അമിതമായ മാനസിക പിരിമുറുക്കം ഹൃദയാഘാത സാധ്യത വർധിപ്പിക്കും


ഡോ. സുനീഷ് കള്ളിയത്ത്

Representative Image | Photo: Canva.com

സെപ്റ്റംബർ 29-ന് നാം ലോക ഹൃദയദിനം ആയി ആചരിക്കുകയാണ്. ഈ വർഷത്തെ ലോകഹൃദയദിനത്തിന്റെ തീം എന്നത് Use heart for every heart എന്നതാണ്. ഹൃദയാരോ​ഗ്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരിശോധിക്കാം.

Use heart for humanity

നാട്ടിലെ ഏത് മുക്കിലും മൂലയിലും ഉള്ളവരെയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും അടിയന്തരചികിത്സകളുടെ ആവശ്യകതയെക്കുറിച്ചും അവബോധം വരുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. അടിയന്തര ചികിത്സ ഒരുകാരണവശാലും വേണ്ടെന്ന് വയ്ക്കരുത്.

Use heart for nature

25 ശതമാനം ഹൃദ്രോഗമരണങ്ങളുടെയും കാരണം അന്തരീക്ഷമലിനീകരണമാണെന്ന് പറയപ്പെടുന്നു. ആരോഗ്യകരമായ ചുറ്റുപാടുകളും ജീവിതസാഹചര്യങ്ങളും നമ്മുടെ നിലനിൽപ്പിന് അത്യാവശ്യമാണ്.

Use heart for you

അമിതമായ മാനസിക പിരിമുറുക്കം ഹൃദയാഘാത സാധ്യത വർധിപ്പിക്കും. നല്ല വ്യായാമം, ധ്യാനം, സുഖനിദ്ര എന്നിവ മാനസിക സമ്മർദം കുറയ്ക്കുന്നതിന് ഗുണകരമാണ്. അതുവഴി ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കാം.

നമ്മുടെ ശരീരത്തിലെ ഏതൊരു അവയവത്തിന്റെയും പ്രവർത്തനത്തിലുള്ള തകരാറുകൾ-അത് ഹൃദയമാണെങ്കിലും വൃക്കയാണെങ്കിലും അതല്ല കരളായാലും മസ്തിഷകമായാലും അത് ജീവന് തന്നെ ഭീഷണിയാകാം. എന്നാൽ, ഹൃദയത്തിന് മാത്രം അമിതപ്രധാന്യം നൽകേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ട് എന്ന് തന്നെയാണ്. കാരണം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കുന്നത് ഹൃദ്രോഗവും ഹൃദയസംബന്ധമായ അസുഖങ്ങളുമാണ്.

ഈ കഴിഞ്ഞ വർഷത്തെ ലോകത്തെ ആകെ മരണങ്ങളുടെ കണക്കെടുത്ത് നോക്കിയാൽ പോലും കോവിഡ് 19 മൂലം മരണപ്പെട്ട ആളുകളേക്കാൾ കൂടുതൽ ഹൃദ്രോഗമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ഹൃദ്രോഗമരണങ്ങളിൽ ഏകദേശം 80 ശതമാനത്തോളവും നമുക്ക് ഒഴിവാക്കാൻ കഴിയുമെന്നതാണ് മറ്റൊരു സത്യം.

ഈ ഒരു ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് ആളുകളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ലോകാരോഗ്യസംഘടന, വേൾഡ് ഹാർട്ട് ഫെഡറേഷൻ, യുനെസ്‌കോ എന്നിവയുടെ നേതൃത്വത്തിൽ എല്ലാവർഷവും സെപ്റ്റംബർ 29-ന് ലോകഹൃദയദിനമായി ആചരിക്കുന്നത്.

(കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റാണ് ലേഖകൻ)

Content Highlights: world heart day, healthy heart tips


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented