പ്രതീകാത്മക ചിത്രം
കൊടുങ്കാറ്റിലീക്കൊമ്പ -
ടര്‍ന്നു കീറും പോലെ
കടും സങ്കടം ചങ്ക്
കീറുന്നിടര്‍ച്ചയില്‍.
ഒറ്റയൂത്തില്‍ പിടഞ്ഞീ
ജലരാശിയില്‍
ഇറ്റ് വീര്‍പ്പായ്
പൊലിഞ്ഞ് പോകുമ്പൊഴും
തൊണ്ടയില്‍ വരാല്‍
മുട്ടിക്കുടുക്കുന്ന ചൂണ്ടകള്‍
ഇരയായ ഗദ്ഗദം.
എപ്പഴേ വെളിപ്പെട്ടാല്‍
പതുക്കനെ ചിരിയേറ്റിടും
പഴിയേറുന്ന വേദന.
ചുട്ടുപ്പൊളളിപ്പനിച്ച തന്‍ പ്രാണനെ
വെന്ത കാലാള്ളന്ന ദൂരങ്ങളില്‍
നേര്‍ക്കടുക്കും വെറുപ്പിന്‍ മുനകളില്‍
വേരുപൊട്ടി കൈകൂപ്പുന്നിടങ്ങളില്‍
രക്ഷ തേടിയലഞ്ഞ ദേശങ്ങളില്‍
ശിക്ഷയായ് പരിക്കേറ്റ ദേഹങ്ങളില്‍
ഭൂമി പൊട്ടിപ്പിളര്‍ന്നോരുടക്കിലും
വിണ്ണ് കണ്ണീര്‍ ചൊരിഞ്ഞോരു പേയിലും
ഉറ്റവര്‍ക്കായ് മുനിഞ്ഞ് കത്തുന്നു
നോവിന്‍ സുതാര്യത, റാന്തലിന്‍ ചിന്തുകള്‍
Content Highlights: World poetry day 2023, Prasad Kakkassery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..