Photo: twitter.com/mipaltan
മുംബൈ: വനിതാ ക്രിക്കറ്റില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 മത്സരങ്ങള്‍ക്ക് തുടക്കം. ശനിയാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്സും നേര്‍ക്കുനേര്‍വരും. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ അഞ്ചുടീമുകളാണ് കളിക്കുന്നത്. മൊത്തം 23 മത്സരങ്ങളുണ്ടാകും.
ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്. ഓള്‍റൗണ്ടര്‍മാരായ നടാലി സ്‌കീവര്‍ ബ്രണ്ട്, ഹെയ്ലി മാത്യൂസ് എന്നിവരാണ് ടീമിന്റെ കരുത്ത്. അമേലിയ കെര്‍, പുജ വസ്ത്രാകര്‍ എന്നിവരിലും പ്രതീക്ഷവെക്കുന്നുണ്ട്.
ബെത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയന്റ്സ് ആഷ്ലി ഗാര്‍ഡ്നര്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍, അന്നെബെല്‍ സതര്‍ലന്‍ഡ് എന്നിവരുടെ മികവിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്.
ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാരെ തുണയ്ക്കുന്നതാണ്. ശരാശരി 160 റണ്‍സുവരെ വരുമെന്നാണ് വിലയിരുത്തല്‍. സ്പിന്നേഴ്സിനേക്കാള്‍ പേസര്‍മാര്‍ക്കായിരിക്കും പിച്ചില്‍നിന്ന് ആനുകൂല്യം ലഭിക്കുന്നത്.
Content Highlights: The inaugural edition of the Women s Premier League begins today
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..