അരുത് ആത്മവധം; അതിജീവനത്തിന്റെ കലയാണ് ജീവിതം


സുരേന്ദ്രന്‍ ചുനക്കര/ആർ.സി.സി. തിരുവനന്തപുരംആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെയുള്ള കേരളത്തിന്റെ കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം | വര: ബി. പ്രദീപ് കുമാർ

കണക്ക് ഇങ്ങനെയാണ്. ഒരു ലക്ഷത്തില്‍ ഇരുത്തിയെട്ട്- കഴിഞ്ഞവര്‍ഷത്തെ കണക്ക്. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണമാണ് ഇപ്പറഞ്ഞത്. 2017-ല്‍ ഇത് 22 ആയിരുന്നു. അതായത് അഞ്ചുവര്‍ഷം കൊണ്ട് 22 ശതമാനത്തോളം വര്‍ധന. ലോക മാനസികാരോഗ്യദിനം ആചരിക്കുമ്പോള്‍ ആത്മഹത്യ അനുദിനം വര്‍ധിക്കുന്നത് എന്തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ആഗോളതലത്തില്‍ എട്ടുപേരും ഇന്ത്യയില്‍ 12 പേരുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കേരളം ആത്മഹത്യാമുനമ്പ് ആയിത്തീരുകയാണോ?

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെയുള്ള കേരളത്തിന്റെ കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്. മുന്തിയ ബൗദ്ധീക നിലവാരമുണ്ടെന്ന് അഭിമാനിക്കുന്ന കേരളീയര്‍ക്ക് ആത്മവധത്തിനുള്ള പ്രവണത ഏത് ജീനില്‍ നിന്നാണ് പകര്‍ന്നുകിട്ടയത്?

ദുരിതങ്ങളുടെ തീനാളം ഊതിക്കെടുത്താനാണോ ഈ സ്വയംഹത്യ? ആത്മഹത്യ മനുഷ്യന്റെ കുത്തകയല്ലെന്ന് വാദിക്കുന്നവരുണ്ട്. പണ്ട് ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവുപോലും ആത്മഹത്യചെയ്തിട്ടുണ്ട്. ആത്മഹത്യചെയ്ത പുഴയെക്കുറിച്ചും പൂമരങ്ങളെക്കുറിച്ചും പുഴമീനുകളെക്കുറിച്ചുമുള്ള കവിതകള്‍ നമ്മള്‍ വായിച്ചിട്ടുമുണ്ട്.

ഓരോ ആത്മഹത്യയും ജീവിതക്രൂരതയുടെ സ്മരണികയാണ്. ആത്മഹത്യാകാരണങ്ങളുടെ പട്ടിക നീണ്ടതാണ്. കണ്‍സ്യൂമറിസം, കടക്കെണി, ദുരഭിമാനം, ദാരിദ്ര്യം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പരീക്ഷാപരാജയം, പ്രണയനൈരാശ്യം, ദാമ്പത്യപ്രശ്നങ്ങള്‍...അങ്ങനെ പട്ടിക നീളുന്നു. സ്വന്തം ജീവിതം സ്വന്തം പേരില്‍ എഴുതിവയ്ക്കുന്ന വില്‍പത്രമാണ് ആത്മഹത്യ. കാലത്തിന്റെ എഴുതപ്പെടാത്ത കടലാസ്സില്‍ മഷി കുടഞ്ഞുകൊണ്ട് ഒരു തിരിച്ചുപോക്ക്.

മദ്യപാനാസക്തി സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. വരുമാനത്തിന്റെ സിംഹഭാവും ഇവര്‍ ഇതിനായി ചെലവഴിക്കുന്നു. ജീവിത നിരര്‍ത്ഥകതയോടുള്ള സൗമ്യക്ഷോഭവും ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ജീവിതത്തിലെ പിരിമുറുക്കങ്ങളാണ് മറ്റൊരു കാരണം. ജപ്തിനോട്ടീസ്, പങ്കാളിയില്‍ നിന്ന് തിരിച്ചുകിട്ടാത്ത സ്നേഹം, മയക്കുമരുന്നിന്റെ ആസക്തി തുടങ്ങി ചെറിയ വാക്കുപോലും ആത്മഹത്യയ്ക്ക് പ്രേരണയാകാം. തൊഴിലിടം, അയല്‍പക്കം എന്നിവിടങ്ങളില്‍ സാര്‍ത്ഥകവും നിര്‍വ്യാജവുമായ സൗഹൃദങ്ങള്‍ ഉണ്ടാകുന്നില്ല. കാരണം എല്ലാവരും തിരക്കിലാണ്. അതുകൊണ്ട് തന്നെ ഭംഗുരാവസ്ഥയിലായ ആത്മവിശ്വാസത്തെ രക്ഷിച്ചെടുക്കാന്‍ ആരുടെയും തുണ ലഭിക്കുന്നില്ല.

സ്വന്തം വീടിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അല്‍ക്കാരന്റെ സുഖലോലുപതയിലേക്ക് മിഴിനടുന്ന ഇടത്തരക്കാരന്‍ തൃഷ്ണയുടെ ചുഴിയില്‍ പെട്ടുപോവുകയാണ്. എത്താത്ത കൊമ്പില്‍ പിടിക്കാനും ഒക്കാത്തതൊക്കെ വാരിക്കൂട്ടാനുമുള്ള വെപ്രാളം പലപ്പോഴും ആത്മഹത്യയിലേക്കുള്ള വാതായനങ്ങളാകാറുണ്ട്.

അതിജീവനത്തിന്റെ കലയാണ് ജീവിതമെന്ന് സമൂഹം ഓരോ വ്യക്തിയോടും പറയുന്നു. മത്സരാധിഷ്ഠിത സമൂഹമെന്ന് അതിന് പേരിടുകയും ചെയ്യുന്നു. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ആദൃശ്യയുദ്ധങ്ങളാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് വിലയിരുത്താം.

ഓരോരുത്തരും സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്നത് സാമാന്യമര്യാദയായിക്കഴിഞ്ഞു. ഉപാധിരഹിത സ്നേഹത്തിന്റെ ഈടുറ്റ മൊഴികള്‍ നമുക്ക് നഷ്ടമായി. നമുക്കേവര്‍ക്കും നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാവട്ടേ എന്നാണ് ഈ മാനസികാരോഗ്യ ദിനത്തിലെ പ്രാര്‍ഥന.

Content Highlights: world mental health day 2022, health, suicide and mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented