സ്റ്റോക്ക്‌ഹോം പരിസ്ഥിതി സമ്മേളനം 50 വര്‍ഷം പിന്നിടുമ്പോള്‍


ഡോ. സന്തോഷ്‌കുമാര്‍ എ.വി,

ഫോട്ടോ - സുകേഷ് കുമാർ എ.എസ്

നമ്മുടെ കാലാവസ്ഥ, ജൈവവൈവിധ്യം, വായു, ജലം, മണ്ണ് എന്നിവയുടെ പിന്‍ബലത്തിലാണ് മനുഷ്യന്‍ വികാസം പ്രാപിച്ചത്. 1970 കളില്‍ അമ്ലമഴ മൂലം വൃക്ഷങ്ങള്‍ നശിക്കുകയും ഡി.ഡി.റ്റി വിഷബാധയാല്‍ പക്ഷികള്‍ ചത്തൊടുങ്ങുകയും അന്താരാഷ്ട്ര അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് അയല്‍രാജ്യങ്ങള്‍ക്ക് ദോഷകരമാകുവിധത്തില്‍ വായു മലിനീകരണം അതിരൂക്ഷമായിരുന്ന സ്ഥിതിവിശേഷവുമായിരുന്നു. കാലാവസ്ഥയിലും പരിസ്ഥിതിയിലുമുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് കഴിയില്ലെന്നും എല്ലാവരുടെയും കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നുമുള്ള ധാരണയും വര്‍ദ്ധിച്ചുവന്നു. നമ്മുടെ ആവാസ ഗ്രഹമായ ഭൂമിയുടെ സംരക്ഷണത്തിനായി ആഗോളതലത്തില്‍ നാന്ദികുറിച്ചുകൊണ്ട്, 1972 ലെ സ്റ്റോക്ക്‌ഹോം സമ്മേളനമെന്ന് അറിയപ്പെടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സമ്മേളനം നടന്നു.

മനുഷ്യന്റെ വികാസവും പരിസ്ഥിതിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുകയാണെന്നുള്ള വസ്തുത പ്രസ്തുത സമ്മേളനത്തില്‍ വച്ച് ആഗോള സമൂഹം അംഗീകരിക്കുകയുണ്ടായി. താഴെത്തട്ടില്‍, ജനങ്ങളുടെ ക്ഷേമവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും പ്രകൃതിയുടെ സ്ഥിരതയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്ന് സമ്മേളനം തിരിച്ചറിഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികളെല്ലാം പരസ്പര പൂരകങ്ങളാണെന്നും അവയെ ദാരിദ്ര്യം നീക്കം ചെയ്യുന്നതോടൊപ്പം ഒരുമിച്ച് നേരിട്ടുകൊണ്ട് മനുഷ്യന്റെ വികാസത്തോടൊപ്പം ഭൂമിയുടെ നിലനില്‍പ്പ് കൂടി സാധ്യമാക്കണമെന്നും 1972 ലെ സ്റ്റോക്ക്‌ഹോം സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം തീരുമാനിക്കുകയുണ്ടായി. സ്റ്റോക്ക്‌ഹോം പരിസ്ഥിതി സമ്മേളനത്തോടൊപ്പം, ആഗോള രാഷ്ട്രീയത്തില്‍ കാലാവസ്ഥയും പരിസ്ഥിതിയും രംഗപ്രവേശം ചെയ്യുകയുണ്ടായി.

സ്റ്റോക്ക്‌ഹോം സമ്മേളനത്തിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉരുത്തിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങള്‍ ആഗോളതലത്തില്‍ അസമത്വത്തിന് കാരണമാകുമോ എന്ന ആശങ്ക വികസ്വര രാജ്യങ്ങള്‍ക്കുണ്ടായി. ഇത്തരമൊരു പാരിസ്ഥിതിക നീക്കം, ദരിദ്ര ജനതയുടെ പരിസ്ഥിതി ആശ്രയത്വത്തെ ഇല്ലാതാക്കുമോ എന്നും വികസ്വരരാജ്യങ്ങള്‍ ആശങ്കപ്പെട്ടു. അതിനുത്തരം കിട്ടിയത് 20 വര്‍ഷങ്ങള്‍ക്കു ശേഷം 1992 ല്‍ നടന്ന ഭൗമ ഉച്ചകോടി എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വികസന സമ്മേളനത്തില്‍ വച്ചാണ്. ഭാവിതലമുറയുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട്, വര്‍ത്തമാനകാല സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതരത്തില്‍, സുസ്ഥിര വികസനമെന്ന ആശയമാണ് ഭൗമ ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞത്. ഇത് പലതരത്തിലുള്ള രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് വഴിതുറന്നു. ഭൗമ ഉച്ച കോടിയുടെ 20ാം വാര്‍ഷികത്തില്‍ (സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ 4090 വാര്‍ഷി കത്തില്‍) നടന്ന, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സമ്മേളനമാണ്, സുസ്ഥിര വികസനം 2030 എന്ന അജന്‍ഡയിന്ദമേലും, അതിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുള്ള 2015 ലെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുമുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടത്. അന്താരാഷ്ട്രതലത്തിലും, ദേശീയതലത്തിലും, പ്രാദേശികതലത്തിലും സുസ്ഥിര വികസനം നടപ്പിലാക്കുന്നതിനായാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം പരിസ്ഥിതി നാശമാണെന്നും ദുരന്ത ലഘൂകരണത്തില്‍ ആവാസവ്യവസ്ഥകള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും, 2015 ലെ സെന്‍ഡായി ദുരന്ത ലഘൂകരണ ചട്ടക്കൂടില്‍ പ്രതിപാദിച്ചിട്ടുണ്ട്. കാലാവസ്ഥാ സന്തുലനമെന്ന ലക്ഷ്യം ആഗോളതലത്തില്‍ കൈവരിക്കുന്നതിനായി, ഈ നൂറ്റാണ്ടിന്റെ പകുതിയ്ക്കുള്ളില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ എല്ലാ രാജ്യങ്ങളും നിയന്ത്രിക്കുന്നതിന് 2015 ല്‍ പാരീസ് കാലാവസ്ഥാ വ്യതിയാന ഉടമ്പടി നിലവില്‍ വന്നു. ഇത്തരത്തില്‍ നിരവധി പരിസ്ഥിതി സംരക്ഷണ ചുവടുവെയ്പ്പുകള്‍ സ്റ്റോക്ക്‌ഹോം സമ്മേളനത്തെ തുടര്‍ന്നുണ്ടായിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും ഈ സമ്മേളനത്തെ തുടര്‍ന്നാണ് പരിസ്ഥിതി ്ര്രമാലയങ്ങള്‍ ഉണ്ടായത്. ഇന്ത്യയിലും 1980 ല്‍ പരിസ്ഥിതി വകുപ്പ് തുടങ്ങുന്നതിന് അടിസ്ഥാനം സ്റ്റോക്കഹോം സമ്മേളനമാണ്. പ്രസ്തുത വകുപ്പാണ് 1985 ല്‍ പരിസ്ഥിതി വനം മന്ത്രാലയം. നിലവില്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമായി പ്രവര്‍ത്തിക്കുന്നതും. വനങ്ങളെ ഇന്ത്യയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, അവയുടെ സംരക്ഷണത്തിനായി 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വന സംരക്ഷണ നിയമം തുടങ്ങി നിരവധി നിയമ നിര്‍മ്മാണങ്ങള്‍ ഇന്ത്യ നടത്തി. അങ്ങനെ ലോക ചരിത്രത്തില്‍ പല വലിയ മാറ്റങ്ങള്‍ക്കും സ്റ്റോക്ക്‌ഹോം സമ്മേളനം കാരണമായിട്ടുണ്ട്.

സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ അമ്പതാം വാര്‍ഷികം, പ്രസ്തുത സമ്മേളനത്തിന്റെ വാഗ്ദാനങ്ങളും, കൈവരിച്ച നേട്ടങ്ങളും എന്തൊക്കെയാണെന്നും, ഭാവിയില്‍ എന്താണ് എന്നുള്ളതിനെക്കുറിച്ചും വിലയിരുത്തുന്നതിനുള്ള മികച്ച അവസരമാണ്. ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറയ്ക്കുന്നതിനും, അമ്മമഴ തടയുന്നതിനും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ നമ്മുടെ പാരിസ്ഥിതിക നയതന്ത്രങ്ങളിലൂടെ പുരോഗ തിയുണ്ടായിട്ടുള്ളതിനാല്‍, അവയേക്കാളേറെ ദോഷകരമായ നിലവിലെ വെല്ലുവിളികളെയും നമുക്ക് നേരിടാന്‍ സാധിക്കേണ്ടതുണ്ട്. 50 വര്‍ഷം പിന്നിടുമ്പോള്‍, ശാ്ര്രസീയ കണക്കുകള്‍ പരിശോധിച്ചാല്‍, 1972 ല്‍ മുന്‍കൂട്ടി കാണാന്‍ കഴിയാത്ത കാലാവസ്ഥാ വ്യതിയാനവും, ജൈവവൈവിധ്യ ശോഷണവുമാണ് ഇന്ന മനുഷ്യന്‍

നേരിടുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമാതീതമായ ഉയരുന്നതോടൊപ്പം, വര്‍ദ്ധിച്ചുവരുന്ന ചൂട്, കാട്ടുതീ, ഉഷ്ണതരംഗ ങ്ങള്‍, തുടങ്ങിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. ഒരു മില്യണിലധികം സസ്യജന്തു ജാലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നുള്ളത്, ദിനോസറുകളുടെ കാലഘട്ട ത്തിനു ശേഷമുള്ള ഏറ്റവും വലിയ ജീവിവര്‍ഗ്ഗ വംശനാശത്തിന് കാരണമായേക്കാം എന്ന് ലോകം ആശങ്കപ്പെടുന്നു. ഇവയ്ക്ക് പുറമെയാണ് ഭൂമിയുടെ ഭ്രമണപഥത്തിനു തന്നെ ദോഷകരമാകുമെന്ന ആശങ്കയുളവാക്കുന്ന ശൂന്യാകാശത്തില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ പോലുള്ള പുതിയ പ്രശ്‌നങ്ങള്‍.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പാരിസ്ഥിതിക മാനം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് 50 വര്‍ഷത്തോളമായി. പരിസ്ഥിതിയ്ക്കും ജനങ്ങള്‍ക്കും ഭാവിതലമുറയ്ക്കും ദോഷകരമാകുന്ന പ്രവൃത്തികള്‍ എങ്ങനെ ഇല്ലാതാക്കാം എന്നതിലാണ് കഴിഞ്ഞ 50 കൊല്ലമായി നാം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വരുന്ന 50 വര്‍ഷ കാലയളവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം എന്നതിനൊപ്പം, അവയ്ക്കുള്ള പരിഹാര നടപടികളും ഫലപ്രദമായി നടപ്പാക്കേണ്ടതാണ്.

'ഒരൊറ്റ ഭൂമിയാണ് നമുക്കുള്ളതെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, മനുഷ്യകുലത്തിന്റെ ഭാവിയ്ക്കായും, ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ നിലനില്‍പ്പിനായും അതിനെ സംരക്ഷിക്കണമെങ്കില്‍, അതിനുവേണ്ടി ഇന്നു നമ്മള്‍ പ്രവര്‍ത്തിക്കണമെന്ന് 50 വര്‍ഷം മുന്‍പെ തീരുമാനിച്ചിരുന്നു. 50 വര്‍ഷം പിന്നിട്ട ഇന്ന്, നമ്മള്‍ പഴയ ആതിഥേയനിലും, പഴയ സന്ദേശത്തിലും, പഴയ തിരിച്ചറിവിലും എത്തുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മെച്ചപ്പെട്ട പരിഹാരനടപടികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയാണ് ലേഖകന്‍

Content Highlights: World Environment Day 2022 stockholm conference

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented