പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ സാധ്യമാകണം മാനസികാരോഗ്യചികിത്സ


രേഖ പി.മാനസികാരോഗ്യത്തിന് ശാരീരികാരോഗ്യത്തിന്റെ തുല്യ പ്രാധാന്യം നല്‍കുന്ന ഒരു നാളേക്ക് വേണ്ടി നമുക്ക് യത്നിക്കാം.

പ്രതീകാത്മക ചിത്രം | Photo: canva.com/

ലോകമെമ്പാടും ബാധിച്ച കോവിഡ് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഈ വര്‍ഷത്തെ മാനസികാരോഗ്യദിനം നമ്മുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും മെച്ചപ്പെടുത്തേണ്ടതിന്റെയും ശ്രമങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ നല്ലൊരവസരമാകും.

മാനസികാരോഗ്യത്തിന്റെ പല തലങ്ങളും വെല്ലുവിളികള്‍ നേരിടുന്നവയാണെന്ന് എല്ലാവര്‍ക്കുമറിയാം. മാനസികാരോഗ്യത്തിന് ലഭ്യമായ സൗകര്യങ്ങളും സേവനങ്ങളും പ്രഗത്ഭരായ മാനവശേഷിയും സാമ്പത്തിക നീക്കിയിരിപ്പും വികസ്വര, അവികസിത രാജ്യങ്ങളില്‍ നന്നേ കുറവാണെന്ന സത്യം പറയാതെ വയ്യ.കോവിഡ് 19 പകര്‍ച്ചവ്യാധി ദശലക്ഷക്കണക്കിനാളുകളുടെ മാനസികാരോഗ്യത്തിനെ ദുര്‍ബലപ്പെടുത്തി. ഇത് മാനസികാരോഗ്യ സേവനങ്ങള്‍ കൃത്യമായി ലഭിക്കാതെ ഇരിക്കുന്നതിനും ചികിത്സാ വിടവ് വര്‍ധിപ്പിക്കുകയും ചെയ്തു. സാമൂഹിക സാമ്പത്തികാസമത്വങ്ങള്‍, ശാരീരികാരോഗ്യപ്രശ്നങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, തുടങ്ങിയവയെല്ലാം തന്നെ നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു.

മാനസികാരോഗ്യത്തിന് നല്‍കുന്ന മൂല്യവും പ്രതിബന്ധതയും കൂടുതല്‍ വിപുലമാക്കേണ്ടതുണ്ട്. ഗുണനിലവാരമുള്ള എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സാധ്യമായ സാമൂഹ്യാധിഷ്ഠിത മാനസികാരോഗ്യ പദ്ധതിയുടെ പ്രാധാന്യം ഇവിടെയാണ്. ഒരു മാറ്റിനിര്‍ത്തലുമില്ലാതെ പരിചരണത്തിലേക്ക് കടക്കാനുള്ള സാധ്യതകള്‍ ഒരുക്കേണ്ടത് സമൂഹമാണ്. അത് വ്യക്തിതലത്തിലുള്ള പ്രതിബദ്ധതയായി കാണ്ടേതുണ്ട്. നമുക്കോരോരുത്തവര്‍ക്കും അതിനാകും. അത് കൂട്ടായി ലോകത്തിനെ ഓര്‍മിപ്പിക്കാനുള്ള അവസരമായി ലോകമാനസികാരോഗ്യദിനത്തെ കാണാം.

മാനസികാരോഗ്യത്തിന് ശാരീരികാരോഗ്യത്തിന്റെ തുല്യ പ്രാധാന്യം നല്‍കുന്ന ഒരു നാളേക്ക് വേണ്ടി നമുക്ക് യത്നിക്കാം. ഏവര്‍ക്കും മനസ്വാസ്ഥ്യം ആസ്വദിക്കാനാവുന്ന അവരുടെ മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടുന്ന, വിനിയോഗിക്കപ്പെടുന്ന തുല്യതയുള്ള ഒരു കാലഘട്ടത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. എല്ലാ മേഖലകളിലുമുള്ളവര്‍ക്ക് മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയായി മാറുക എന്ന ലക്ഷ്യത്തിനായി നമുക്ക് യത്നിക്കാം.

മാനസികാരോഗ്യ മേഖലയിലെ വെല്ലുവിളികള്‍

നല്ല ചികിത്സ കിട്ടാതിരിക്കുന്നതാണ് മുഖ്യ വെല്ലുവിളി. പ്രശ്നങ്ങള്‍ ഉള്ള ആളുകളുടെ എണ്ണം കൂടുതലും അതിന് അനുപാതികമായി വിദഗ്ധരായ ചികിത്സകരുടെ കുറവും മറ്റൊരു വലിയ വെല്ലുവിളിയാണ്. ഇതുകാരണം ഈ വിദഗ്ധര്‍ക്ക് കൂടുതല്‍ രോഗികളെ കുറഞ്ഞ സമയം കൊണ്ട് ചികിത്സിക്കേണ്ടിവരുന്നു. ഇതുകാരണം ശരിയായ ചികിത്സ ലഭിക്കുന്നില്ല. കൂടാതെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭിക്കുകയും, പാവപ്പെട്ടവര്‍ക്ക് അത് അപ്രാപ്തമാവുകയും ചെയ്യുന്നു.

സ്റ്റിഗ്മ
മാനസികരോഗത്തോട് ജനങ്ങളുടെ സ്റ്റിഗ്മയാണ് മറ്റൊരു വെല്ലുവിളി. ഇതു കൂടുതലും കാണുന്നത് മധ്യവര്‍ഗ്ഗ കുടുംബങ്ങളിലാണ്. തുറന്നു പറയാനുള്ള മടികാരണം പലരും കൃത്യസമയത്ത് ചികിത്സ തേടുന്നില്ല. തങ്ങള്‍ക്ക് ജീവിതം ശരിക്കും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലാ എന്നറിഞ്ഞിട്ടും അവര്‍ വിദഗ്ധരുടെ അടുത്തു സഹായം തേടുന്നില്ല

സാമ്പത്തിക പ്രയാസം

മാനസിക രോഗ ചികിത്സയ്ക്കുള്ള ചെലവ് ഭീമമാണ്. കുറെക്കാലം മരുന്നുകള്‍ കുടിക്കേണ്ടിവരുന്നത്, തെറാപ്പി പോലുള്ള ചികിത്സാ തേടേണ്ടതുള്ളതുകൊണ്ട്, റിലാപ്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതുകൊണ്ട് ചികിത്സ ചെലവ് ഏറെയാണ്.

അന്ധവിശ്വാസങ്ങള്‍

ഇന്ത്യയില്‍ മാനസികരോഗത്തിനോട് ചേര്‍ന്നു അന്ധവിശ്വാസങ്ങള്‍ കൂടുതലാണ്. ഇതുകാരണം പാരമ്പര്യചികിത്സകള്‍, മന്ത്രവാദം എന്നീ ചികിത്സാ സമ്പ്രദായങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്.

ഭൂമിശാസ്ത്രപരമായ അന്തരങ്ങള്‍

ഇന്ത്യയിലെ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമാണ് ശരിക്കുള്ള മാനസികാരോഗ്യ ചികിത്സകള്‍ കൂടുതലും ലഭ്യമാകുന്നത്. ഇതു ഗ്രാമങ്ങളിലെ ആളുകള്‍ക്ക് നല്ല ചികിത്സ നിഷേധിക്കപ്പെടാന്‍ കാരണമാകുന്നു. പട്ടണങ്ങളിലേക്ക് എത്തി ചികിത്സ തേടാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രയാസങ്ങളും അവരെ പട്ടണങ്ങളിലേക്ക് വരുന്നതില്‍ നിന്ന് തടയുന്നു.

(കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന എംഹാറ്റിലെ ക്ലിനിക്കല്‍ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡാണ് ലേഖിക)

Content Highlights: mental health and social barriers, world mental health day 2022, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented