വേണ്ടാത്തതൊന്നും കഴിക്കില്ല, വേണ്ടതൊക്കെ കഴിക്കും;105ലും ചെറുപ്പമാണ് സേതുഭായി തമ്പുരാട്ടി 


സിറാജ് കാസിം

സേതുഭായി തമ്പുരാട്ടി തൃപ്പൂണിത്തുറയിലെ ചെറുമകളുടെ വീട്ടിൽ താൻ എഴുതിയതടക്കമുള്ള പുസ്തകങ്ങൾക്കരികിൽ| ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

കൊച്ചി: “വായന ചിതലിനെപ്പോലെയായിരിക്കണം. എന്തു കിട്ടിയാലും അതു വായിക്കണം കുട്ട്യേ...” അരികിലിരുന്ന 81-കാരിയായ മകളെയും 53-കാരിയായ പേരമകളെയും സാക്ഷിയാക്കി പുസ്തകം കൈയിലെടുത്ത് തമ്പുരാട്ടി പറഞ്ഞു. തമ്പുരാട്ടിയുടെ വായന കണ്ടിരിക്കുമ്പോൾ പേരമകൾ പ്രസന്ന പറഞ്ഞു: “അമ്മൂമ്മയുടെ ചിട്ടയായ ജീവിതമാണ് ഈ ആരോഗ്യത്തിന്റെ രഹസ്യം. 91-ാം വയസ്സിൽ ആൻജിയോപ്ലാസ്റ്റി ചെയ്ത അമ്മൂമ്മയ്ക്കിപ്പോൾ 105 വയസ്സാകുന്നു”.

“നെഞ്ചുവേദനയുമായി തമ്പുരാട്ടി ഇവിടെ എത്തുന്നത് 14 വർഷം മുമ്പാണ്. 90 കഴിഞ്ഞ ഒരാൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് അന്ന് കേരളത്തിലെ അത്യപൂർവമായ സംഭവമായിരുന്നു. പക്ഷേ അപാരമായ ആത്മധൈര്യത്തോടെ തമ്പുരാട്ടി അതിനു തയ്യാറായപ്പോൾ ഞങ്ങൾക്കും വലിയ വിശ്വാസം തോന്നി. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ്‌ 14 വർഷം പിന്നിടുമ്പോഴും ആരോഗ്യകരമായ ഹൃദയത്തോടെ തമ്പുരാട്ടി ജീവിക്കുന്നത് വൈദ്യശാസ്ത്രത്തിനു വലിയ സന്തോഷം നൽകുന്ന കാര്യമാണ്” - എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തമ്പുരാട്ടിയെ ചികിത്സിച്ച ഡോ. മനു ആർ. വർമ പറയുന്നു.രാജാ രവിവർമയുടെ ബന്ധുവായ സേതു തമ്പുരാട്ടി 88-ാം വയസ്സിലാണ് കിളിമാനൂർ കൊട്ടാരത്തിൽ നിന്നു തൃപ്പൂണിത്തുറയിലെ മകൾ സുമംഗലയുടെ വീട്ടിൽ താമസിക്കാനെത്തുന്നത്.

“പുലർച്ചെ നാലുമണിയോടെ ഉണരും. രാവിലെ എണ്ണയും കുഴമ്പും തേച്ചുള്ള കുളി മുടക്കില്ല. വായനയ്ക്കും ലേശം എഴുത്തിനുമൊക്കെ സമയം കണ്ടെത്തും. മിതമായ ഭക്ഷണം, രാത്രി നേരത്തേ അത്താഴം കഴിച്ച് ഉറങ്ങും” - തമ്പുരാട്ടിയുടെ ജീവിതക്രമത്തെക്കുറിച്ച് പേരമകൾ പ്രസന്ന പറയുന്നു.

“91-ാം വയസ്സിൽ ആൻജിയോപ്ലാസ്റ്റി ചെയ്ത ഞാൻ അതിനടുത്ത വർഷം ഹൃദയദിനത്തിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചടങ്ങിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്കൊപ്പം മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. വേണ്ടാത്തതൊന്നും കഴിക്കില്ല, വേണ്ടതൊക്കെ കഴിക്കും എന്നായിരുന്നു അന്നു സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞത്. ഇപ്പോൾ ഒരു ഹൃദയദിനം കൂടി വരുമ്പോൾ എല്ലാവരോടും എനിക്കു പറയാനുള്ളതും അതുതന്നെയാണ്”. സംസാരം നിർത്തി തമ്പുരാട്ടി വീണ്ടും വായനയിലേക്കു കടന്നു.

Content Highlights: sethu bai thampuratti on world heart day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented