അൽഷിമേഴ്സ് രോ​ഗികളെ ചേർത്തു നിർത്താം,രോഗലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ഉറപ്പാക്കാം


അരുണിമ കൃഷ്ണൻ

Representative Image | Photo: Gettyimages.in

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ന്യൂറോണിന്റെ മോഡൽ ഉണ്ടാക്കുക എന്നതായിരുന്നു ഞങ്ങൾക്ക് കിട്ടിയ അസൈൻമെൻറ്. കട്ടി കാർഡ് ബോർഡിൽ നൂലുകളും മുത്തുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചു ഒരു ചെറിയ ന്യൂറോൺ മോഡൽ ഞാനും ഉണ്ടാക്കി. സയൻസ് പഠനത്തിൻ്റെ ഭാഗമായി ഉണ്ടാക്കിയതാണെങ്കിലും ഇത്തിരി കുഞ്ഞൻ ന്യൂറോൺ മോഡൽ എൻ്റെ വീട്ടിലെ അലമാരയിൽ സ്ഥാനം പിടിച്ചു. അലമാരയിൽ മാത്രമല്ല കുഞ്ഞു ന്യൂറോൺ കയറിയത് എൻ്റെ മനസ്സിലും കൂടിയാണ്. വരയ്ക്കാനും പഠിക്കാനും ഏറ്റവും എളുപ്പം. പത്താം ക്ലാസ് പരീക്ഷയ്ക്ക് കിട്ടിയതും അത് തന്നെയാണ് എന്നാണ് ഓർമ്മ. ന്യൂറോണിനെ വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തുക. അന്ന് ഉണ്ടായതാണോ അതോ അതിനുശേഷം ഉണ്ടായതാണോ എന്നൊന്നും അറിയില്ല എന്തായാലും ഏതോ ഒരു ന്യൂറോൺ തന്നെയാണ് എന്നെക്കൊണ്ട് ഇന്നിത് എഴുതിപ്പിക്കുന്നതും. പലതും മറക്കാനും പലതും ഓർക്കാനും നമ്മെ സഹായിക്കുന്ന ഒരു ഇത്തിരി കുഞ്ഞനാണ് നമ്മുടെ ന്യൂറോൺ. അവനൊന്നിടഞ്ഞാൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്.

കോടാനുകോടി ന്യൂറോണുകളുടെ പ്രവർത്തനമാണ് നമ്മുടെ തലച്ചോറിൽ എപ്പോഴും നടക്കുന്നത്. ഏതെങ്കിലും കാരണത്താൽ അവയിൽ ചില ന്യൂറോണുകൾ നശിക്കുകയോ, മൃതമാവുകയോ ചെയ്യുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതെ വരുന്നു. നാഡീഞരമ്പുകളിലുണ്ടാകുന്ന മാറ്റങ്ങൾ ഓർമശക്തിയെ ബാധിക്കുമെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഒപ്പം അത് നമ്മുടെ ബുദ്ധിശക്തിയെയും പെരുമാറ്റത്തെയുമെല്ലാം ബാധിക്കുന്നു. ഈ ന്യൂറോണുകളുടെ പ്രവർത്തനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്ന ഏത് രോഗാവസ്ഥയും മറവിരോഗത്തിനും കാരണമാകുന്നുണ്ട്. ഓർമ്മകളുടെ താളം പൂർണമായും തെറ്റുന്ന രോഗാവസ്ഥയാണ് അൽഷിമേഴ്സ് എന്നു വിളിപ്പേരുള്ള ഈ മറവി രോഗം.

ഭൂതകാല അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പൂർണമായും നഷ്ടപ്പെട്ട് മറവിയുടെ ലോകത്ത് കഴിയേണ്ടിവരുന്ന ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. പറഞ്ഞതു പലതും പല ആവർത്തി പറയുന്നതും, ചെറുപ്പകാലത്ത് ചെയ്തിരുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി ഓർമിച്ച് ചെയ്യുന്നതും, രാപകൽ വ്യത്യാസമില്ലാതെ ഒരേ കാര്യം ചെയ്യുന്നതുമെല്ലാം ആ രോഗാവസ്ഥയുടെ കാഠിന്യം മൂലവുമാകാം.

ഒരുതരത്തിൽ പറഞ്ഞാൽ മറവി ഒരനുഗ്രഹമാണ്. എന്നാൽ മറ്റൊരു തരത്തിൽ അത് വലിയ ശാപവുമാണ്. കുട്ടിക്കാലത്തെ ചില നല്ല ഓർമ്മകൾ ഓർമ്മിക്കാൻ ശ്രമിക്കുമ്പോൾ അവ നമ്മിൽ നിന്നും അകന്നു പോകുന്നത് ഏറ്റവും ദുഃഖകരമായ അവസ്ഥയാണ്. എന്നാൽ അതേപോലെ തന്നെ നാം മറക്കാൻ ശ്രമിക്കുന്ന ചില കാര്യങ്ങൾ വീണ്ടും വീണ്ടും ഓർമ്മിച്ചു വന്നാൽ അതും ദുഃഖകരമാണ്. ഓർമ്മയും മറവിയും ഒരേപോലെ കൈകോർത്ത് പിടിച്ച് നമ്മെ മുന്നോട്ടു നയിക്കുമ്പോഴാണ് ഒരു മനുഷ്യൻ സ്വസ്ഥമായി കഴിഞ്ഞു കൂടുന്നത് എന്ന് വേണമെങ്കിൽ പറയാം. മറവി കൂടുതലായി ഓർമ്മയെ ബാധിച്ചാൽ അത് ഒരു രോഗാവസ്ഥയായി മാറുന്നു.

പ്രായമായവരാണ് ഈ രോഗത്തിന് ഏറ്റവും കൂടുതൽ അടിമപ്പെടാറുള്ളത്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാകാം അതെന്നു കരുതി ഒഴിവാക്കാൻ വരട്ടെ. അതുമാത്രമല്ല കാരണം. നാടും വീടും വിട്ട്, അന്യ നാട്ടിൽ പോയി അധ്വാനിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോൾ അതിനിടയിൽ ഇന്നത്തെ തലമുറ മറന്നു പോകുന്ന ചില ജീവിതങ്ങളുണ്ടല്ലോ. അവർക്കുണ്ടാകുന്ന ഒറ്റപ്പെടലുകളും, പഴയ കാര്യങ്ങളൊന്നും ഓർമിച്ചു പറയാൻ സാഹചര്യമില്ലാതാവുന്നതുമൊക്കെ ഈ രോഗത്തെ സ്വാധീനിക്കുന്നുണ്ട്. 2018ലെ പ്രളയകാലത്ത് നാമെല്ലാം കണ്ടതാണ് ഒരു കൂട്ടം പ്രായമായവർ കളിച്ചു ചിരിച്ച് ആർത്തുല്ലസിച്ച് ഒരു ക്യാമ്പിൽ കഴിയുന്നത്. അത്രയും കാലം അവർ ഉണ്ടാക്കിയ സമ്പാദ്യം എല്ലാം നഷ്ടപ്പെട്ടിട്ടും അവർ അത് ആസ്വദിക്കുന്നത് എന്തുകൊണ്ടാണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? അവരുടെ കുട്ടിക്കാലവും നടന്ന വഴികളുമെല്ലാം അവർ ചിലപ്പോൾ ഒന്നിച്ചിരുന്ന് ഓർമിച്ചിട്ടുണ്ടാവും.

ഇതൊരു വലിയ രോഗമല്ല എന്ന് ചിന്തിക്കാൻ വരട്ടെ. മറവി രോഗത്തിന്റെ ആദ്യ നാളുകളിൽ രോഗാവസ്ഥയിലുള്ള വ്യക്തിക്ക് അവരുടെ ജീവിതചര്യകളുമായി മുന്നോട്ടു പോകാൻ സാധിക്കും. എങ്കിലും ജീവിതത്തിന്റെ പല മേഖലകളിലും മറവി വ്യക്തിയെ പിന്തുടർന്നുകൊണ്ടേയിരിക്കും. ഓർമിക്കാനുള്ള കഴിവില്ല എന്നുള്ള തോന്നൽ ആ വ്യക്തിക്കും ചെറിയ രീതിയിൽ അനുഭവപ്പെട്ടു തുടങ്ങും. അതിൽ അല്പം കാര്യമുണ്ടെന്ന് ചുറ്റും നിൽക്കുന്നവർക്ക് മനസ്സിലായെന്നും വരാം. വിലപിടിച്ച പല രേഖകൾ എവിടെവെച്ചത് എന്ന് ഓർമ്മിക്കാൻ കഴിയാതെ വരുമ്പോഴോ, ഗ്യാസ് ഓഫ് ആക്കാൻ മറക്കുമ്പോഴോ, കുട്ടിക്കാലത്തേക്ക് എന്ന് പറഞ്ഞു റോഡിലൂടെ ആ വ്യക്തി സ്വയം എല്ലാം മറന്നു നടന്നു പോകുമ്പോഴോ ഒക്കെ പിന്നീട് ഓർമ്മ വരുമ്പോൾ വലിയ മാനസിക ആഘാതം അവരിൽ ഉണ്ടാക്കാൻ ഇടയുണ്ട്. തങ്ങൾ മൂലമാണ് ഇവയെല്ലാം ഉണ്ടായത് എന്ന് ചിന്തിക്കുമ്പോൾ ഈ രോഗാവസ്ഥ കൂടാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം അവരെ നമുക്ക് ചേർത്തു നിർത്തുക എന്നുള്ളതാണ്. അവർ ഒരു രോഗാവസ്ഥയിൽ അല്ല എന്ന് മനസ്സിലാക്കുന്ന ഒരു അന്തരീക്ഷം ഒരുക്കി കൊടുക്കുന്നതിലൂടെ നമ്മുടെ ഇത്തിരിക്കുന്ന ന്യൂറോണിനെ കുറച്ചുകാലം കൂടി നമുക്ക് ഫ്രഷ് ആയി സൂക്ഷിക്കാം. ഓരോ 3 സെക്കൻഡിലും നമ്മുടെ ഈ ഭൂമുഖത്ത് ഒരാൾ മറവിരോഗത്തിന് അടിപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് രോഗലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കേണ്ടതും ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമായി മാറിക്കൊണ്ടിരിക്കുന്നുവെന്നു പറയാം.

Content Highlights: world alzheimers day, what is alzheimers disease


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented