ഹാനോയ്‌യില്‍ കറങ്ങിയ ശേഷം അടുത്ത യാത്ര ഹാലോങ് ബേയിലേക്കായിരുന്നു. നെല്‍വയലുകളും കൃഷിയിടങ്ങളുമായിരുന്നു വഴിയോരക്കാഴ്ച. വഴിയോരക്കാഴ്ചകളില്‍ മുഴുകി വണ്ടി അവിടെ എത്തിയപ്പോള്‍ 12 മണിയായി. ജെട്ടിയിലിറങ്ങി ബോട്ടില്‍ കയറി, കപ്പലിലേക്ക്. കപ്പല്‍ മുന്നോട്ട് നീങ്ങി. ഇതുവരെ കാണാത്തൊരു ലോകം കണ്‍മുന്നില്‍ വിടര്‍ന്നുവരുന്നു. കടലില്‍ ആരോ ബലം പ്രയോഗിച്ച് മാറ്റിയിട്ട പോലെ പച്ചക്കുന്നുകള്‍. അതിന്റെ വിടവുകളിലൂടെ മെല്ലെപ്പോകുന്ന കപ്പല്‍വീട്. 

തയ്യാറാക്കി അവതരിപ്പിച്ചത്. ജി. ജ്യോതിലാല്‍ | എഡിറ്റ് ദിലീപ് ടി.ജി.