മസ്തിഷ്‌കാഘാതം; ചികിത്സയ്ക്ക് ആ അറുപത് മിനിറ്റാണ് നിര്‍ണായകം


ഡോ. പി.എന്‍. ശൈലജ

ഗുരുതരമായ മസ്തിഷ്‌കാഘാത ചികിത്സ നേടുന്നതിന്റെ സമയദൈര്‍ഘ്യം 4½ മണിക്കൂറാണെന്നത് മനസ്സിലാക്കുകയും മസ്തിഷ്‌കാഘാത പരിചരണ കേന്ദ്രങ്ങളില്‍ ഉടന്‍ രോഗിയെ എത്തിക്കുകയും വേണം

പ്രതീകാത്മക ചിത്രം | canva.com/

ലോകത്താകമാനം വൈകല്യങ്ങള്‍ക്കും മരണത്തിനും പ്രധാനകാരണമാണ് മസ്തിഷ്‌കാഘാതം. രാജ്യത്തെ മസ്തിഷ്‌കാഘാതനിരക്ക് ഒരു ലക്ഷത്തില്‍ 130 മുതല്‍ 152 വരെയാണ്, ഇത് 55 മുതല്‍ 58 വരെ പ്രായക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്; പാശ്ചാത്യജനവിഭാഗങ്ങളെക്കാള്‍ ഒരു ദശവര്‍ഷം നേരത്തേ. ഏകദേശം 85 ശതമാനവും തലച്ചോറിലെ മഹാധമനികളിലെ തടസ്സംമൂലമുണ്ടാകുന്ന ഇഷ്‌കിമിക് മസ്തിഷ്‌കാഘാതവും ബാക്കി, 15 ശതമാനം തലച്ചോറിലെ മഹാധമനികള്‍ പൊട്ടുന്നതുമൂലവുമാണ്.

ചികിത്സാമാര്‍ഗങ്ങള്‍രോഗിയെ 4 മണിക്കൂറിനുള്ളില്‍ പരിശോധിക്കാനായാല്‍, ചികിത്സ ആരംഭിക്കുന്നത് പ്രത്യേകതരം സി.ടി. (കംപ്യൂട്ടര്‍ ടോമോഗ്രഫി), അല്ലെങ്കില്‍ ­എം.ആര്‍.ഐ. (മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ്) എന്നിവയിലൂടെ തലച്ചോറില്‍ രക്തസ്രാവമില്ലെന്നുറപ്പാക്കി, രക്തക്കട്ട അലിയിക്കുന്ന മരുന്നുകള്‍ ഞരമ്പിലൂടെ (ഇന്‍ട്രാവീനസ് ത്രോമ്പോളിസിസ്) നല്‍കിക്കൊണ്ടാണ്. ആധുനിക ഇമേജിങ്ങിനോടൊപ്പം ഒമ്പത് മണിക്കൂര്‍വരെയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ത്രോമ്പോളിറ്റ് മരുന്നുകള്‍ നല്‍കാം എന്ന് പഠനങ്ങളുണ്ട്.

അതിനോടൊപ്പം, വലിയ മഹാധമനികളില്‍ തടസ്സമുണ്ടോയെന്ന് കണ്ടെത്താന്‍, ഒരു സി.ടി. ആന്‍ജിയോഗ്രാഫിയോ എം.ആര്‍. ആന്‍ജിയോഗ്രാഫിയോ ചെയ്യും. ഇഷ്‌കിമിക് മസ്തിഷ്‌കാഘാതമുണ്ടായ രോഗി ആറ് മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തുന്നതെങ്കില്‍ ഒരു പ്രത്യേക സി.ടി., എം.ആര്‍. പെര്‍ഫ്യൂഷന്‍ സ്‌കാന്‍ എന്നിവ നടത്തി തലച്ചോറിന്റെ നശിച്ചുപോയ മേഖലകളും പ്രവര്‍ത്തനം വീണ്ടെടുക്കാനാകുന്ന മേഖലകളും (പെനമ്പ്ര) വേര്‍തിരിച്ചറിഞ്ഞശേഷവുമാണ് ചികിത്സ തീരുമാനിക്കുന്നത്.

ഇന്‍ട്രാവെനസ് ത്രോമ്പോളിസിസ് (ഐ.വി.ടി.): രക്തക്കട്ട അലിയിക്കുന്ന അള്‍ട്ടിപ്ലേസ്, ടെനക്റ്റിപ്ലേസ് എന്നിവ ഞരമ്പിലൂടെ നല്‍കി ചെയ്യുന്ന ചികിത്സ. രോഗലക്ഷണങ്ങള്‍ ഉണ്ടായശേഷം ­­­4 മണിക്കൂറിനുള്ളില്‍ത്തന്നെ അത് നല്‍കേണ്ടതുണ്ട്.

മെക്കാനിക്കല്‍ ത്രോമ്പക്ടമി (എം.ടി.): ഒരു ചെറിയ കത്തീറ്ററും സ്റ്റെന്റ് റിട്രൈവറുകളും ആസ്പിറേഷന്‍ കത്തീറ്ററുകളുമുപയോഗിച്ച് തടസ്സമുണ്ടായ രക്തക്കുഴലിലെ രക്തക്കെട്ട് യാന്ത്രികമായി നീക്കംചെയ്യുന്നതാണ് മെക്കാനിക്കല്‍ ത്രോമ്പെക്ടമി. തലച്ചോറിലെ വലിയ മഹാധമനികളിലെ തടസ്സത്താലുണ്ടാകുന്ന സാമാന്യമോ ഗുരുതരമോ ആയ മസ്തിഷ്‌കാഘാതത്തിന്റെ ചികിത്സയ്ക്കായി 2015 മുതല്‍ മെക്കാനിക്കല്‍ ത്രോമ്പെക്ടമി അംഗീകൃതമായ പരിചരണമാര്‍ഗമായി ഉപയോഗിക്കുന്നു. ത്രോമ്പെക്ടമി ചെയ്തില്ലെങ്കില്‍ രോഗിക്ക് സ്ഥിരമായ വൈകല്യമുണ്ടാവുകയും അതിജീവിക്കാനുള്ള സാധ്യത കുറയുകയും ചെയ്യും.

ചികിത്സയ്ക്കുള്ള വെല്ലുവിളികളും പരിഹാരവും

60 മിനിറ്റിനകം രോഗിയെ പ്രാഥമിക മസ്തിഷ്‌കാഘാത പരിചരണകേന്ദ്രത്തില്‍ എത്തിക്കുക എന്നതാണ് വിജയകരമായ ചികിത്സയിലെ പ്രധാനനടപടി. അടിയന്തര ചികിത്സാമുറിയില്‍ രോഗിയെ എത്തിക്കുന്നതിലുള്ള കാലതാമസത്തിന് കാരണമായ ഏറ്റവും പ്രധാനമായ മൂന്ന് ഘടകങ്ങളാണ് - അടിയന്തര ചികിത്സ നല്‍കുന്നതിലുള്ള പരാജയം, ഉടന്‍ ആശുപത്രിയിലെത്താനാവാതിരിക്കുക, മസ്തിഷ്‌കാഘാതമാണെന്ന് കുടുംബത്തിന് തിരിച്ചറിയാന്‍ കഴിയാതിരിക്കുക എന്നിവ.

എല്ലാ മസ്തിഷ്‌കാഘാത ചികിത്സാകേന്ദ്രങ്ങളിലെയും ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ നടത്തേണ്ടതുണ്ട്. മെക്കാനിക്കല്‍ ത്രോമ്പെക്ടമി ചികിത്സയുടെ പരിശീലനം കൂടുതല്‍ ഫിസിഷ്യന്മാര്‍ക്ക് ലഭ്യമാകുന്നതിനായി ന്യൂറോളജിസ്റ്റുകള്‍ക്കും ന്യൂറോസര്‍ജന്മാര്‍ക്കും ന്യൂറോ റേഡിയോളജിസ്റ്റുകള്‍ക്കും ചെയ്യാവുന്ന ന്യൂറോ ഇന്റര്‍വെന്‍ഷനിസ്റ്റ് ഫെലോഷിപ്പ് പ്രോഗ്രാമിന്റെ എണ്ണം കൂടുതല്‍ ലഭ്യമാക്കണം.

ഇന്ത്യയിലെ സാഹചര്യത്തില്‍ മെക്കാനിക്കല്‍ ത്രോമ്പെക്ടമിക്ക് ഏകദേശം മൂന്നുമുതല്‍ അഞ്ചുലക്ഷം രൂപവരെ ചെലവാകും. നമ്മുടെ രാജ്യത്തെ പ്രതിശീര്‍ഷവരുമാനത്തിന്റെ അനേകം മടങ്ങ് വലുതാണിത്. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ അടിയന്തരമായി മാര്‍ഗരേഖ പുറപ്പെടുവി?ക്കണം.

പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാകുംവിധം ത്രോമ്പോളിസിസ്, ത്രോമ്പെക്ടമി പാക്കേജുകള്‍ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ആശ്വാസമാണ്. കേരളത്തിലിപ്പോള്‍ ഒന്പത് മസ്തിഷ്‌കാഘാത പരിചരണകേന്ദ്രങ്ങള്‍ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലുമായുണ്ട്. ഓരോ മിനിറ്റിലും 1.9 ദശലക്ഷം ന്യൂറോണുകള്‍ നഷ്ടപ്പെടുമെന്നതിനാല്‍ തലച്ചോറാണെന്നതുകൊണ്ട് സൗകര്യങ്ങളില്ലാത്തെ കേന്ദ്രങ്ങളില്‍ സമയം നഷ്ടപ്പെടുത്താതിരിക്കുക എന്നത് പ്രധാനമാണ്.

ത്രോമ്പെക്ടമി സംരംഭം 2020+ (എം.ടി. 2020+)

വലിയ മഹാധമനികളില്‍ തടസ്സമുണ്ടാകുന്ന മസ്തിഷ്‌കാഘാത ചികിത്സയ്ക്കായി, അടിയന്തര ത്രോെമ്പക്ടമി ലഭ്യമാക്കുന്നതിനുവേണ്ടി, സൊസൈറ്റി ഓഫ് വാസ്‌കുലാര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി (എസ്.ബി.­ഐ.എന്‍.) മുന്‍കൈയെടുക്കുന്ന ലോകവ്യാപകമായ പ്രചാരണമാണിത്. പൊതുജനാരോഗ്യ ഇടപെടലിലൂടെയും വിവിധമേഖലകളിലെ മസ്തിഷ്‌കാഘാത ത്രോെമ്പക്ടമി സംവിധാനത്തിലെ മെച്ചപ്പെട്ട നടപടികളിലൂടെയും ലക്ഷ്യം കൈവരിക്കാന്‍ ഈ പ്രചാരണം ഉദ്ദേശിക്കുന്നു. ഇന്ത്യയിലെ തടസ്സങ്ങള്‍ പരിശോധിക്കുകയും വിവിധമേഖലകളില്‍ എം.ടി.യുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

(ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ഓഫ് ന്യൂറോളജിയും കോമ്പ്രിഹെന്‍സീവ് സ്ട്രോക് കെയര്‍ പ്രോഗ്രാം ഇന്‍ചാര്‍ജുമാണ് ലേഖിക)

Content Highlights: world stroke day 2022, stroke treatment, stroke thrombectomy, health 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented