കുഞ്ഞിന് ഹൃദയത്തകരാറുകൾ വരാതിരിക്കാൻ ഗർഭധാരണത്തിന് ഒരുങ്ങും മുമ്പ് തന്നെ ശ്രദ്ധിക്കാം


Representative Image | Photo: Canva.com

ഹൃദ്രോഗം മുതിർവരുടെ രോഗമാണെ് പലരും കരുതാറുണ്ട്. എന്നാൽ കുട്ടികളിലും പല തരത്തിലുള്ള ഹൃദയത്തകരാറുകൾ കണ്ടുവരുന്നുണ്ട്. കുട്ടികളിൽ കാണുന്ന ഹൃദയത്തകരാറുകളിൽ 75 ശതമാനവും കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കിയെടുക്കാനാകും. എങ്കിലും കുഞ്ഞുങ്ങളിൽ ഹൃദയത്തകരാറുകൾ സംഭവിക്കാതിരിക്കാൻ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിലെ ഹൃദ്രോഗത്തെക്കുറിച്ചും ഗർഭധാരണത്തിനു വേണ്ട മുന്നൊരുക്കത്തെക്കുറിച്ചും ഗർഭകാലത്ത് നടത്തേണ്ട പരിശോധനയെക്കുറിച്ചും ജീവിതശീലങ്ങളെക്കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം.

ആദ്യഘട്ടം നിർണായകംഗർഭധാരണം നടന്ന് നാലുമുതൽ 10 ആഴ്ചകൾക്കുള്ളിലാണു ഗർഭസ്ഥശിശുവിന്റെ ഹൃദയം വികസിച്ചു രൂപംകൊള്ളുന്നത്. ഹൃദയത്തിന് നാല് അറകളാണെങ്കിലും ഗർഭസ്ഥശിശുവിൽ ആദ്യം രണ്ട് അറകളാണ് ഉണ്ടാവുക. നാലു മുതൽ ഏഴ് ആഴ്ചകൾക്കുള്ളിൽ എല്ലാ അറകളും രൂപം കൊള്ളും. ഏഴ് മുതൽ 10 ആഴ്ചകൾക്കുള്ളിൽ രക്തക്കുഴലുകളും സജ്ജമാകും. നിർണായകമായ ഈ ഘട്ടത്തിൽ വരുന്ന തകരാറുകളാണ് കുട്ടികളിലെ ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നത്. ഈ സമയത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കുഞ്ഞുഹൃദയത്തെ പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ പലപ്പോഴും നേരിടുന്ന ഒരു പ്രശ്‌നമുണ്ട്. ഗർഭിണിയാണെന്നു പലരും അറിയുന്നത് തന്നെ ആഴ്ചകൾ പിന്നിടുമ്പോഴാണ്. ഗർഭധാരണം നടന്നുവെന്ന് സംശയം തോന്നി ഡോക്ടറെ കണ്ട് പരിശോധന നടത്തി സ്ഥിരീകരിക്കുമ്പോഴേക്കും ആഴ്ചകൾ പിന്നിട്ടിട്ടുണ്ടാകും. അപ്പോഴേക്കും കുഞ്ഞിന്റെ ഹൃദയം രൂപം കൊണ്ട് കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടു കുഞ്ഞിന്റെ ഹൃദയാരോഗ്യത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ ഗർഭധാരണത്തെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ദമ്പതികൾക്ക് ആവശ്യമാണ്.

ജനനസമയത്തെ മാറ്റങ്ങൾ

ഗർഭസ്ഥശിശുവിന്റെയും നവജാതശിശുവിന്റെയും ഹൃദയത്തിലെ രക്തചംക്രമണ രീതിയിൽ വ്യത്യാസമുണ്ട്. ജനിച്ച ഉടൻ കുഞ്ഞു ശ്വാസോച്ഛ്വാസം ചെയ്തു തുടങ്ങുമ്പോൾ മാത്രമാണു ഹൃദയം സ്വാഭാവികമായ രീതിയിൽ പ്രവർത്തിച്ചുതുടങ്ങുന്നത്. ഗർഭസ്ഥശിശുവിൽ ഹൃദയംരൂപം കൊണ്ടുകഴിഞ്ഞാലും ശ്വാസകോശം വികസിച്ചിട്ടുണ്ടാവില്ല. ഗർഭസ്ഥശിശു ഓക്‌സിജൻ സ്വീകരിക്കുന്നതും കാർബൺഡൈഓക്‌സൈഡ് പുറന്തള്ളുന്നതും അമ്മയുടെ രക്തത്തിലൂടെയാണ്. ഗർഭസ്ഥശിശുവിന്റെ രക്തചംക്രമണം നടക്കുന്നത് ഡക്റ്റസ് ആർട്ടീരിയോസസ് എന്ന പ്രത്യേക കുഴലിലൂടെയാണ്. ഗർഭസ്ഥശിശുവിന്റെ ഹൃദയത്തിന്റെ മേലറയെ വേർതിരിക്കുന്ന ഭിത്തിയിൽ ഫൊറാമെൻ ഒവേൽ എന്നൊരു പ്രത്യേക വാൽവുമുണ്ട്. ജനിച്ച ഉടൻ കുഞ്ഞ് അലറിക്കരയുന്നതോടെ ശ്വാസോച്ഛ്വാസം സാധാരണഗതിയിൽ തുടങ്ങുകയും അതോടെ ഡക്റ്റസ് ആർട്ടീരിയോസസ് എന്ന കുഴലും ഫൊറാമെൻ ഒവേൽ എന്ന ദ്വാരവും അടയുകയും ചെയ്യും. 24 മണിക്കൂറിനുള്ളിൽ തന്നെ ഇതു സംഭവിക്കാറുണ്ട്. അതോടെയാണ് കുഞ്ഞിലെ രക്തചംക്രമണ രീതി സാധാരണ മനുഷ്യരുടേത് പോലെയാകുന്നത്. ഗർഭാവസ്ഥയിൽ നടത്തു പരിശോധനയിലൂടെ ഹൃദയത്തകരാറുകൾ നേരത്തെ കണ്ടെത്താം. എന്നാൽ രക്തചംക്രമണ രീതിയിലെ ഈ പ്രത്യേകത കാരണം ഹൃദയത്തകരാറുകൾ പലപ്പോഴും ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാറില്ല. എന്നാൽ ജനിച്ച ഉടൻ ഹൃദയപ്രവർത്തനം സ്വാഭാവികമായ രീതിയിലേക്ക് മാറുതോടെയാണ് ഹൃദയത്തകരാറുകൾ ആരോഗ്യത്തെ ബാധിക്കുന്ന ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്നത്.

ഹൃദയത്തകരാറുകൾ മൂന്ന് വിഭാഗം

കുഞ്ഞുഹൃദയത്തെ ബാധിക്കുന്ന ജന്മവൈകല്യങ്ങൾ ഒട്ടേറെയുണ്ട്. ഹൃദയഭിത്തിയിലെ വിടവ്, രക്തക്കുഴലിന്റെ പ്രശ്‌നങ്ങൾ, വാൽവിലെ തകരാറുകൾ, ഹൃദയ അറകളിലെ പ്രശ്‌നങ്ങൾ എന്നിവയാണ് അവയിൽ ചിലത്. ഇത്തരം തകരാറുകളെ അതിന്റെ സങ്കീർണത കണക്കിലെടുത്ത് മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാവുതാണ്. ലളിതമായ തകരാറുകൾ, ഗൗരവമായ തകരാറുകൾ, സങ്കീർണമായ തകരാറുകൾ എന്നിങ്ങനെ. ഇതിൽ ചിലത് ശരീരത്തിന് നീലനിറം ഉണ്ടാക്കുന്ന അസുഖങ്ങളാണ്. മറ്റു ചിലത് നീലനിറം ഉണ്ടാക്കാത്ത അസുഖങ്ങളുമാണ്. ചികിത്സകൊണ്ട് പൂർണമായ ഫലം ലഭിക്കു പ്രശ്‌നങ്ങളാണ് ലളിതമായ തകരാറുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഹൃദയഭിത്തിയിലെ ദ്വാരം പോലുള്ള തകരാറുകളാണ് ഇവ. കാരണം ഹൃദയഭിത്തിയിലെ ദ്വാരം ചെറുതാണെങ്കിൽ അത് സ്വാഭാവികമായിതന്നെ അടയും. വലുതാണെങ്കിൽ കത്തീറ്റർ ചികിത്സയിലൂടെയും പരിഹരിക്കാം. ഇതുകൊണ്ട് ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാറില്ല. കുറച്ചുകൂടി വലിയ ഹൃദയത്തകരാറുകൾ ചിലപ്പോൾ ഉണ്ടായെന്ന് വരാം. ഹൃദയത്തിന് നാല് അറകൾ ഉണ്ടെങ്കിലും ശുദ്ധരക്തവും അശുദ്ധരക്തവും കലർന്നു ശരീരം നീലനിറമായി മാറുന്ന അവസ്ഥ, രക്തധമനികൾ സ്ഥാനം മാറിപ്പോകുന്ന അവസ്ഥ ഇതെല്ലാം ഗൗരവമായ തകരാറുകളിൽ ഉൾപ്പെടും. ഇത്തരം പ്രശ്‌നങ്ങൾ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാക്കും. അതുകൊണ്ട് കഴിയുന്നതും നേരത്തെ തന്നെ സർജറി ആവശ്യമായി വരും.
മൂന്നാമത്തേത് കോംപ്ലക്‌സ് കാറ്റഗറിയാണ്. അതീവ ഗൗരവമുള്ള തകരാറുകൾ. ഇവിടെ ഹൃദയത്തിന് നാല് അറകൾ കാണുകയില്ല. ചിലപ്പോൾ രണ്ട് അറകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. വാൽവുകളുടെ എണ്ണം കുറവ്, രക്തക്കുഴലുകളുടെ കുറവ് തുടങ്ങിവയെല്ലാം അതിസങ്കീർണമായ തകരാറുകളിൽ ഉൾപ്പെടുന്നവയാണ്. ഇത് പൂർണമായി പരിഹരിക്കാൻ കഴിയില്ല. സർജറിയിലൂടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താമെന്ന് മാത്രം. സർജറി ചെയ്താലും പിന്നീട് സങ്കീർണതകൾ വരാനും സാധ്യതയുണ്ട്. ജന്മനാലുള്ള ഹൃദയത്തകരാറുകളിൽ 25 ശതമാനമാണ് കോംപ്ലക്‌സ് കാറ്റഗറിയിൽ ഉൾപ്പെടുത്.

ഹൃദയത്തകരാറുകൾ എന്തുകൊണ്ട് ?

ഗർഭധാരണം മുതൽ കുഞ്ഞിന്റെ ഹൃദയം രൂപപ്പെട്ടുവരുന്ന ഓരോ ഘട്ടത്തിലും സംഭവിക്കുന്ന പലവിധത്തിലുള്ള പ്രശ്‌നങ്ങൾ ഹൃദയത്തകരാറുകൾക്ക് കാരണമാണ്.

ജനിതകത്തകരാറുകൾ: കുട്ടികളിലെ ഹൃദ്രോഗങ്ങളിൽ 30 ശതമാനവും ജനിതകമായ കാരണങ്ങൾ കൊണ്ടാണൊണ് കണക്കാക്കുന്നത്. അത് ജനിതകരോഗങ്ങൾ കൊണ്ടാകാം. അല്ലെങ്കിൽ ക്രോമസോം തകരാറുകൾ കൊണ്ടാകാം. ജന്മനാലുള്ള ഹൃദ്രോഗത്തിന് പ്രധാന കാരണമായി മാറുന്ന ജനിതകരോഗമാണ് ഡൗ സിൻഡ്രോം. ഇത് കൂടാതെ ക്രോമസോം 22 തകരാറുകൾ കൊണ്ടുണ്ടാകു ഡൈജോർജ് സിൻഡ്രോം തുടങ്ങി ഒട്ടേറെ ജനിതമായ കാരണങ്ങൾ കുഞ്ഞുങ്ങളിൽ ഹൃദയത്തകരാറിലേക്ക് നയിക്കാം. ജനിതകത്തകരാറുകളിൽ പ്രാധാന്യത്തോടെ കാണേണ്ട ചല സാഹചര്യങ്ങളുണ്ട്. അതിലൊന്നാണ് മാതാപിതാക്കളിൽ ആർക്കെങ്കിലും ഹൃദ്രോഗസാധ്യതയുണ്ടോ എന്നത്. അതുവഴി കുട്ടികൾക്ക് ഹൃദയത്തകരാറുകൾ വരാനുള്ള സാധ്യത വർധിക്കുന്നുണ്ട്. മാതാപിതാക്കളിൽ ആർക്കെങ്കിലും ഹൃദ്രോഗം പ്രത്യക്ഷത്തിൽ ഉണ്ടാവണമെന്നില്ല. എന്നാൽ അവരിൽ ഹൃദ്രോഗസാധ്യത ഒളിഞ്ഞിരിക്കുന്നുണ്ടായാലും അത് കുഞ്ഞിലേക്ക് ഹൃദയവൈകല്യമായി പകർന്നുകിട്ടാനുള്ള സാധ്യതയുണ്ട്. അതുപോലെ വളരെ അടുത്ത രക്തബന്ധമുള്ളവർ തമ്മിൽ വിവാഹിതരാകുന്നത് കുട്ടികളിൽ ഹൃദയത്തകരാറുകൾക്ക് സാധ്യത വർധിപ്പിക്കുതായി പഠനങ്ങൾ പറയുന്നു. ജനിതക കാരണങ്ങൾക്കു പുറമേ മറ്റ് പല ഘടകങ്ങൾ കുഞ്ഞിന്റെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ട്.

ഗർഭകാലപ്രമേഹം: ഗർഭിണിയായിരിക്കെ ഷുഗർ നില കൂടുന്നത് (ജെസ്റ്റേഷണൽ ഡയബറ്റിസ്) കുഞ്ഞിന്റെ ഹൃദയാരോഗ്യത്തെ ബാധിക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണക്കാക്കുന്ന പരിശോധാനാഫലം എട്ടിൽ കൂടുതലാണെങ്കിൽ കുഞ്ഞിന് ഹൃദയത്തകരാർ വരാനുള്ള സാധ്യത കൂടുതലാണ്.

പ്രായം: ഗർഭിണിയുടെ പ്രായവും കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധമുണ്ട്. അമ്മയുടെ പ്രായം കൂടുമ്പോൾ അത് സങ്കീർണതയ്ക്ക് ഇടയാക്കാം. 20 നും 35 നുമിടയിൽ ഗർഭധാരണം നടക്കുതാണ് അനുയോജ്യം.

മരുന്ന് ഉപയോഗം: ചില മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം ഗർഭസ്ഥശിശുവിനെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് ഗർഭിണികൾ മരുന്ന് ഉപയോഗിക്കുന്നതിൽ ശ്രദ്ധവേണം. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നുകൾ ഉപയോഗിക്കരുത്.

ഫോളിക് ആസിഡിന്റെ കുറവ്: ഫോളിക് ആസിഡിന്റെ കുറവ് ഗർഭസ്ഥ ശിശുവിന്റെ ഹൃദയാരോഗ്യത്തെ ബാധിക്കും. ഫോളിക് ആസിഡിന്റെ കുറവ് മറ്റ് ലക്ഷണങ്ങളെന്ന പോലെ പലപ്പോഴും തിരിച്ചറിയാനാകില്ല. ഗർഭിണികളിൽ ഫോളിക് ആസിഡിന്റെ കുറവ് കുഞ്ഞിനെയാണ് ബാധിക്കുന്നത്.

ജീവിതശൈലിയിലെ പിഴവ്: ആരോഗ്യകമായ ഭക്ഷണരീതി ശീലമാക്കിയില്ലെങ്കിലും ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൂടാതെ വ്യായാമരഹിതമായ ജീവിതശൈലി തുടരുന്നതും പിന്നീട് ഗർഭിണിയാകുമ്പോൾ കുഞ്ഞിന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കും.

ലഹരി ഉപയോഗം: ഗർഭിണികളിലെ ലഹരി ഉപയോഗം കുഞ്ഞിന്റെ ഹൃദയത്തെ ദോഷകരമായി ബാധിക്കും. പുകവലി കൂടുതൽ അപകടം ചെയ്യുമെന്നു പഠനം പറയുന്നു. ഗർഭിണി തന്നെ പുകവലിക്കണമെന്നില്ല. പങ്കാളി പുകവലിക്കുന്നുണ്ടെങ്കിലും അത് ഗർഭസ്ഥ ശിശുവിനെ ബാധിക്കും.

അണുബാധ: ഗർഭിണികളിൽ ഉണ്ടാകു അണുബാധ, റുബല്ല എന്നിവയും ഗർഭസ്ഥശിശുവിന്റെ ഹൃദയാരോഗ്യത്തെ ബാധിക്കാൻ കാരണമാകാം.

മറ്റുകാരണങ്ങൾ

ജന്മവൈകല്യങ്ങൾക്ക് പുറമേ കുട്ടികളുടെ ഹൃദയത്തെ തകരാറിലാക്കുന്ന രണ്ട് രോഗങ്ങളാണ് വാതപ്പനി അഥവാ റുമാറ്റിക് ഫീവറും കാവസാക്കി രോഗവും. വാതപ്പനി ഇപ്പോൾ ഗണ്യമായിതന്നെ കുറച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. കാവസാക്കി രോഗത്തിന്റെ ലക്ഷണം കടുത്ത പനിയാണ്. ഒപ്പം പ്ലേറ്റ്‌ലറ്റ് കൗണ്ട് വളരെയധികം കൂടുകയും ചെയ്യും. കണ്ണിന് ചുവപ്പുനിറവും കാണാം. രോഗം ചികിത്സിച്ചില്ലെങ്കിൽ അത് കൊറോണറി ധമനികളെ ബാധിച്ച് ഹൃദയപ്രവർത്തനത്തെ തകരാറിലാക്കും.

മറ്റുകാരണങ്ങൾ

ജന്മവൈകല്യങ്ങൾക്ക് പുറമേ കുട്ടികളുടെ ഹൃദയത്തെ തകരാറിലാക്കുന്ന രണ്ട് രോഗങ്ങളാണ് വാതപ്പനി അഥവാ റുമാറ്റിക് ഫീവറും കാവസാക്കി രോഗവും. വാതപ്പനി ഇപ്പോൾ ഗണ്യമായിത െകുറച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. കാവസാക്കി രോഗത്തിന്റെ ലക്ഷണം കടുത്ത പനിയാണ്. ഒപ്പം പ്ലേറ്റ്‌ലറ്റ് കൗണ്ട് വളരെയധികം കൂടുകയും ചെയ്യും. കണ്ണിന് ചുവപ്പുനിറവും കാണാം. രോഗം ചികിത്സിച്ചില്ലെങ്കിൽ അത് കൊറോണറി ധമനികളെ ബാധിച്ച് ഹൃദയപ്രവർത്തനത്തെ തകരാറിലാക്കും.

കുഞ്ഞിന് ഹൃദയത്തകരാറുകൾ വരാതിരിക്കാൻ ഗർഭധാരണത്തിന് ഒരുങ്ങും മുമ്പ് തന്നെ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

അമിതഭാരം ഒഴിവാക്കുക: ശരിയായ ശരീരഭാരം നിലനിർത്തണം. ഗർഭധാരണത്തിന് മുമ്പ്തന്നെ അമിതവണ്ണം ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതിനായി വ്യായാമം ശീലമാക്കുകയും വേണം. അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും സ്വീകരിക്കണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഫോളിക് ആസിഡിന്റെ കുറവ് പരിഹരിക്കുക: ഫോളിക് ആസിഡിന്റെ കുറവ് ഗർഭസ്ഥശിശുവിന്റെ ഹൃദയത്തകരാറുകൾക്കു കാരണമാകാറുണ്ട് എന്നതിനാൽ ഇത് പരിഹരിക്കണം. ഗർഭധാരണത്തിന് മൂന്ന് മാസം മുമ്പുതന്നെ ഫോളിക് ആസിഡ് ഗുളികകൾ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കണം.

വൈദ്യപരിശോധന: ഗർഭധാരണത്തിന് ഒരുങ്ങുന്നതിന് മുമ്പുതന്നെ കൃത്യമായ മെഡിക്കൽ പരിശോധന നടത്തുന്നത് നല്ലതാണ്. പ്രത്യേകിച്ചും രക്തത്തിലെ ഷുഗർനില, തൈറോയ്ഡിന്റെ പ്രവർത്തനം എന്നിവ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

സ്വയംചികിത്സ പാടില്ല: ഗർഭിണിയായിരിക്കുന്ന വേളയിൽ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നുകൾ കഴിക്കരുത്.

പ്രതിരോധ വാക്‌സിൻ: റുബല്ല പോലുള്ള രോഗങ്ങൾ ഗർഭകാലത്ത് വന്നാൽ അത് കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ട് അത്തരം രോഗങ്ങൾക്കെതിരെ എം.എം.ആർ. വാക്‌സിൻ നേരത്തെ തന്നെ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

ഗർഭകാല സ്‌കാനിങ് പ്രധാനം

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയേയും ആരോഗ്യാവസ്ഥയെയും വിലയിരുത്തുന്നതിൽ ഗർഭകാല സ്‌കാനിങ്ങിന് നിർണായക പങ്കുണ്ട്. അതിൽ പ്രധാനമാണ് ഗർഭസ്ഥശിശുവിന്റെ ഹൃദയപ്രവർത്തനങ്ങൾ വിലയിരുത്താനുള്ള പരിശോധനകൾ.

എൻ.ടി. സ്‌കാൻ

ഗർഭധാരണം നടന്ന് ആറു മുതൽ എട്ട് ആഴ്ചകൾക്കിടയിൽ സാധാരണമായി സ്‌കാനിങ് നടത്താറുണ്ട്. എന്നാൽ ഇത് ഗർഭധാരണം ഉറപ്പാക്കാനുള്ള സ്‌കാനിങ്ങാണ്. അതായത് കുഞ്ഞ് വളരുന്നത് ഗർഭപാത്രത്തിന് അകത്ത് തന്നെയാണെന്ന് ഉറപ്പുവരുത്തുക, കുഞ്ഞിന്റെ ഹൃദയമിടിപ്പ് മനസ്സിലാക്കുക എന്നിവയാണു പ്രധാനം. എന്നാൽ കുഞ്ഞിന്റെ ഹൃദയപ്രവർത്തനങ്ങളെ വിലയിരുത്തുന്നതിൽ എൻ.ടി. സ്‌കാൻ പ്രധാനപ്പെട്ടതാണ്. ഇത് ഗർഭധാരണത്തിനു ശേഷം 11 മുതൽ 13 വരെ ആഴ്ചയ്ക്കുള്ളിലാണ് ചെയ്യേണ്ടത്. എൻ.ടി. സ്‌കാൻ എന്നത് അൾട്രാസൗണ്ട് സ്‌കാനിങ്ങാണ്. ഇതിലൂടെ കുഞ്ഞിന് ഹൃദയത്തകരാറുകളോ ജനിതകത്തകരാറുകളോ ഉണ്ടോയെന്ന് വിലയിരുത്താൻ സാധിക്കും. ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന്റെ കഴുത്തിന് അടിവശമുള്ള ദ്രവത്തിന്റെ അളവാണ് ഈ സ്‌കാനിങ്ങിലൂടെ കണക്കാക്കുന്നത്. ഈ അളവ് മൂന്ന് മില്ലീലിറ്ററിന് താഴെയായിരിക്കണം. ഇത് 3.5 ൽ കൂടുതലാണെങ്കിൽ ഹൃദയത്തിന്റെയും മറ്റ് ജനിതക തകരാറുകൾക്കുമുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. അത് എട്ടിന് മുകളിലാണെങ്കിൽ അത്തരം സാധ്യത 70 ശതമാനമാണെന്നും വിലയിരുത്തും.

അനോമലി സ്‌കാൻ

ഇതിന് പുറമേ 18 ആഴ്ചയെത്തുമ്പോൾ നടത്തുന്ന അനോമലി സ്‌കാനുണ്ട്. കുഞ്ഞിന്റെ പ്രധാന അവയവങ്ങളുടെ പ്രവർത്തനമാണ് ഇതിലൂടെ വിലയിരുത്തുന്നത്. അതിൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ നിർബന്ധമായും പരിശോധിച്ചിരിക്കണം. ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഈ സ്‌കാനിങ്ങിലൂടെ പരിശോധിക്കുന്നത്. ഹൃദയത്തിന് നാല് അറകളുണ്ടോയെന്നത്, പ്രധാന രക്തക്കുഴലുകൾ, അവയുടെ വലുപ്പം എന്നിവയാണവ. ഇവയിൽ മാറ്റങ്ങൾ വരുമ്പോഴാണ് ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ തകരാറുകളുണ്ടെന്ന വിലയിരുത്തുന്നത്.

നേരത്തെ കണ്ടെത്താം പരിഹാരം തേടാം

എൻ.ടി. സ്‌കാൻ ഉൾപ്പടെയുള്ള പരിശോധനകളിലൂടെ ഗർഭസ്ഥശിശുവിന് ഹൃദയത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് നേരത്തെ തന്നെ കണ്ടെത്താനാകും. അത്തരം പ്രശ്‌നങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ വിദഗ്ധ പരിശോധന നടത്താനാകും. തകരാറുകൾ പരിഹരിക്കാൻ ചികിത്സ ആവശ്യമാണെങ്കിൽ അതിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ നടത്താനുമാകും. മാത്രമല്ല അത്തരത്തിലുള്ള ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിലേക്ക് പ്രസവം മാറ്റാവുന്നതുമാണ്. അങ്ങനെയാകുമ്പോൾ പ്രസവശേഷം കുഞ്ഞിന്റെ ഹൃദയ ചികിത്സയ്ക്ക് ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് പോകേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും കഴിയും. ഇനി ചികിത്സയിലൂടെ കൃത്യമായി പരിഹരിക്കാൻ കഴിയാത്ത സങ്കീർണമായ ഹൃദയത്തകരാറാണ് കണ്ടെത്തിയതെങ്കിൽ 20 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ അബോർഷൻ എന്ന സാധ്യതയും പ്രയോജനപ്പെടുത്താം.

തയ്യാറാക്കിയത്: സി. സജിൽ

Content Highlights: world heart day congenital heart defects in children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented