കോഴിക്കോട്: ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ മാതൃഭൂമി നടത്തുന്ന കാര്‍ഷിക മേളയിലെത്തുന്നവരുടെ മനംകവരാന്‍ പെറ്റ് ഷോയും. മാതൃഭൂമിയുമായി ചേര്‍ന്ന് അവി കള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരളയാണ് പെറ്റ് ഷോ സംഘടിപ്പിക്കുന്നത്. വിവിധ വര്‍ണ പക്ഷികളാണ് ഷോയുടെ മുഖ്യ ആകര്‍ഷണം. മക്കാവു തത്ത, തലയില്‍ പൂവുള്ള കോക്കാറ്റൂ, സണ്‍ കോര്‍ണ്യര്‍, ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കെ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പ്രത്യേകതരം പക്ഷികള്‍ എന്നിവ മേളയിലുണ്ടാകും.

അലങ്കാരമത്സ്യങ്ങള്‍, വീടുകളില്‍ വളര്‍ത്തുന്നമൃഗങ്ങള്‍ എന്നിവയും ഉണ്ടാകും. രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെ നടക്കുന്ന ഷോയില്‍ പ്രവേശനം സൗജന്യമാണ്. നബാര്‍ഡ്, വി-ഗാര്‍ഡ് ഡൊമസ്റ്റിക് ആന്‍ഡ് അഗ്രികള്‍ച്ചര്‍ പമ്പ്സ്, കെ.ഡി.സി. ബാങ്ക് എന്നിവയും  പരിപാടിയുമായി സഹകരിക്കുന്നു.