പ്രമേഹം മൂലമുള്ള ഗുരുതരരോഗങ്ങളെ തടുക്കാം കഴിയും; എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ


സ്വന്തം ലേഖകൻ

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സെന്റര്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: canva.com/

തിരുവനന്തപുരം: പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കാന്‍ എല്ലാജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ തുടങ്ങുന്നു. ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സെന്റര്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്.പ്രമേഹം, രക്താദിമര്‍ദം എന്നിവയ്ക്കുപുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, ഡയറ്റ് കൗണ്‍സിലിങ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴില്‍ ഈ സെന്ററുകളിലൂടെ ഒരുക്കും. ഇതിലൂടെ പ്രമേഹംമൂലമുള്ള ഗുരുതര രോഗങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മന്ത്രി വീണാജോര്‍ജ് വ്യക്തമാക്കി.

കേരളത്തില്‍ 24 ശതമാനംപേര്‍ക്ക് പ്രമേഹം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സും ഐ.സി.എം.ആറും നടത്തിയ പഠനത്തില്‍ കേരളത്തില്‍ 24 ശതമാനത്തോളം പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തി. 18 ശതമാനംപേര്‍ക്ക് രോഗംവരാന്‍ സാധ്യതയുമുണ്ട്. 'പ്രമേഹം: ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷയ്ക്കായി' എന്നതാണ് ഈവര്‍ഷത്തെ പ്രമേഹദിനസന്ദേശം.

ഒമ്പതുലക്ഷത്തോളം പേരില്‍ പ്രമേഹമുള്ളതായി ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയിലൂടെ കണ്ടെത്തി. 'അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി 42 ലക്ഷത്തിലധികംപേരെ വീട്ടിലെത്തി ജീവിതശൈലീ രോഗനിര്‍ണയം നടത്തി.

അതില്‍ 8.6 ശതമാനംപേര്‍ക്ക് (3,62,375) പ്രമേഹസാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.

Content Highlights: metabolic centers at all districts, world diabetes day 2022, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented