കുട്ടികളിലും കൗമാരക്കാരിലും കൂടിവരുന്ന ആത്മഹത്യാ പ്രവണതയ്ക്കു പിന്നിലും ലഹരി


Representative Image| Photo: Canva.com

കഞ്ചാവ്, എം.ഡി.എം.എ. തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഗാന്ധിജയന്തിദിനത്തിൽ ആരംഭിച്ച കർമപദ്ധതിക്കു പ്രാധാന്യമേറെയാണ്. സ്കൂൾവിദ്യാർഥികൾ അടക്കമുള്ള കുട്ടികൾ ലഹരിവസ്തുക്കൾ പരീക്ഷിക്കുന്നതു ശുഭസൂചനയല്ല. കുട്ടികളിലും കൗമാരക്കാരിലും കൂടിവരുന്ന മാനസികപ്രശ്നങ്ങളും ആത്മഹത്യാപ്രവണതയുമൊക്കെ ലഹരിവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്.

കാരണങ്ങൾസമപ്രായക്കാരുടെ സമ്മർദത്തിനു വഴങ്ങിയാണ് നല്ലൊരു ശതമാനം കൗമാരക്കാരും ലഹരി ഉപയോഗം ആരംഭിക്കുന്നത്. ചില കുട്ടികൾ കൗതുകംകൊണ്ട് പരീക്ഷിക്കുന്നു. വീട്ടിലെ മുതിർന്ന വ്യക്തികൾ മദ്യപിക്കുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നതുകണ്ട് പ്രേരിതരായി ഉപയോഗിച്ചുതുടങ്ങുന്ന കുട്ടികളും കുറവല്ല. ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ തലച്ചോറിലുള്ള ‘ഡോപമിൻ’ എന്ന രാസവസ്തുവിന്റെ അളവുകൂടുന്നതാണ് ആഹ്ളാദാനുഭൂതികൾ പ്രദാനംചെയ്യുന്നത്. സ്വാഭാവികമായും ഈ അനുഭൂതികൾ വീണ്ടും ലഭിക്കാനായി കുട്ടികൾ ലഹരിവസ്തുക്കൾ തുടർന്നും ഉപയോഗിക്കുന്നു. ഇങ്ങനെയാണ് ക്രമേണ അവർ അതിന് അടിമപ്പെടുന്നത്.

പ്രശ്നങ്ങൾ

ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ആഹ്ലാദത്തിനു കാരണമാകുന്ന ഡോപമിന്റെ അളവു വല്ലാതെ വർധിക്കുന്നത് മാനസികരോഗങ്ങൾക്കു കാരണമായേക്കാം. കഞ്ചാവടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ പെട്ടെന്ന്‌ ഡോപമിന്റെ അളവുകൂടാനും അതു മാനസികരോഗത്തിനു കാരണമാകാനും സാധ്യതയേറെയാണ്. പല കുറ്റകൃത്യവും ലഹരിവസ്തുക്കളുടെ സ്വാധീനത്താലാണ് സംഭവിക്കുന്നത്.

പരിഹാരം

ലഹരിവസ്തുക്കളുടെ ലഭ്യതയും വിപണനവും തടയാനുള്ള കർശനമായ നിയമസംവിധാനങ്ങളോടൊപ്പം വ്യാപകമായ ബോധവത്‌കരണവും അനിവാര്യമാണ്. നമ്മുടെ ചുറ്റുവട്ടത്തിൽ ലഹരിവിതരണം നടത്തുന്ന വിവരം നിയമസംവിധാനങ്ങളെ ഉടനടി അറിയിക്കുകവഴി വ്യാപനം ഒരുപരിധിവരെ തടയാം.

അച്ഛനമ്മമാർ ലഹരി ഉപേക്ഷിച്ചുകൊണ്ട് കുട്ടികളുടെ മുന്നിൽ മാതൃകയാകേണ്ടതാണ്. ലഹരി അടിമത്തത്തിലേക്കുപോയ കുട്ടികൾക്ക് ഒരു മാനസികരോഗവിദഗ്ധന്റെ മരുന്നും മനഃശാസ്ത്രചികിത്സയും അടങ്ങുന്ന ഇടപെടലുകൾ വഴി ലഹരിയിൽനിന്നു മോചിപ്പിച്ച് സ്വാഭാവികജീവിതത്തിലേക്കു കൊണ്ടുവരാനുമാകും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ഷാലിമ കൈരളി

മാനസികാരോഗ്യ വിദഗ്ധ, ആർ.എം.ഒ.,

ആലപ്പുഴ ജനറൽ ആശുപത്രി

Content Highlights: world mental health day mental illness and suicide risk associated with drug


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented