പരിമിതികളെ പഠിക്ക് പുറത്ത് നിര്‍ത്തി ആര്യ രാജീവെന്ന കൊച്ചുമിടുക്കി. ബഹിരാകാശമെന്ന ആര്യയുടെ  ലോകത്തിന് മുന്നില്‍ സെറിബ്രല്‍ പാല്‍സിയും മുട്ടുമടക്കുമെന്ന നല്ല ഉറപ്പുണ്ടവള്‍ക്ക്. പ്ലസ്ടുവിന് ആയിരത്തി ഇരുന്നൂറില്‍ ആയിരത്തി ഇരുന്നൂറ് മാര്‍ക്കും നേടിയ ആര്യ ആസ്‌ട്രോബയോളജിയെ സ്വപ്നം കാണുന്നു. പക്ഷെ ഇനിയങ്ങോട്ട് സ്വന്തം ശരീരം അവളുടെ ഇഷ്ടത്തിന് ഒപ്പം നിര്‍ത്തണം. അതിനായുള്ള അതിവിദഗ്ധ ഫിസിയോ തെറാപ്പിക്ക് സര്‍ക്കാരിന്റെ കനിവ് തേടുകയാണ് ഈ മിടുക്കിയും  കുടുംബവും.

Content Highlighs: Story of Arya seeking help for Cerebral palsy treatment