കാൻസറിന്റെ പ്രധാന കാരണം ജീവിതശൈലിയിലെ മാറ്റങ്ങൾ; പ്രതിരോധവും ചികിത്സയും


Representative Image| Photo: Canva.com

ശരീരത്തിലെ ചില കോശങ്ങൾ അമിതമായും അനിയന്ത്രിതമായും പെരുകി ആ ഭാഗത്തെ അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയാണ് കാൻസർ. ഇത്തരം കോശങ്ങളെ കാൻസർ കോശങ്ങൾ എന്നു പറയുന്നു. കാൻസർ കോശങ്ങൾ നശിക്കുകയില്ല. അത് സമീപത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ഈ കോശങ്ങൾ രക്തത്തിലൂടെയും ലസികാ വ്യൂഹത്തിലൂടെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് എത്തി രോഗം വ്യാപിക്കുകയും ചെയ്യാം.

കാൻസറുണ്ടെന്ന് കണ്ടെത്തിയാൽ അതിന്റെ സ്റ്റേജ് നിർണയിക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രൈമറി സ്റ്റേജ് കാൻസറിന്റെ ആരംഭഘട്ടമാണ്. ചെറിയ മുഴകളായി ഒരിടത്തു മാത്രം കാൻസർ രൂപപ്പെട്ടു വരുന്നത് ഈ ഘട്ടത്തിലാണ്. രോഗം മറ്റുള്ള അവയവങ്ങളിലേക്ക് വ്യാപിക്കുന്നതനുസരിച്ച് കാൻസറിന്റെ സ്റ്റേജുകൾ വ്യത്യാസപ്പെട്ടിരിക്കും.

കാരണങ്ങൾ

കാൻസർ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന് കൃത്യമായ മറുപടി നൽകാനാവില്ല. എങ്കിലും കാൻസർ രോഗത്തിനു പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ്. ആഹാരപദാർഥങ്ങളിലടങ്ങിയിരിക്കുന്ന രാവസ്തുക്കൾ, പുകയില ഉത്പന്നങ്ങളുടെ അമിതോപയോഗം, പുകവലി എന്നിവയൊക്കെയും കാൻസർ വരാനുള്ള കാരണമാണ്.

പല വൈറസുകളും കാൻസറിനു കാരണമായിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനു കാരണമാകുന്ന വൈറസ് ലിവർ കാൻസർ ഉണ്ടാക്കുന്നു. ഹ്യൂമൺ പാപ്പിലോമ വൈറസ്, എപ്സ്റ്റീൻ ബാർ വൈറസ് എന്നിവയും കാൻസറിന് കാരണമാകുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പാപ്പിലോമ വൈറസിനെതിരെ വാക്സിനുകളും ലഭ്യമാണ്.

അണുവികിരണം മൂലം കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. കാൻസറിന് പാരമ്പര്യഘടകം വെറും അഞ്ചു മുതൽ പത്ത് ശതമാനം വരെ മാത്രമാണ്. അതുകൊണ്ടുതന്നെ എല്ലാ കാൻസറുകളും പാരമ്പര്യമായി ഉണ്ടാകാം എന്ന് ഒരു കാരണമായി പറയാൻ കഴിയില്ല.

കാൻസർ പലതരത്തിൽ

കാൻസർ എന്നാൽ ഒരൊറ്റ രോഗമല്ല. കാൻസർ കോശങ്ങൾ ശരീരത്തിന്റെ ഏതു ഭാഗത്തും പെരുകാം. അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്ക് സോളിഡ് ട്യൂമറുകളെന്നും രക്താണുക്കളെയോ, അസ്ഥിമജ്ജയോ, ലിംഫാറ്റിക് വ്യവസ്ഥയേയോ ബാധിക്കുന്ന കാൻസറുകളെ പൊതുവെ ഹെമറ്റോളജിക്കൽ നിയോപ്ലാസം എന്നും പറയുന്നു. എങ്കിലും ഉത്ഭവസ്ഥാനം കണക്കിലെടുത്ത് കാൻസറിനെ പ്രധാനമായും നാലായി തിരിക്കാം.

കാർസിനോമ

ഇത് എപ്പിത്തീലിയൽ കോശങ്ങളിൽ നിന്നും ഉത്ഭവിക്കുന്നു. ശ്വാസകോശം, അന്നനാളം, ആമാശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളാണിവ.

സാർകോമ

കണക്ടീവ് കലകളിലെ കോശങ്ങളാണ് ഇവയുടെ ഉത്ഭവസ്ഥാനം. എല്ലുകൾ, പേശികൾ, നാഡികൾ എന്നിങ്ങനെ കലകളെ ബാധിക്കുന്ന കാൻസറാണിത്.

ലുക്കീമിയ

രക്താണുക്കളേയും മജ്ജയേയും ബാധിക്കുന്ന കാൻസറാണ് ലുക്കീമിയ. മജ്ജ അമിതമായ തോതിൽ ശ്വേതരക്താണുക്കളെ
ഉത്പാദിപ്പിക്കുന്ന അവസ്ഥയാണിത്.

ലിംഫോമ

ശരീരത്തിനു പ്രതിരോധ ശക്തി നൽകുന്ന ഒരുവിഭാഗം രക്താണുക്കളാണ് ലിംഫ് കോശങ്ങൾ അഥവാ ലസികാകോശങ്ങൾ.
ഇവയെ ബാധിക്കുന്ന കാൻസറുകളാണ് ലിംഫോമ ഗണത്തിൽപ്പെടുന്നത്.

പരിശോധനകൾ

ശരീരത്തിനുള്ളിലെ കോശങ്ങളെടുത്ത് പരിശോധന നടത്തുന്ന രീതിയാണ് എഫ്.എൻ.എ.സി. (ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി)
കാൻസറാണെന്നു സംശയിക്കുന്ന മുഴകളിലേയും തടിപ്പിലേയും കോശങ്ങളെടുത്ത് പരിശോധിക്കുകയാണ് ബയോപ്സിയിലൂടെ ചെയ്യുന്നത്.
ശാരീരിക പരിശോധനയിലൂടെ സ്തനാർബുദ സാധ്യത കണ്ടുപിടിക്കാനാവും. സ്തനാർബുദം കണ്ടെത്താനുള്ള പരിശോധയാണ് മാമോഗ്രാം .
എക്സറേ, സി.ടി. സ്‌കാൻ, എം.ആർ.ഐ. സ്‌കാനിങ്, പെറ്റ് (പോസിട്രോൺ എമിഷൻ ടോമോഗ്രഫി) സ്‌കാൻ എന്നിവയാണ് മറ്റു സ്‌കാനിങ്ങ് ടെസ്റ്റുകൾ.

എൻഡോസ്‌കോപി, അൾട്രാസൗണ്ട്, കൊളനോസ്‌കോപി, ബ്രോങ്കോസ്‌കോപി തുടങ്ങി ഓരോ അവയവത്തിലേയും കാൻസർരോഗം സ്ഥിരീകരിക്കാനായി പ്രത്യേകം ടെസ്റ്റുകളുണ്ട്. രക്തപരിശോധനയിലൂടെ ബ്ലഡ്കൗണ്ട് ടെസ്റ്റ് ചെയ്ത് രക്താർബുദം തിരിച്ചറിയാം.

പ്രതിരോധിക്കാൻ

കാൻസറിനെ പ്രതിരോധിക്കാൻ മരുന്നുകൾ ഇല്ല, പ്രതിരോധിക്കാൻ പ്രത്യേക മാർഗങ്ങൾ സ്വയം കണ്ടെത്തുക എന്നതാണ്. ഏറ്റവും പ്രധാനം. ശുചിയായ ആഹാരം, മലിനമല്ലാത്ത വായു, ജലം. വാക്സിനേഷൻ കൃത്യസമയത്ത് എടുക്കൽ എന്നിവയെല്ലാം രോഗം വരാതെ നോക്കാനുള്ള ചില മാർഗങ്ങളാണ്. പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങളിൽ നിന്ന് മാറിനിൽക്കണം.

ചികിത്സാ രീതികൾ

രോഗത്തിന്റെ ഘട്ടമനുസരിച്ചാണ് ഏതു ചികിത്സാരീതി വേണമെന്ന് തീരുമാനിക്കുക. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർജറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി എന്നിവയാണ് പ്രധാന ചികിത്സാ രീതികൾ.

സ്തനാർബുദം പ്രാരംഭഘട്ടങ്ങളിൽതന്നെ തിരിച്ചറിയുകയാണെങ്കിൽ മുഴകളായി രൂപപ്പെടുന്ന അവസ്ഥയിൽ തന്നെ ശസ്ത്രക്രിയയിലൂടെ അവയെ നീക്കം ചെയ്യാൻ സാധിക്കും.

മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് കീമോ തെറാപ്പി. വായിലൂടെ ഗുളികരൂപത്തിൽ നൽകാൻ കഴിയുന്ന മരുന്നുകളും മരുന്നു നേരിട്ട് രക്തത്തിലേക്കു നൽകുന്നവയും കീമോതെറാപ്പിയിൽപ്പെടുന്നു. കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാനുള്ള അനുബന്ധമരുന്നുകളും ഇപ്പോൾ ലഭ്യമാണ്.

ടാർജറ്റഡ് തെറാപ്പിക്ക് പൊതുവെ പാർശ്വഫലങ്ങൾ കുറവാണ്. കാൻസർ കോശത്തെ വിശദമായി മനസിലാക്കി മോളിക്യുലാർ ടെസ്റ്റ്, ജനിതക എൻജിനീയറിങ് എന്നിവയിലൂടെ രോഗകാരിയെ പ്രതിരോധിക്കുന്ന രീതിയാണിത്.

ഇമ്മ്യൂണോ തെറാപ്പിയിൽ രോഗിയുടെ തന്നെ പ്രതിരോധ കോശങ്ങളെ കാൻസർ കോശങ്ങൾക്കെതിരെ ബലവത്താക്കുന്ന നൂതന ചികിത്സാ രീതിയാണ് ഉൾപ്പെടുന്നത്. സമീപ കാലങ്ങളിൽ ഈ ചികിത്സാ രീതിയാവും കൂടുതൽ മുന്നോട്ടുപോവുക.

കാൻസർ ബാധിച്ചിരിക്കുന്നഭാഗത്തേക്ക് മാത്രമായി നിയന്ത്രിതമായി റേഡിയോ ആക്ടീവ് വികിരണങ്ങൾ കടത്തിവിട്ട് കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന പ്രക്രിയയാണ് റേഡിയോ തെറാപ്പി.

കടപ്പാട്

ഡോ. കെ.വി.സജീവൻ
മെഡിക്കൽ ഓങ്കോളജിസ്റ്റ്

Content Highlights: types of cancer, cancer diagnosis and treatment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented