7.Build fly overs and by passes  in busy cities.

8.Provide classes to people about road safety.

Road safety will be only possible by the joint effort of all concerned authorities as well as the people

ഇമ്മാനുവല്‍ -  താമരശ്ശേരി

മാത്യഭൂമി അഭിനന്ദനങ്ങൾ

1.റോഡിന് വീതി കൂട്ടുക

2.ആളുകൾക്ക് നടക്കാനുള്ള സ്ഥലം സൂര ക്ഷയു ള്ളതാക്കുക

3.വാഹനങ്ങൾക്കുള്ള സിഗ്നൽ ബോർഡുകൾ ആവിശ്യമായ എല്ലാ സ്ഥലത്തും വെക്കുക

4. അപകട മേഖലയുള്ള എല്ലാ സ്ഥലങ്ങളിലും CC CAMERA വെക്കുക

5. speed controll board വെക്കുക അപകട മേഖല സ്ഥലങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും വേഗത നിയന്ത്രണം കൊണ്ടുവരിക ലംഘിച്ചാൽ ശിക്ഷയും ഉറപ്പാക്കണം

6. തിരക്കുള്ള റോഡിലൂടെ ഉള്ള ആളുകളും ടെ ഓട്ട പാച്ചിൽ കർശനമായി ഇല്ലാതാകണം ഇത് control ചെയ്യണം

7 .ബോധവൽക്കരണ ബോർഡുകൾ ക്ലാസ് എന്നിവ ഉപയോഗപ്പെടും

8. റോഡിൽ വാഹനം ഉപയോഗിച്ചുള്ള സാഹസികത കർശനമായി നിരോധിക്കണം

9. Taxi ,bus തുടങ്ങിയ വാഹനങ്ങളുടെ മത്സര പാച്ചിൽ ഇല്ലാതാക്കണം

എല്ലാ private വാഹനങ്ങളിലും പരാതി നമ്പറുകൾ വെക്കുക. ജനങ്ങൾക്ക് പ്രതികരിക്കാൻ അവസരം നൽകുക

10.ആളുകളുടെ തിരക്കാണ് എല്ലാ അപകടത്തിനും കാരണം .. office, school, bas, TAXI, etc.. ഇതിനെ കുറിച്ച് മാത്യ ഭൂമി news pepar ഒരു കുറിപ്പ്  എഴുതി പ്രസിദ്ധീകരിക്കണം .. ഉപകാരപ്പെടും


ഡോ.സബീനത്ത് നരിക്കുനി

I have some suggestions...

1 . Appoint a officer for permitting to ditch  our road, mostly immediately after road repair some companies will start to cut for cabling or something...and they will not close it properly ....that'll make destruction of road in that area...if we'll appoint a office they will check before and after their work....a police officer can take this role ....or traffic police should verify before and after cutting our road

2 .. in traffic blok areas arrange 2-3 policies in less potential area, or make it 4-5 , it will make people to drive properly , these office should giv little punishment to those who ll driv improperly

3. Sometimes i wonder, when i ll go by 65-70 km per hr i used to see buses will overtake me...if they connected speed regulator how it possible????

4. Make public involvement to obey traffic rules lik if a person overtake inappropriate way others can take photograph and whatsapp to a number and police can take action accordingly

5.  Make awareness in public so that they will take care while walking..some people shows very negligence

6. Give some classes to auto people ,they shows height of ignorance...new generation auto people have very wrong attitude

7.finally make one chapter in schools for traffic rules..it benefits like adults will b conscious atlst in front of children,and lessons will be learned well before driving and we can make safe tomrows

ഷാനവാസ് അരിക്കുളം

മാതൃഭൂമി റോഡപകടങ്ങൾ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഏറ്റെടുത്ത കാമ്പൈൻ അഭിനന്ദനീയം .ഇവിടെ ഉയർന്നുവരുന്ന നിർദേശങ്ങളെ വേർതിരിച്ച് എളുപ്പത്തിൽ പ്രത്യേക ചിലവൊന്നുമില്ലാതെ നടപ്പിലാക്കാവുന്ന കാര്യങ്ങൾ പെട്ടെന്നു നടപ്പിലാക്കാനും , അല്ലാത്തവ പ്ലാനിങ്ങോടെ സമയബന്ധിതമായി പിന്നീടു നടത്താനുമായി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും കഴിയണം .മുഖ്യമന്ത്രി ,മന്ത്രിമാർ ,നഗര ഭരണാധികാരികൾ ,കലക്ടർമാർ ,പൊലീസ് മേധാവികൾ ,ട്രാൻസ്പോർട്ട് അധികൃതർ എന്നിവർക്ക് അയച്ചു കൊടുക്കുകയും നടപ്പിലാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുകയും വേണം .

      കഴിഞ്ഞ 35 വർഷക്കാലമായി നമ്മുടെ റോഡിലൂടെ വാഹനമോടിക്കുമ്പോൾ തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു .നമ്മുടെ പോലീസ് വാഹന പരിശോധന നടത്തുന്നത് ഹെൽമറ്റും സീറ്റു ബെൽറ്റും സ്പീഡും നോക്കി പിഴ ചുമത്തി ഖജനാവ് നിറയ്ക്കാനും സ്വന്തം കീശ വീര്പ്പിക്കാനും മാത്രമാണ് .ഹെൽമെറ്റ്‌ സീട്ടുബെൽറ്റു തുടങ്ങി വ്യക്തികളുടെ സുരക്ഷയ്ക്ക് സിഗരറ്റ് വെലിക്കെതിരെ എന്നപോലെ ബോധവല്ക്കരണവും മതി ...എന്നാൽ മദ്യപിച്ചു വാഹനം ഓടിക്കുന്നതും ,നിയമം ലങ്കിച്ച്‌ അമിത വേഗതയിൽ ലൈറ്റ് ഇട്ടു മാറ്റുള്ളവരെ ഭീതി പ്പെടുത്തി അപകട യാത്ര നയിക്കുന്നവരുടെയും ലയിസൻസു സസ്പെന്റു ചെയ്യുകയും 3 തവണ ആവർത്തിച്ചാൽ ലയിസന്സു റദ്ദു ചെയയുകയും വേണം .ട്രാഫിക് സിഗ്നലുകളിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ പൊലും ക്യു തെറ്റിച്ചും തെറ്റായി മറികടന്നും ഇടതു വശത്തെ ഫ്രീ വഴികൾ തടസ്സ പ്പെടുത്തിയും വാഹനമോടിക്കുന്ന ആളുകള്ക്ക് കനത്ത പിഴ ശിക്ഷ നല്കണം .മോട്ടോർ സയിക്കിളുകൾ ,ഓട്ടോറിക്ഷകൾ എന്നിവ യുടെ വേഗം നിയന്ത്രിക്കുകയും വീതികൂടിയ റോഡുകളിൽ ഓരം ചേര്ന്നു ഒന്നോ രണ്ടോ മീറ്റർ  വീതിയിൽ മാത്രം പ്രത്യേക  വരക്കുള്ളിൽ മാത്രമായി ഇവയുടെ സഞ്ചാര പദം നിർണയിക്കുകയും ലങ്കിച്ചാൽ കനത്ത പിഴയും അപകടങ്ങളുണ്ടായാൽ ഇൻഷുർ പൊലുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയും വേണം

കുഞ്ഞഹമ്മദ്‌

രാത്രി കാലങ്ങളിലെ അപകടങ്ങളുടെ പ്രധാന വില്ലൻ വാഹനങ്ങളിലുപ യോഗിക്കുന്ന കണ്ണടപ്പിക്കുന്ന ഹെഡ് ലൈറ്റുകളാണ്. കർശനമായി നിരോധിക്കേണ്ടത് വാഹനപകടങ്ങൾ കുറക്കാൻ ഈ ലൈറ്റുകളുടെ ഉപയോഗമാണ്. മുക്കിലും മൂലയിലും കാണുന്ന പുക പരീശോധന കേന്റങ്ങളിലെ സർട്ടിഫിക്കറ്റുള്ള പല വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന പുക ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണി തന്നെയാണ്. പ്രധാന റൂട്ടുകളിൽ ഓടുന്ന ബസ്സുകൾ റോഡിൽ നിർത്തി ആളെകയറ്റുന്നതും ഇറക്കുന്നതും അപകടകാരണങ്ങളിൽ ഒന്നാണ്. ബസ്സുകൾക്ക് നിർത്താൻ റോഡ് സൈഡിൽ പ്രത്യേകം സ്റ്റോപ്പുകൾ ഉണ്ടാക്കി ബസ്സുകൾ അവിടെ മാത്രം നിർത്തുവാൻ കർശന നിയന്ത്രണം ഉണ്ടാവണം

എ പി നമ്പൂതിരി
മുക്കിലും മൂലയിലും കാണുന്ന പുക പരീശോധന കേന്റങ്ങളിലെ സര്‍ട്ടിഫിക്കറ്റുള്ള പല വാഹനങ്ങളില്‍ നിന്നും പുറത്തു വരുന്ന ഈ പരമ്പരയുടെ ആമുഖത്തില്‍ തന്നെ നിയമം നടപ്പിലാക്കിയപ്പോള്‍ അപകടം കുറഞ്ഞു എന്നു പറയുന്നു. ബസ്സുകളുെടെ ഭയപ്പെടുത്തിക്കൊണ്ടുള്ള അമിതവേഗത്തീന് ഒരറുതീ വരുത്താനുള്ള തന്‍ടേടം കാണിക്കാന്‍ അധികൃതര്‍ തയ്യാറാവണം. ക്യാമറകള്‍ ബസുകളെ കണ്ടതായി നടിക്കുന്നില്ല.

മുഹമ്മദ് കോയ
ഇടതു വശത്ത് കൂടെയുള്ള മറി കടക്കല്‍ കര്‍ശനമായി നിരോധിക്കുക. വലതു വശം ചേര്‍ത്ത് പോകുന്ന  വാഹണങ്ങള്‍ ഇതിനു  കാരണക്കാരാകുന്നു

ഷാഹിദ്
ഋഷിരാജ് സിംഗിനെ തിരിച്ചു കൊണ്ടു വന്നാലെ കേരളത്തിലെ ട്രാഫിക് ശരിയാവൂ, ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം
       
വി.എം. സമീര്‍ കല്ലാച്ചി
അനുദിനം ചോരചാലുകള്‍ ഒഴുകുന്ന മരണ പാതകളായി മാറിയ നമ്മുടെ റോഡുകളില്‍ ശുഭയാത്രയും സുരക്ഷയും തിരിച്ചുകൊണ്ട് വരാന്‍ നിലവിലെ നിയമസുരക്ഷപരിശോധന സംവിധാനങ്ങളില്‍ ഗൗരവതരമായ പരിഷ്‌കാരം അനിവാര്യമാണ്. ഇന്ന് നമ്മുടെ റോഡുകളില്‍ നടക്കുന്ന അപകങ്ങളില്‍ സിംഹ ഭാഗവും അമിത വേഗതയുടെയും മദ്യപിച്ചിട്ടുളള ഡ്രൈവിംഗിന്റയും ഫലമായുളളതാണ്.
നിയമം അനുശാസിക്കുന്നത് കൊണ്ടോ സ്വയം സുരക്ഷക്കോ മറ്റളളവരുടെ സുരക്ഷക്കോ വേണ്ടിയല്ല സീറ്റ് ബെല്‍റ്റ് ഹെല്‍മെറ്റ് പോലുളള സുരക്ഷാ കവചങ്ങള്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് മറിച്ച് പിഴ സംഖ്യയെ കുറിച്ചുളള ഭയവും കരുതലുമാണ്,അത് കെണ്ട് തന്നെ റോഡിലെ എല്ലാവിധ നിയമ ലംഘനങ്ങള്‍ക്കും നിലവിലെ പിഴ സംഖ്യ തോത് നാലോ അഞ്ചോ ഇരട്ടിയായി വര്‍ധിപ്പിക്കണം,റോഡിലെ വാഹന പരിശോധന കേവലം ഹെല്‍മെറ്റ് വേട്ടയില്‍ പരിമിതപ്പെടുത്താതെ ബസ്സുകളടക്കമുളള എല്ലാ ചെറുതും വലുതുമായ വാഹനങ്ങളെയും ക്യത്യവും വ്യക്തവുമായ പരിശോനയ്ക്ക് വിധേയമാക്കണം, നിയമ ലംഘനം പിടികൂടപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകളില്‍ തെറ്റിന്റ ഗൗരവമനുസരിച്  മഞ്ഞ,നീല,ചുവപ്പ് മൈനസ് മാര്‍ക്കിടണം
തുടര്‍ചയായ നിയമ  ലംഘനങ്ങള്‍ക്ക് മൂന്നില്‍ കൂടുതല്‍ മൈനസ് മാര്‍ക്ക് ലഭിചവരുടെ ലൈസന്‍ മരവിപ്പിക്കലടക്കമുളള അനുചിതവും കര്‍ശനവുമായ ശിക്ഷ നടപ്പിലാക്കാനുളള നിയമം ഉണ്ടാകണം.
കര്‍ശനമായ പരിശോധനകളും ഭീമമായ പിഴയും ശിക്ഷയും റോഡിലെ അപകടകരമായ ഡ്രൈവിംഗിനെ ഒരു പരിധിവരെ നിയന്ത്രിക്കാനും അതുവഴി നമ്മുടെ റേഡുകളെ ഏറെക്കുറെ സുരക്ഷിത പാതകളായി മറ്റാനുംകഴിയും

സത്യജിത്ത്.കെ  കായംകുളം

അശാസ്ത്രിയമായി സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന കായംകുളം ഒ.എന്‍.കെ ജംഗ്ഷനില്‍ അപകടം പതിയിരിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, ഹോംഗാര്‍ഡ്സും കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. 

ഈ ജംഗ്ഷനില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തികച്ചും അപകടകരമായ ഒരവസ്ഥ സൂചിപ്പിച്ചുകൊള്ളട്ടെ...

ഹൈവേയില്‍ കിഴക്കു നിന്നും പടിഞ്ഞാറോട്ട് വച്ചിരിക്കുന്ന സിഗ്നല്‍ ചുവപ്പാകുമ്പോള്‍, പുല്ലുകുളങ്ങര ഭാഗത്തു നിന്നും കെ.എസ്.ആര്‍.റ്റി.സി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഹൈവേയിലേക്ക് കയറ്റി, അല്‍പം തെക്കോട്ട് തിരിച്ചാണ് നിര്‍ത്തുന്നത്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍.

ഇതേ സമയം ഹൈവേയിലൂടെ തെക്കോട്ടും വടക്കോട്ടും വാഹനങ്ങള്‍ തുരുതുരാ പൊയ്ക്കൊണ്ടിരിക്കുകയാവും.  തെക്കോട്ടും വടക്കോട്ടുമുള്ള വാഹനവ്യൂഹത്തിനിടയില്‍ ഒരല്‍പം വിടവ് കിട്ടിയാല്‍, പടിഞ്ഞാറ് നിന്നും ഹൈവേയിലേക്ക് കയറ്റി തെക്കോട്ട് തിരിച്ചു നിര്‍ത്തിയിരിക്കുന്ന വാഹനങ്ങള്‍, അവര്‍ക്കായുള്ള കിഴക്ക് ഭാഗത്തെ ചുവപ്പ് സിഗ്നല്‍ അവഗണിച്ച്, ഹൈവേ യാത്രക്കാര്‍ക്കായുള്ള തെക്ക് പടിഞ്ഞാറുള്ള പച്ച സിഗ്നല്‍ തങ്ങള്‍ക്കുംകൂടി ഉള്ളതാണെന്ന മട്ടില്‍ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറുന്നതുകാണാം.

 ക്യാമറയുമായി ഇവിടെ ഒരു 30 മിനിറ്റ് ചെലവഴിച്ചാൽ അത്യന്തം അപകടകരവും കുത്തഴിഞ്ഞതുമായ ഇവിടുത്തെ ഗതാഗത നിയമലംഘനങ്ങൾ നിങ്ങളെ അമ്പരിപ്പിക്കും. അത്യന്തം അപകടകരമായ ഈ ദുരവസ്ഥ ആര്‍ക്കും ബോദ്ധ്യപ്പെടകയും ചെയ്യും.

സിഗ്നല്‍ ചുവപ്പാകുമ്പോള്‍ വാഹനങ്ങള്‍ എവിടെവരെ കയറ്റി പാര്‍ക്ക് ചെയ്യാമെന്ന് സൂചിപ്പിക്കുന്ന Zebra ലൈനൊ, Stop മാര്‍ക്കോ, മറ്റേതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകളോ ഇവിടെയില്ലാത്തതാണ് അപകടകരമായ തരത്തില്‍ പടിഞ്ഞാറും കിഴക്കും നിന്ന് വാഹനങ്ങള്‍ ഹൈവേയിലേക്ക് ഇങ്ങിനെ കടന്നു കയറി നില്‍ക്കാന്‍ കാരണമാകുന്നത്.

കൂടാതെ, ചുവപ്പ് തെളിയുമ്പോള്‍ ഹൈവേയില്‍ ക്യൂ  പാലിച്ച് മര്യാദക്ക് നിര്‍ത്തിയിടുന്ന വാഹനക്കാരെ ഇളിഭ്യരാക്കി, ട്രാക്ക് തെറ്റിച്ച് ഒാവര്‍ടേക്ക് ചെയ്ത് ക്യൂവിന് മുന്‍പിലേക്ക് വണ്ടി ഒാടിച്ചു കയറ്റുന്ന മിടുക്കന്മാരെ നിയന്ത്രിക്കാന്‍ മഞ്ഞ വരയോ, ആര്‍ജവമുള്ള ഹോംഗാര്‍ഡുകളോ ഇല്ല.
ഗാർഡുകൾക്ക് പലപ്പോഴും നോക്കുകുത്തികളുടെ റോളേയുള്ളൂ.

ഇത്ര അശാസ്ത്രിയമായി ടൈമിംഗ് സെറ്റ് ചെയ്ത ഒരു സിഗ്നല്‍ സംവിധാനം ഇവിടെയല്ലാതെ മറ്റെങ്ങും കണ്ടുകിട്ടാന്‍ സാദ്ധ്യതയില്ല.

റോഡിന് ഇവിടുത്തേക്കാള്‍ വീതി കുറവും, ഒരു പക്ഷേ ഇതിനേക്കാള്‍ വാഹനത്തിരക്കും ഉള്ള കൊല്ലം കടപ്പാക്കട ജംഗ്ഷനിലെ സിഗ്നല്‍ ടൈമിംഗ് ഒന്നു പോയി കാണുന്നതും മാതൃകയാക്കുന്നതും നല്ലതു തന്നെ.

വളവുകളിലും തിരിവുകളിലും പാത്തും പതുങ്ങയും നിന്ന് ഹെൽമറ്റ് വേട്ട നടത്തുന്ന ഉദ്യോഗസ്ഥർ വല്ലപ്പോഴുമെങ്കിലും ഈ ജംഗ്ഷനിൽ ഒന്നു ശ്രദ്ധ കേന്ദ്രീകരിച്ചാൽ നൂറുകണക്കിന് ട്രാഫിക് വയലേഷൻസ് ദിനം പ്രതി കണ്ടത്താൻ കഴിയും.

(പത്രവാര്‍ത്ത : റോഡ് സുരക്ഷയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി കാംപെയ്ൻ തുടങ്ങി).
സിഗ്നല്‍ സംവിധാനങ്ങളിലും മറ്റുമുള്ള പിഴവുകള്‍ പരിഹരിക്കാതെ അവബോധം നടത്തിയിട്ട് എന്തുകാര്യം സര്‍ !!!!!!

ദുരന്തങ്ങള്‍ക്കായാണ് നാം പലപ്പോഴും കാത്തിരിക്കുന്നത്. ഒരു പക്ഷേ ഒഴിവാക്കാനാകുമായിരുന്ന ദുരന്തങ്ങള്‍..