സ് സ്റ്റാന്‍ഡില്‍ പുതച്ചുമൂടി കൈയിലൊരു ബാഗുമായി ബസ് കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ആദ്യം അതാരെന്ന് ആര്‍ക്കും കണ്ടെത്താനായില്ലെങ്കിലും പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെയാണ് ആരാധകരില്‍ പലരും അതു ശ്രദ്ധിക്കുന്നത്. അത് തെന്നിന്ത്യന്‍ നടി സായ് പല്ലവി ആയിരുന്നു. 

റാണ ദഗ്ഗുബട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം വിരത പര്‍വം 1992ലെ ലൊക്കേഷനുകളിലൊന്നായിരുന്നു തെലങ്കാനയിലെ വാരങ്കലിലെ പാര്‍ക്കല്‍ ബസ് സ്റ്റാന്‍ഡ്. സാരിയണിഞ്ഞ് കൈയില്‍ ബാഗുമായി ഇരിക്കുന്ന നടിയുടെ രംഗങ്ങള്‍ പൊതുജനത്തിരക്കിനെ ഒട്ടും തന്നെ ബാധിക്കാത്ത വിധത്തില്‍ ക്യാമറ ദൂരെ മറവില്‍ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. തൊട്ടടുത്തിരിക്കുന്ന സ്ത്രീകള്‍ അടുത്തിരുന്നത് നടിയാണെന്ന് തിരിച്ചറിഞ്ഞുമില്ല.

Content Highlights : sai pallavi at a bus stand at telengana shooting location video viral