Photo: PTI
മുംബൈ: ട്വന്റി 20 ബാറ്റിങ്ങിന്റെ സകല ഭാവവും പുറത്തെടുത്ത ഷഫാലി വര്‍മയുടെ മികവില്‍ ഗുജറാത്ത് ജയന്റ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം നേടാന്‍ വെറും 43 പന്തുകള്‍ (7.1 ഓവര്‍) മാത്രമേ ഡല്‍ഹിക്ക് വേണ്ടിവന്നുള്ളൂ. വെറും 19 പന്തില്‍ നിന്ന് 50 തികച്ച ഷഫാലി 28 പന്തുകള്‍ നേരിട്ട് അഞ്ച് സിക്‌സും 10 ഫോറുമടക്കം 76 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് ഷഫാലിക്ക് ഉറച്ച പിന്തുണ നല്‍കി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാരിസാന്നെ കാപ്പാണ് ഗുജറാത്തിനെ തകര്‍ത്തത്. ശിഖ പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
37 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത കിം ഗാര്‍ത്താണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ജോര്‍ജിയ വരേഹാം 25 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. ഇവരെ കൂടാതെ 14 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോള്‍ മാത്രമാണ് ഗുജറാത്ത് സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കിയത്.
സബ്ബിനെനി മേഘന (0), ലോറ വോള്‍വാര്‍ട്ട് (1), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (0), ദയാലന്‍ ഹേമലത (5) എന്നിവരെല്ലാം നിരാശപ്പെടുത്തി.
Content Highlights: Shafali Verma blistering innings helps Delhi Capitals defeat Gujarat Giants
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..