വജ്രക്കല്ലുകൾ പതിപ്പിച്ച ഐ ഫോൺ കവർ | Photo: Special Arrangement
കോഴിക്കോട്: സ്വാ ഡയമണ്ട്സിന്റെ 24,679 വജ്രക്കല്ലുകള്‍ പതിപ്പിച്ച ഒറ്റ മോതിരം ആഗോള തലത്തില്‍ അത്ഭുതം സൃഷ്ടിച്ചത് ഈയിടെയാണ്. എന്നാല്‍ ഏറ്റവുമധികം വജ്രക്കല്ലുകള്‍ പതിപ്പിച്ച ഒറ്റ മോതിരത്തിലൂടെ ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ സ്വാ ഡയമണ്ട്സിനെ സംബന്ധിച്ച് ആഭരണങ്ങളിലെ പരീക്ഷണങ്ങളും അത്ഭുത സൃഷ്ടികളും ആദ്യമല്ല. മൊബൈല്‍ ഫോണ്‍ കവറും ഷൂവും രത്നത്തില്‍ എന്ന് ചിന്തിക്കാനാവില്ല- സ്വാ ഡയമണ്ട്സ് ഇതു രണ്ടും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ 'ദി ടച്ച് ഓഫ് ആമി'ക്ക് മുമ്പും സ്വാ ഡയമണ്ട്സ് ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഏറ്റെടുത്ത് വജ്ര ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. സ്വാ ഡയമണ്ട്സിന്റെ സ്വന്തം ലോഗോയാണ് ഈ പരമ്പരയിലെ ആദ്യ പരീക്ഷണം. ഒരു വര്‍ഷം മുമ്പാണ് അഞ്ച് ഗ്രാം തൂക്കത്തില്‍ വജ്രക്കല്ലുകള്‍ പൊതിഞ്ഞ് ലോഗോ നിര്‍മിച്ചതെന്ന് സ്വാ ഡയമണ്ട്സ് എംഡി അബ്ദുള്‍ ഗഫൂര്‍ ആനടിയന്‍ പറയുന്നു. ഈ ലോഗോ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച് മേക്കിംഗ് വീഡിയോ എന്ന പേരില്‍ സ്വായുടെ യൂട്യൂബ് ചാനലില്‍ ഇട്ടത് ഇതുവരെ ഒന്നര ലക്ഷം പേരാണ് കണ്ടത്. ഇതേത്തുടര്‍ന്ന് കസ്റ്റമൈസ്ഡ് ആഭരണങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവര്‍ തങ്ങളെ സമീപിച്ചതായി ഗഫൂര്‍ പറയുന്നു.
ഇത്തരത്തിലുള്ള ഒരു അന്വേഷണമാണ് ഒരു പവന് തൂക്കം വരുന്ന സോളിറ്റയര്‍ ഡയമണ്ട് മോതിരത്തിന്റെ നിര്‍മാണത്തിലേക്ക് നയിച്ചതെന്ന് അബ്ദുള്‍ ഗഫൂര്‍ പറയുന്നു. ഹൈദരാബാദ് സ്വദേശി തന്റെ കല്യാണത്തലേന്നാണ് പെട്ടെന്നൊരു മോതിരം വേണമെന്ന ആവശ്യവുമായി സ്വാ ഡയമണ്ട്സിനെ സമീപിച്ചത്. 24 മണിക്കൂര്‍ മാത്രമായിരുന്നു മുന്നിലുള്ള സമയം. എന്നാല്‍ ആ വെല്ലുവിളി സ്വീകരിച്ച സ്വാ വെറും ഒരു മണിക്കൂറിനുളളില്‍ മോതിരം നിര്‍മിച്ച് നല്‍കുകയായിരുന്നു.
ആപ്പിള്‍ ഐ ഫോണിന് വജ്രക്കല്ലുകള്‍ പതിപ്പിച്ച കവര്‍ നിര്‍മിച്ചതാണ് ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട സ്വായുടെ മറ്റൊരു നേട്ടം. ഐഫോണ്‍ 12 പ്രോ സ്വന്തമാക്കിയ ലുധിയാന സ്വദേശി ഹര്ഷന്ദ് സിംഗിന് തന്റെ ഫോണിന് വജ്രക്കല്ലുകള്‍ പതിപ്പിച്ച കവര്‍ വേണമെന്ന ആഗ്രഹം തോന്നിയതോടെ അദ്ദേഹം സ്വാ ഡയമണ്ട്സിനെ സമീപിക്കുകയായിരുന്നു. ചന്ദ്രന് എന്ന ആഭരണ ശില്പിയുടെ നേതൃത്വത്തില്‍ ഒന്നര മാസം കൊണ്ട് 90 ഗ്രാം തൂക്കത്തില്‍ (11.2 പവന്) കവര്‍ നിര്‍മിച്ച് നല്‍കുകയായിരുന്നു.
വജ്രക്കല്ലുകള്‍ പതിപ്പിച്ച നൈക്കിന്റെ എയര്‍ഫോഴ്സ് ഷൂവിന്റെ ലോഗോ നിര്‍മിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം. മധുര സ്വദേശിയായ ശ്രീനിവാസന് എന്നയാളായിരുന്നു ഉപഭോക്താവ്. ഷൂ വാങ്ങി നല്കിയ ശേഷം ലോഗോയില്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച് നല്‍കണമെന്നതായിരുന്നു ആവശ്യം. വെല്ലുവിളി ഏറ്റെടുത്ത സ്വാ നിശ്ചിത സമയത്തിനുള്ളില്‍ ലോഗോ നിര്‍മാണം പൂര്‍ത്തിയാക്കി.
ഈ മേഖലയിലുള്ള സ്വാ ഡയമണ്ട്സിന്റെ നേട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ് ആഗോളതലത്തിലുള്ള ഉപഭോക്താക്കളില്‍ നിന്ന് പതിവായി അന്വേഷണങ്ങള്‍ വരാറുണ്ടെന്ന് അബ്ദുള്‍ ഗഫൂര്‍ പറയുന്നു. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുക എന്നത് തങ്ങളെ സംബന്ധിച്ച് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
'ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുക എന്നത് വെല്ലുവിളിയും അതേ സമയം അഭിമാനകരവുമാണ്. അത് ഞങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവേശം പകരുകയാണ് ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന കാര്യത്തില്‍ സ്വാ എന്നും പ്രതിജ്ഞാബദ്ധമാണ്'' ഗഫൂര്‍ പറയുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..