താറാവുകളുടെ ചെറിയൊരു ഘോഷയാത്രയാണിത്. അച്ഛനും അമ്മയും പതിനൊന്നു കുഞ്ഞുങ്ങളും ഉള്‍പ്പെട്ട സായാഹ്ന സവാരി. ഓസ്‌ട്രേലിയയിലെ ഭംഗിയാര്‍ന്ന താറാവുകള്‍ ആണിവ (Australian wood duck). ഈ താറാവുകളുടെ കൂട്ടത്തെ ഓസ്‌ട്രേലിയയില്‍ എവിടെയും കാണാം.

ഈയിടെ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച കൊച്ചി സ്വദേശി കെ.ഐ. ബിജോയ് മെല്‍ബണില്‍നിന്ന് ക്യാമറയില്‍ പകര്‍ത്തിയതാണ് ഈ ചിത്രം. കൊച്ചി എണ്ണശുദ്ധീകരണ ശാലയില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ കൂടിയാണ്.

തടാകങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും പുല്‍മേടുകളിലുമാണ് ഈ താറാവുകളെ കാണാന്‍ കഴിയുക. കൂട്ടത്തോടെ അവ സഞ്ചരിക്കും. അല്‍പ്പം മുഴക്കത്തിലാണ് ഇവയുടെ ശബ്ദം. താറാവുകളുടെ പ്രഭാതസവാരിയും സായാഹ്ന സവാരിയും കാണാന്‍ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ കാത്തിരിക്കും.

താറാവുകള്‍ പെരുകുന്നതു മറ്റു ജീവികള്‍ക്ക് ഉപദ്രവമായതിനാല്‍ കുറച്ചെണ്ണത്തിനെ വെടിവെച്ചു കൊല്ലാന്‍ ചിലര്‍ക്കു മാത്രം സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

Content Highlights: Australian wood duck, wildlife photography