ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ദിനങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട ശക്തിമാന്‍ സീരിയലും തിരിച്ചുവരുന്നു. 

ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. 1 മണിക്കൂറാണ് ദൈര്‍ഘ്യം. 

ശക്തിമാന്‍, ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാന്‍ ശ്രീമതി എന്നിവയടക്കം അഞ്ച് പ്രധാന സീരിയലുകള്‍ എപ്രില്‍ മുതല്‍ പുനഃസംപ്രഷണം ചെയ്യുക

ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളുടെ സമ്മര്‍ദമകറ്റാനായി പുരാണ സീരിയലുകളായ രാമായണവും മഹാഭാരതവും പുനസംപ്രേഷണം ആരംഭിച്ചിരുന്നു. 

Content Highlights: ''Shaktimaan'' set to make a comeback on Doordarshan