എന്തുകൊണ്ട് മനോരോഗം ഉണ്ടാവുന്നു? കാരണങ്ങൾ എന്തെല്ലാം ? 


Representative Image| Photo: Canva.com

ഒരു വ്യക്തിക്ക് മനോരോഗം വരുന്നതിന്റെ കാരണങ്ങളെ ലളിതമായി വിശദീകരിക്കാന്‍ 'രണ്ടിടി സിദ്ധാന്തം' (Two hit hypothesis) എന്ന സംഗതി ഉപയോഗപ്പെടും 'രണ്ട് ഇടികള്‍' അഥവാ 'രണ്ട് തരം കാരണങ്ങള്‍' ഒരാളുടെജീവിതത്തിലുണ്ടാകുമ്പോഴാണ് അയാള്‍ക്ക് മനോരോഗം വരുന്നത്.

ആദ്യത്തെ കാരണം, മനോരോഗം വരാനുള്ള ജീവശാസ്ത്രപരമായ സാധ്യതയാണ്.ചില വ്യക്തികള്‍ക്ക് ചില ജീവശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ, മറ്റുള്ളവരെ അപേക്ഷിച്ച് മനോരോഗം വരാന്‍ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ജനിതകമായ കാരണങ്ങള്‍. കുടുംബത്തില്‍ ഒട്ടേറെ പേര്‍ക്ക് മനോരോഗം വന്നിട്ടുള്ള ഒരു വ്യക്തിക്ക്, ജീനുകള്‍ വഴി മനോരോഗ സാധ്യത ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതു കേട്ടിട്ട്, മനോരോഗം വന്നിട്ടുള്ള ഒരച്ഛന് പിറക്കുന്ന മക്കള്‍ക്കെല്ലാം മനോരോഗം വരുമെന്ന് തെറ്റിദ്ധരിക്കരുത്.

ഗര്‍ഭവും പ്രസവവും

ജനിതക കാരണങ്ങളല്ലാതെ, മറ്റ് ചില ജീവശാസ്ത്ര കാരണങ്ങള്‍ മൂലവും മനോരോഗസാധ്യത കൂടുതലാകാം. ഉദാഹരണത്തിന് ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന ശാരീരികമോ മാനസികമോ ആയ രോഗങ്ങള്‍, പോഷകാഹാരക്കുറവ്, പരിക്കുകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയൊക്കെ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കാം. ഇത്തരം കുട്ടികള്‍ക്ക് ജനിച്ച ശേഷം, ഭാവിയില്‍ മനോരോഗസാധ്യത കൂടുതലാകാം.

പ്രസവസമയത്തെ തകരാറുകള്‍ മൂലം കുട്ടിയുടെ തലച്ചോറിന് തകരാറുവന്നാലും, അത്തരം കുട്ടികള്‍ക്കു ഭാവിയില്‍ മനോരോഗസാധ്യത കൂടുതലാകാം. ജനിച്ച ശേഷം അപകടത്തില്‍ തലച്ചോറിനു സാരമായി പരുക്കേല്‍ക്കുന്ന കുട്ടികള്‍ക്കും ഭാവിയില്‍ മനോരോഗ സാധ്യത കൂടുന്നു. തലച്ചോറിന്റെ ഏതു മേഖലയ്ക്കാണോ പരിക്കേറ്റത്, അതിനനുസരിച്ചുള്ള പെരുമാറ്റ വൈകല്യങ്ങള്‍ ഇവരില്‍ പ്രത്യക്ഷപ്പെട്ടേക്കും. തലച്ചോറിനെ ബാധിക്കുന്ന അണുബാധകള്‍, അനിയന്ത്രിതമായ അപസ്മാരരോഗം തുടങ്ങിവയുള്ള കുട്ടികളിലും പെരുമാറ്റ വ്യത്യാസങ്ങള്‍ പ്രകടമാകാം. ഇനി കഴുത്തിനു മുന്നില്‍ സ്ഥിതി ചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ മൂലവും പെരുമാറ്റ പ്രശ്നങ്ങള്‍ ഉണ്ടാകാം.

സമ്മര്‍ദ്ദം

മനോരോഗം ബാധിക്കാനുള്ള 'രണ്ടാമത്തെ ഇടി' അഥവാ 'രണ്ടാമത്തെ കാരണം' ജീവിതത്തിലെ സമ്മര്‍ദ്ദ സാഹചര്യങ്ങളാണ്.

ഓരോ പ്രായത്തിലും ഓരോതരം കാരണങ്ങള്‍മൂലം ഒരു വ്യക്തിക്ക് മാനസികസമ്മര്‍ദ്ദമുണ്ടാകാം. ഉദാഹരണത്തിന്, അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നതായിരിക്കും ഏറ്റവും സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യം. ഒരു കൗമാരപ്രായക്കാരന് പഠനത്തിന്റെ ഭാരമായിരിക്കാം പ്രശ്നം. ഒരു യുവാവിന് പ്രണയബന്ധത്തിലെ പരാജയമോ ജോലി കിട്ടാതെ വരുന്ന അവസ്ഥയോ പ്രശ്നമാകാം. മദ്ധ്യവയസ്‌കരായ ആളുകളില്‍ ജീവിതപങ്കാളിയുടെ വേര്‍പാടാണ് ഏറ്റവും വലിയ ദുഃഖം. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍, മക്കള്‍ മരണപ്പെട്ടു പോകുന്നത് സമാനതകളില്ലാത്ത ദുഃഖമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വാര്‍ദ്ധക്യത്തില്‍, മക്കളുടെ സാമീപ്യമില്ലാതെ വരുന്നതും, അവരില്‍ നിന്നുള്ള അവഗണനകളുമൊക്കെ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചേക്കാം. ശാരീരിക ആരോഗ്യപ്രശ്നങ്ങളും മരണഭീതിയുമൊക്കെ വാര്‍ദ്ധക്യത്തിലെ മാനസികസമ്മര്‍ദ്ദം സങ്കീര്‍ണ്ണമാക്കുന്ന ഘടകങ്ങളാണ്.

മേല്‍പ്പറഞ്ഞ രണ്ടു ഘടകങ്ങളും - ജീവശാസ്ത്രപരമായ ഘടകങ്ങളും ജീവിതത്തിലെ സമ്മര്‍ദ്ദ സാഹചര്യങ്ങളും - ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ അയാള്‍ മനോരോഗിയാകാന്‍ സാധ്യതയേറെയാണ്. ജീവശാസ്ത്രപരമായ അപകടഘടകങ്ങളുള്ള വ്യക്തിക്ക് നേരിയ തോതിലുള്ള മാനസിക സമ്മര്‍ദ്ദമുണ്ടായാല്‍പ്പോലും, മനോരോഗലക്ഷണങ്ങള്‍ പ്രകടമാകാം. എന്നാല്‍, ജീവശാസ്ത്രപരമായ പ്രശ്നങ്ങളൊന്നുമില്ലാത്തയാള്‍ക്ക് അതികഠിനമായ സമ്മര്‍ദ്ദസാഹചര്യങ്ങള്‍ വന്നാല്‍ മാത്രമേ പ്രശ്നമുണ്ടാകൂ. ചിലര്‍ക്ക് വലിയ തോതിലുള്ള സമ്മര്‍ദ്ദസാഹചര്യങ്ങളെപ്പോലും അതിജീവിക്കാന്‍ ശേഷിയുണ്ടാകും.

Content Highlights: what causes mental illness, world mental health day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented