ലക്ഷണങ്ങളിലൂടെ കണ്ടെത്തുക പ്രയാസം; സ്‌ട്രോക്കിലെ അപൂര്‍വ അവസ്ഥയാണ് ഈ രോഗം


ഡോ. ഉമ്മര്‍ കെ.

തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഈ രോഗത്തിന്റെ വെല്ലുവിളി

പ്രതീകാത്മക ചിത്രം | Photo: canva.com/

പക്ഷാഘാതത്തിലെ പ്രധാനപ്പെട്ട അവസ്ഥാവിശേഷമാണ് ബസിലാര്‍ ആര്‍ട്ടറി ഒക്ലൂഷന്‍(ബി.എ.ഒ ). രക്തയോട്ടം കുറഞ്ഞാലും രക്തക്കുഴല്‍ പൊട്ടിയാലും പക്ഷാഘാതം സംഭവിക്കും. തലച്ചോറിന്റെ മുന്‍ഭാഗത്ത് കരോട്ടിഡ് ധമനി വഴിയും പിന്‍ഭാഗത്ത് വെര്‍ട്ടിബ്രോ ബസിലാര്‍ ധമനി വഴിയുമാണ് രക്തവും ഓക്‌സിജനും ഗ്ലൂക്കോസും എത്തുന്നത്.

തലച്ചോറിന്റെ മുന്‍ഭാഗത്ത് രക്തയോട്ടം നിലച്ചുപോയാല്‍ മുഖം കോടുകയും കൈകാലുകള്‍ക്ക് ബലക്കുറവ് നേരിടുകയും സംസാരത്തിന് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. എന്നാല്‍ പിന്‍ഭാ?ഗത്തേക്കുള്ള രക്തയോട്ടം നിലച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.ലക്ഷണങ്ങള്‍ പലവിധത്തില്‍

വെര്‍ട്ടിബ്രോ ബസിലാര്‍ ധമനിയുടെ പ്രവര്‍ത്തനത്തകരാര്‍ പലവിധത്തിലായിരിക്കും. പെട്ടെന്ന് മറവി, കാഴ്ച പോകല്‍, കാഴ്ചയിലെ തകരാറുകള്‍, ആശയക്കുഴപ്പം, സ്ഥലകാലബോധമില്ലായ്മ, നടക്കുമ്പോള്‍ വേച്ചുപോകല്‍, ഉറക്കക്കൂടുതല്‍, വെള്ളം ഇറക്കാന്‍ ബുദ്ധിമുട്ട്, ശബ്ദംപോകല്‍, മുഖത്തെ തരിപ്പ്, രണ്ടായി കാണല്‍, തലകറക്കം, വസ്തുക്കള്‍ തലതിരിഞ്ഞുകാണല്‍, വസ്തുക്കള്‍ നീങ്ങിപ്പോകുന്നതുപോലെ തോന്നല്‍, സുഷുമ്‌നയ്ക്കുണ്ടാകുന്ന തകരാറുകള്‍, മുഖത്തും ശരീരത്തിന്റെ ഓരോ ഭാഗത്തും തരിപ്പ്, സംസാരത്തിന്റെ കുഴച്ചില്‍ ഇവയാണ്. ഇതിലുമപ്പുറം സംഭവിക്കാനും സാധ്യതയുണ്ട്. ഒരു ചെറിയ തലചുറ്റല്‍, പെട്ടെന്ന് ചിരിവരുക ഇതിനുശേഷം ബോധം പോകുന്നു-ബസിലാര്‍ ധമനി അടഞ്ഞുപോകുന്നതാണ് ഇതിന് കാരണം. പെട്ടെന്ന് ശ്വാസവും നിന്നുപോയേക്കാം. ബി.എ.ഒയുടെ മരണനിരക്ക് 80-90 ശതമാനമാണ്.

കാരണങ്ങള്‍

ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, മിടിപ്പ് സംബന്ധമായ അസുഖങ്ങള്‍(ഏട്രിയല്‍ ഫൈബ്രിലേഷന്‍), ഹൃദയാഘാതം, രക്തക്കുഴലുകളിലെ കൊഴുപ്പടിയല്‍ തുടങ്ങിയവ ബി.എ.ഒയ്ക്ക് കാരണമാകുന്നു. പക്ഷാഘാതത്തിലെ ഒരു ശതമാനം മാത്രമേ ബസിലാര്‍ ധമനി അടയ്ക്കല്‍ ഉള്ളൂവെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതലാണിതിന്.

കണ്ടുപിടിക്കാന്‍ പ്രയാസം

ബസിലാര്‍ ധമനി അടഞ്ഞുണ്ടാകുന്ന പക്ഷാഘാതം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഉറങ്ങുകയാണെന്നോ ലഹരി ഉപയോ?ഗിച്ചിട്ടുണ്ടെന്നോ ഒക്കെയാണ് കാണുന്നവര്‍ക്ക് തോന്നുക. ഷുഗര്‍, സോഡിയം കുറയുന്നതാണെന്നും സംശയിച്ചേക്കാം.

ബി.എ.ഒയെക്കുറിച്ച് മുന്‍ധാരണയുള്ളയാള്‍ക്ക് മാത്രമേ ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. ഒരാള്‍ക്ക് തലചുറ്റലും ഛര്‍ദിയും ഇതിനുശേഷം ബോധംപോകുകയും ചെയ്താല്‍ അത് ബസിലാര്‍ ധമനി അടഞ്ഞതാകാമെന്ന് സംശയിക്കണം. സി.ടി. സ്‌കാനില്‍ ഈ രക്തക്കുഴല്‍ വളരെ തെളിഞ്ഞ് നില്‍ക്കുന്നതായി കാണാം.

സി.ടി. ആന്‍ജിയോഗ്രാം

പക്ഷാഘാത നിര്‍ണയത്തിലെ സാധാരണ പരിശോധനകളാണ് സി.ടി. സ്‌കാന്‍, സി.ടി. ആന്‍ജിയോഗ്രാം, എം.ആര്‍.ഐ. സ്‌കാന്‍, എം.ആര്‍. ആന്‍ജിയോഗ്രാം എന്നിവ. വലിയ കേന്ദ്രങ്ങളില്‍ സി.ടി.- പെര്‍ഫ്യൂഷന്‍, എം.ആര്‍.-പെര്‍ഫ്യൂഷന്‍ കൂടി ചെയ്യുന്നതാണ്.

ചികിത്സ

രക്തക്കുഴല്‍ അടഞ്ഞിട്ടുണ്ടെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കണം. കാത്ത് ലാബിലേക്കെത്തിച്ചാലുടന്‍ രോഗിയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കുന്നു. ചിലപ്പോള്‍ മരുന്നുകൊണ്ടുതന്നെ രക്തക്കുഴല്‍ തുറന്നിട്ടുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് കൂടുതല്‍ ചികിത്സ ആവശ്യമായി വരാറില്ല. രക്തക്കുഴല്‍ തുറന്നിട്ടില്ലെങ്കില്‍ രണ്ടുതരം ചികിത്സയാണുള്ളത്.
1. പെനുംബ്രാ ആസ്പിരേഷന്‍(Penumbra Aspiration)- രക്തക്കട്ട വാക്വം വഴി വലിച്ചെടുക്കുന്നു.
2. ത്രോംബക്ടമി(Thrombectomy)- രക്തക്കട്ട ഒരു സ്റ്റെന്റിന്റെ സഹായത്തോടെ പുറത്തേക്കെടുക്കല്‍.

ഇതിനുശേഷം രോഗിയെ െഎ.സി.യുവിലേക്ക് മാറ്റി വെന്റിലേറ്റര്‍ സഹായം നല്‍കും. അതിനുശേഷം പക്ഷാഘാതത്തിന്റെ മരുന്നുകളും ഫിസിയോതെറാപ്പിയും മറ്റ് അനുബന്ധ ചികിത്സകളും നല്‍കി പുതുജീവന്‍ നല്‍കുന്നു.

നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ നല്‍കാനായാല്‍ പക്ഷാഘാതത്തില്‍ നിന്ന് തീര്‍ച്ചയായും രക്ഷിക്കാനാകും.

(കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ചീഫ് ആണ് ലേഖകന്‍)

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)


Content Highlights: world stroke day 2022, what is basilar artery occlusion, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented