കോക്കനട്ട് റൈസ്


-

ചേരുവകള്‍: എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍, പീനട്ട്- അര ടേബിള്‍സ്പൂണ്‍, കടുക്- ഒരു ടീസ്പൂണ്‍, ജീരകം- ഒരു ടീസ്പൂണ്‍, കറിപ്പരിപ്പ്-അര ടേബിള്‍ സ്പൂണ്‍, കുതിര്‍ത്തത്, ഉഴുന്നുപരിപ്പ്- അര ടേബിള്‍ സ്പൂണ്‍, കുതിര്‍ത്തത്, കറിവേപ്പില- പത്ത് എണ്ണം, ചുവന്ന മുളക്- ഒന്ന്, പച്ചമുളക്- ഒന്ന്, കശുവണ്ടി- 12 എണ്ണം, ഉപ്പ്- പാകത്തിന്, തേങ്ങ- ഒരു കപ്പും രണ്ട് ടേബിള്‍ സ്പൂണും, ബസുമതി അരി വേവിച്ചത്- രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം: ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പീനട്ട്‌സ് ഇട്ട് ഇളക്കുക. ഇതിലേക്ക് കടുക് ചേര്‍ക്കാം. കടുക് പൊട്ടിയാല്‍ ജീരകം ചേര്‍ത്ത് ഇളക്കുക. ഇനി കുതിര്‍ത്തു വച്ച ഉഴുന്ന് പരിപ്പും കറിപ്പരിപ്പും ചേര്‍ക്കാം. ഇതില്‍ പച്ചമുളകും വത്തല്‍മുളകും ഇടാം. ഇവ നന്നായി ഇളക്കാം. ഇനി കറിവേപ്പില ചേര്‍ക്കാം. ഒടുവില്‍ കശുവണ്ടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. കശുവണ്ടി ചെറിയ മഞ്ഞനിറമാകുമ്പോള്‍ ഒരു കപ്പ് തേങ്ങ ചേര്‍ക്കാം. തേങ്ങയുടെ പച്ചരുചി മാറുന്നതുവരെ ചേരുവകള്‍ വഴറ്റുക. ഇനി വേവിച്ച ചോറ് ഈ പാനിലേയ്ക്ക് ഇടാം. എല്ലാം ഒന്നിച്ച് ഇളക്കുക. ശേഷം തീയണച്ച് ബാക്കിയുള്ള തേങ്ങ മുകളില്‍ വിതറി ചൂടോടെ കഴിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും മല്ലിയിലയും മുകളില്‍ വിതറിയാല്‍ രുചിയേറും.

Content Highlights: coconut rice recipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented