കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണരീതി പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം


ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേര്‍ണലില്‍ ആണ് ഗവേഷണം ഫലം പ്രസിദ്ധികരിച്ചത്.

പ്രതീകാത്മക ചിത്രം | Photo: canva.com|

വാഷിങ്ടണ്‍: കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണരീതി ശീലിക്കുന്നത് പ്രമേഹരോഗികളെ സഹായിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി പുതിയ പഠനം. പ്രമേഹം അനിയന്ത്രിത അളവില്‍ ഉള്ളവര്‍ക്ക് പ്രമേഹം നിയന്ത്രിക്കാനും പ്രമേഹ സാധ്യതയുള്ളവര്‍ക്ക് രക്തത്തിലെ ഷുഗര്‍ നില കുറയ്ക്കാനും ഈ ഡയറ്റ് രീതി സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമേരിക്കയിലെ ടുലെന്‍ യൂണിവേഴ്‌സിറ്റിയാണ് പഠനം സംഘടിപ്പിച്ചത്.

രണ്ട് വിഭാഗം ആള്‍ക്കാരുടെയും ഭക്ഷണക്രമം പഠന വിധേയമാക്കിയായിരുന്നു ഗവേഷണം. ആദ്യത്തെ വിഭാഗത്തിന് കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണവും രണ്ടാമത്തെ വിഭാഗം സാധാരണ ഭക്ഷണക്രമവും ആറ് മാസത്തേക്ക് പിന്‍തുടര്‍ന്നു. ശേഷം നടത്തിയ ടെസ്റ്റില്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിച്ച വിഭാഗത്തിന്റെ രക്തത്തില്‍ ഷുഗര്‍ ലെവല്‍, സാധാരണ ഭക്ഷണം കഴിച്ച വിഭാഗത്തിനെക്കാള്‍ കുറവായിരുന്നു. മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിച്ച ആള്‍ക്കാരുടെ ഭാരത്തിലും ഫാസ്റ്റിങ്ങ് ഷുഗര്‍ ലെവലിലും കുറവ് അനുഭപ്പെട്ടു.



ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേര്‍ണലില്‍ ആണ് ഗവേഷണം ഫലം പ്രസിദ്ധികരിച്ചത്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം ശീലിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് വരാതെ ഇരിക്കുന്നതിനും അതിന്റെ ചികിത്സക്കും ഉപകരിച്ചേക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമെന്നും ടുലെന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ക്രിസ്റ്റണ്‍ ഡൊറന്‍സ് പറഞ്ഞു.

പ്രീഡയബറ്റിക്ക് അവസ്ഥയില്‍ നിന്ന് ഡയബറ്റിക്ക് അവസ്ഥയിലേക്ക് എത്തിയവരും പ്രമേഹത്തിന് മരുന്ന് കഴിക്കാത്തവരേയുമാണ് ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം, പ്രമേഹം ഇല്ലാതാക്കും എന്നല്ല മറിച്ച് പ്രീഡയബറ്റിക്ക്, ഡയബറ്റിക്ക് അവസ്ഥയില്‍ ഉള്ളവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമെന്ന് വ്യക്തമാക്കുകയാണ് തങ്ങളുടെ പഠനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ക്രിസ്റ്റണ്‍ ഡൊറന്‍സ് പറഞ്ഞു. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണ രീതി ടൈപ്പ് 2 പ്രമേഹം തടയുമോയെന്നത് ഗവേഷണം നടത്തേണ്ട വിഷയം ആണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: world diabetes day 2022, low crab food can reduce and control type 2 diabetics, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented