മാനസികാരോഗ്യ ചികിത്സ: ഇന്ത്യ നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗങ്ങളും


അഞ്ജലി അനില്‍കുമാര്‍മാനസികാരോഗ്യം എന്നത് കേവലം രോഗം ഇല്ലായ്മ മാത്രമല്ല. ഒരു മനുഷ്യന്റെ എല്ലാതലത്തിലും ഉള്ള ക്ഷേമം കൂടിയാണ്.

പ്രതീകാത്മക ചിത്രം (Photo: Sajan V. Nambiar)

ഒക്ടോബര്‍ പത്താം തീയതിയാണ് ലോക മാനസികാരോഗ്യ ദിനം. ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനാചരനങ്ങൾക്കിടെ ഇന്ത്യ എത്ര കാര്യക്ഷമമായി മാനസികാരോഗ്യ തലത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് പരിശോധിക്കേണ്ട കാര്യമാണ്.

ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യങ്ങളില്‍ ഒന്നും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയോട് കൂടിയതുമായ ഇന്ത്യ പല മേഖലകളിലും മറ്റു രാജ്യങ്ങളുമായി കിടപിടിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.. എന്നാല്‍, മാനസികാരോഗ്യ തലത്തില്‍ അധികം മെച്ചപ്പെട്ട പ്രവര്‍ത്തനമല്ല ഇന്ത്യ മുന്നോട്ട് വെക്കുന്നത് എന്നതാണ് വാസ്തവം. സാംക്രമികരോഗ കണക്കുകള്‍ പ്രകാരം ജനങ്ങളില്‍ മാനസിക രോഗത്തിന്റെ വ്യാപനം 9.5 മുതല്‍ 370/1000 ആണ്. ഇന്ത്യയിലെ 80% ത്തോളം ആളുകള്‍ വിവിധ കാരണങ്ങളാല്‍ മാനസികാരോഗ്യ പരിചരണം നേടുന്നില്ല എന്നതാണ് നിം ഹാന്‍സ് സൂചിപ്പിക്കുന്ന കണക്കുകള്‍ പറയുന്നത്. ഈ കാരണങ്ങളില്‍ പലതും അറിവില്ലായ്മയും ചികിത്സയ്ക്കായുള്ള ഭീമമായ ചെലവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളുമാണ്.എവിടെയാണ് പ്രശ്നം?

അവബോധം ഇല്ലായ്മ

ശാരീരിക പരമായ ബുദ്ധിമുട്ടുകളില്‍ ആവശ്യത്തിന് അറിവുള്ള നമ്മുടെ ജനത മാനസിക ആരോഗ്യമെന്നത് നമ്മുടെ സമൂഹത്തിൽ ഇത്ര പ്രാമുഖ്യത്തോടെ നിലനില്‍ക്കുന്നു എന്നത് തിരിച്ചറിയുന്നില്ല എന്നതാണ് എന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍

മാനസിക രോഗങ്ങളോടും ചികിത്സാ കേന്ദ്രങ്ങളോടും ഇന്ന് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകൾ കാരണം ചികിത്സ തേടുന്നതിന് പകരം മാനസികരോഗാവസ്ഥകളില്‍ അന്ധവിശ്വാസങ്ങളെയും മതാചാരങ്ങളെയും തേടി പോകുന്ന ഒരു കാഴ്ചയാണ് നമുക്ക് ഇന്ന് കാണാന്‍ സാധിക്കുന്നത്. ഇതുവഴി ചികിത്സ ലഭിക്കുന്നില്ല എന്നു മാത്രമല്ല അപകടകരമായ പല പ്രവണതകളും രോഗിയും രോഗിയുടെ കൂടെയുള്ളവരും രോഗനിവാരണത്തിനായി കണ്ടെത്തുന്നു എന്നതാണ് സങ്കടകരം.

വൈകി ചികിത്സ നേടുന്ന മനോഭാവം

രോഗങ്ങളിലും ഈ പ്രവണത കാണാന്‍ ആകുമെങ്കിലും മാനസികാരോഗ്യ രംഗത്ത് അത് ഏറ്റവും കൂടുതലാണ്. ഇത് രോഗവിമുക്തി വൈകിപ്പിക്കുകയും മറ്റു രോഗങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്യുന്നു. ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന അവസ്ഥയില്‍ നിന്ന് വൈകിപ്പിക്കുന്ന കാരണത്താല്‍ രോഗം വഷളാകുന്നു.

താങ്ങാനാവാത്ത ചികിത്സാചെലവും വിദഗ്ധരുടെ അഭാവവും

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അഭാവവും അപര്യാപ്തമായ ട്രെയിനിങ് മേഖലകളുമാണ് ഇതിന് കാരണം.

ചികിത്സ നേടാന്‍ ഉള്ള പരിമിതികള്‍

അടുത്തടുത്ത സ്ഥലങ്ങളില്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്തത് പലരെയും ആശുപത്രികള്‍ സമീപിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. യാത്ര ചെലവുകളും ചികിത്സാ ചെലവുകളും എല്ലാം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ അശാസ്ത്രീയമായ സ്വയം ചികിത്സാരീതികളിലേക്ക് ജനങ്ങൾ തിരിയുന്നു.

ആരോഗ്യപരമല്ലാത്ത പ്രവര്‍ത്തനരീതി

മാനസികരോഗികളെ ചികിത്സാ കേന്ദ്രങ്ങളില്‍ ചങ്ങലയില്‍ പൂട്ടിയിടുക, ഷോക്കടിപ്പിക്കുക തുടങ്ങിയ മൃഗീയമായ ചികിത്സാരീതികള്‍ ജനങ്ങളില്‍ ഭീതി ഉളവാക്കുന്നു. ഇത് കാരണം പലരും ചികിത്സാ രംഗത്തേക്ക് വരാന്‍ തന്നെ മടിക്കുന്നു.

ഈ സ്ഥിതികള്‍ക്ക് മാറ്റം വരുത്താന്‍ എന്ത് ചെയ്യാനാവും?

രോഗനിവാരണം എന്ന് ഇന്ന് നിലനില്‍ക്കുന്ന ചികിത്സാരീതിയില്‍ നിന്നും മാറി രോഗപ്രതിരോധനത്തിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും കൂടുതല്‍ മുന്‍ഗണന നല്‍കണം. ഇതുവഴി മാത്രമേ ഇന്ന് നിലനില്‍ക്കുന്ന പല തെറ്റിദ്ധാരണകളും നീക്കി മാനസികാരോഗ്യത്തിന് മുന്‍തൂക്കം കൊടുക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കാന്‍ സാധിക്കൂ. ഈ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരിൽ ഇതിനായി പരിശീലനങ്ങളും മറ്റ് ക്ലാസുകളും ഏര്‍പ്പെടുത്തേണ്ടതുണ്ട്. റീ ഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലെ സര്‍ക്കാരിന്റെ കീഴില്‍ മാനസികാരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലൈസന്‍സ് കൊടുക്കുന്ന അസോസിയേഷനുകള്‍ രൂപീകരിക്കേണ്ടതുണ്ട്. ഇതുവഴി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ ഡോക്ടര്‍മാരെയും സൈക്കോളജിസ്റ്റുകളെയും നീക്കം ചെയ്യാന്‍ ഇത് നമ്മെ സഹായിക്കും. സാമൂഹിക അവബോധം പ്രചാരണങ്ങള്‍ വലിയ തോതില്‍ തന്നെ പ്രോത്സാഹിപ്പിച്ച് ജനങ്ങളില്‍ നിന്ന് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമായ ഒരു ഘടകമാണ്.

ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന മാനസികാരോഗ്യ കേന്ദ്രങ്ങള്‍ അല്ലാതെ മാനസിക ആരോഗ്യ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ ട്രസ്റ്റുകള്‍ ചാരിറ്റി സെന്‍ട്രസുകള്‍ മുതലായവ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് വേണ്ടും വിധം സാമ്പത്തികപരവും സാമൂഹ്യപരവുമായ സഹായങ്ങള്‍ ചെയ്യുകയും ഈ രംഗത്തെ മുന്നോട്ടു കൊണ്ടു വരാന്‍ നമ്മെ വലിയ തോതിൽ സഹായിക്കുകയും ചെയ്യുന്നു.

മാനസികാരോഗ്യം എന്നത് കേവലം രോഗം ഇല്ലായ്മ മാത്രമല്ല. ഒരു മനുഷ്യന്റെ എല്ലാതലത്തിലും ഉള്ള ക്ഷേമം കൂടിയാണ്. അതിനായി മാനസികാരോഗ്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ നമ്മള്‍ ആദ്യം ഉറപ്പുവരുത്തേണ്ടത് ഈ രാജ്യത്തെ ഓരോ പൗരന്റെയും വികാരപരവും ആരോഗ്യപരവും മാനസികപരവുമായ ക്ഷേമം തന്നെയാണ്. ഇതുവഴി മാത്രമേ മറ്റു പാശ്ചാത്യ രാജ്യങ്ങളുമായി കിടപിടിക്കുന്ന രീതിയിലുള്ള വികസനം നമുക്ക് ഈ മേഖലയില്‍ കൊണ്ടുവരാന്‍ സാധിക്കൂ. നമ്മളാല്‍ ആവുന്ന വിധത്തില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, സഹായം ആവശ്യമുള്ളപ്പോള്‍ തേടാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, വ്യാജന്മാരെ കണ്ടെത്തി നീക്കം ചെയ്യാന്‍ സാമൂഹ്യപരമായി നടപടികള്‍ എടുക്കുക എന്നിവ വഴി ഈ മാറ്റത്തിനുള്ള ആദ്യ ചുവടുകള്‍ നമ്മള്‍ ഓരോരുത്തര്‍ക്കും എടുക്കാന്‍ സാധിക്കും.

(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും മെന്റല്‍ ഹെല്‍ത്ത് വൊളണ്ടിയറുമാണ് ലേഖിക)

Content Highlights: mental health and india, mental health and india, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented