ഏറ്റവും കൂടുതല്‍ വജ്രം പതിപ്പിച്ച മോതിരം; സ്വാ ഡയമണ്ട്‌സിന് ലോക റെക്കോര്‍ഡ്


.

കോഴിക്കോട്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള സ്വാ ഡയമണ്ട്‌സ് നേടി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോർഡ്‌സ് തുടങ്ങി ലോകത്തെ സുപ്രധാന ബഹുമതികളാണ് കേരളത്തിലെ മലപ്പുറത്തു രൂപകല്‍പ്പന ചെയ്ത വജ്രമോതിരം കരസ്ഥമാക്കിയത്. 24679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച പിങ്ക് ഓയിസ്റ്റർ മഷ്‌റൂമിന്റെ മാതൃകയിലുള്ള ദി ടച്ച് ഓഫ് ആമി എന്ന മോതിരത്തിനാണ് ആഗോള ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ 12638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന മുൻ റെക്കോര്‍ഡ് സ്വ ഡയമണ്ട്സ് പഴങ്കഥയാക്കി മാറ്റി.

'മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്' എന്ന വിഭാഗത്തില്‍ ഗിന്നസ് ബഹുമതി നേടിയ മോതിരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ലൈഫ് സ്റ്റൈൽ ആക്സസറി ഡിസൈനിൽ പോസ്റ്റ്‌ ഗ്രാജ്വെഷൻ നേടിയ കോഴിക്കോട് സ്വദേശിനി റിജിഷ .ടി.വിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വാ ഡയമണ്ട്സ് ഉടമയായ കേപ്പ്സ്റ്റോണ്‍ കമ്പനിയാണ് ഈ അപൂര്‍വ്വ നേട്ടം രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ മാത്രം 90 ദിവസങ്ങള്‍ വേണ്ടി വന്നു.

ഏറ്റവും കൂടുതല്‍ വജ്ര- സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ നാടായിട്ടും കേരളത്തില്‍ വജ്രാഭരണ നിര്‍മ്മാണ ഫാക്ടറികള്‍ കുറവാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ബെല്‍ജിയം പോലുള്ള രാജ്യങ്ങള്‍ അടക്കി ഭരിക്കുന്ന വജ്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനിക്ക് ലോക റെക്കോര്‍ഡ് നേടാന്‍ സാധിച്ചിരിക്കുന്നതെന്ന് കമ്പനിയുടമകള്‍ വ്യക്തമാക്കുന്നു.

'മലയാളിയുടെ ഉടമസ്ഥയിലുള്ള കേരളത്തിലെ വജ്രാഭരണ നിർമ്മാണ കമ്പനിയിലാണ് ഈ മോതിരം നിര്‍മ്മിച്ചിരിക്കുന്നതെന്നത് അഭിമാനകരമാണ്. അതോടൊപ്പം 'ദി ടച്ച് ഓഫ് ആമി' നമ്മുടെ നാടിന്റെ സംരംഭകത്വ വിജയത്തിന്റെ വജ്രത്തിളക്കം കൂടിയായി അടയാളപെടുത്തുന്നു '- സ്വാ ഡയമണ്ട്‌സ് എം.ഡിയായ അബ്ദുല്‍ ഗഫൂര്‍ ആനടിയൻ പറയുന്നു.

ദക്ഷിണേന്ത്യയിലുടനീളം രണ്ടു പതിറ്റാണ്ടുകളായി സ്വര്‍ണ്ണ - വജ്ര- പ്ലാറ്റിനം ആഭരണ നിര്‍മ്മാണ രംഗത്തുള്ള കേപ്പ്സ്റ്റോണ്‍ 2019 ലാണ് സ്വാ ഡയമണ്ട്‌സ് ബ്രാന്‍ഡ് ആരംഭിക്കുന്നത്. മുംബൈ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമായി വജ്രാഭരണ നിർമ്മാണ വിപണി വ്യാപിച്ചു കിടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ഈ ലോക റെക്കോര്‍ഡ് നേട്ടം സംസ്ഥാനത്തെ വജ്രാഭരണ നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു..

Content Highlights: sparkling record with 24,679 diamonds in one ring,guinness world records

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented