മറവിരോ​ഗികളെ പരിചരിക്കുമ്പോൾ കൂടുതൽ കരുതൽ വേണം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ


ഡോ. പൂർണിമ നാരായണൻ

Representative Image | Photo: Canva.com

ഡിമെൻഷ്യ അഥവാ മറവി രോഗം എന്നു വിളിക്കപ്പെടുന്ന തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളിൽ പൊതുവെ കണ്ടു വരുന്ന രോഗമാണ് അൽഷിമേഴ്സ്. ഡിമെൻഷ്യ രോഗികളിൽ 60 മുതൽ 80 ശതമാനം വരെ രോഗികളും ഈ ഗണത്തിൽ പെടുന്നവരാണ്. വാസ്‌കുലർ ഡിമെൻഷ്യ, മിക്സഡ് ഡിമെൻഷ്യ, ഡിമെൻഷ്യ വിത്ത് ലൂയി ബോഡീസ്, ഫ്രണ്ടോ ടെംപറൽ ഡിമെൻഷ്യ എന്നിവയാണ് മറ്റു ചില മറവി രോഗങ്ങൾ.

അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ സാധാരണ കണ്ടു വരാറുള്ളത് 60 വയസ്സിനു ശേഷമാണ്. തലച്ചോറിനു രോഗം ബാധിക്കുന്നത് മൂലം സംഭവിക്കുന്ന ഗുരുതരമായ ഓർമ്മക്കുറവ്, മാനസികമായി തിരിച്ചറിവും തീരുമാനമെടുക്കാനുള്ള ശേഷിയും നഷ്ടമാകുക, ഭാഷ നഷ്ടമായിപ്പോകുക, തുടങ്ങിയ അവസ്ഥകൾ അൽഷിമേഴ്സ് രോഗത്തിന്റെ ഭാഗമായി കാണാൻ കഴിയും. പൊതുവായി പറഞ്ഞാൽ ദൈനം ദിന ജീവിതത്തെ തന്നെ ഈ രോഗം ബാധിക്കും.

പ്രായമേറിയവരെ ബാധിക്കുന്ന അൽഷിമേഴ്സ് രോഗാവസ്ഥ ഘട്ടംഘട്ടമായി ഗുരുതരമായിക്കൊണ്ടേയിരിക്കുന്ന രോഗമാണ്. നിലവിൽ ചികിത്സയില്ലെങ്കിലും രോഗം അതിവേഗം ശക്തമാകാതിരിക്കാനും പെരുമാറ്റ വൈകല്യങ്ങൾ നിയന്ത്രിക്കാനും ശ്രമിക്കുന്ന വിധത്തിലുള്ള ചികിത്സകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

അൽഷൈമേഴ്സ് രോഗികളിൽ 70 ശതമാനം പേരും പ്രാഥമികാവശ്യങ്ങൾക്കു പോലും ബാഹ്യസഹായം ആവശ്യമുള്ളവരാണ്. ദിവസം മുഴുവനും അവരെ നോക്കിയിരിക്കാൻ കുടുംബത്തിലൊരാൾ വേണ്ടി വരും. രോഗത്തിന്റെ അവസ്ഥയനുസരിച്ച് അവർക്കു നൽകേണ്ടി വരുന്ന പരിചരണത്തിന്റെ തോതിലും മാറ്റം വരും.

രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ ചില ഓർമ്മപ്പെടുത്തലുകൾ വേണ്ടി വരും. മരുന്നുകൾ കഴിക്കാൻ, പണം കൈകാര്യം ചെയ്യാൻ, വീട്ടിലെയും മറ്റും കാര്യങ്ങൾ നോക്കാൻ, മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചകളോ ചർച്ചകളോ ഓർത്തുവയ്ക്കാൻ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ കഴിയാതിരിക്കുന്നതാണ് ആദ്യ ലക്ഷണങ്ങൾ. പിന്നീട് പതിയെപ്പതിയെ സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യുന്ന അവസ്ഥയെ തന്നെ ബാധിക്കുകയും ചെയ്യും.

രോഗം അതിന്റെ ഘട്ടം മാറി വരുന്നതിനനുസരിച്ച് ഭക്ഷണം കഴിക്കുക, വസ്ത്രം മാറുക, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുക, തുടങ്ങിയ കാര്യങ്ങൾക്കൊക്കെ സഹായം വേണമെന്ന അവസ്ഥ വരും. കുളിക്കാൻ ഉൾപ്പെടെ എല്ലാത്തിനും ബാഹ്യ സഹായം ആവശ്യമായി വരും. മാനസികമായ അസ്വസ്ഥതകളും സംഘർഷങ്ങളും ശക്തമായി പ്രകടിപ്പിക്കാനുള്ള സാധ്യതയും കൂടും.
വീട്ടിലെ കാര്യങ്ങൾ എഴുതിവച്ചോ അടയാളങ്ങൾ ഉപയോഗിച്ച് രേഖപ്പെടുത്തിയോ ഉപയോഗിക്കുന്നത് ചിലപ്പോൾ ചിലരുടെ കാര്യത്തിൽ ഉപയോഗപ്പെട്ടേക്കാം. രോഗം ബാധിച്ച വ്യക്തിക്ക് പകൽസമയങ്ങളിൽ സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ വിധത്തിൽ നല്ല വെളിച്ചവും കാറ്റും കിട്ടുന്ന രീതിയിലും രാത്രി നല്ല ഉറക്കം കിട്ടുന്നതിനാവശ്യമായ ഇരുട്ടും ലഭിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം.

സ്വന്തം സഞ്ചാരത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ നഷ്ടമായതുകൊണ്ട് തട്ടിവീഴാനോ അതു മൂലം അപകടങ്ങൾ സംഭവിക്കാനോ സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് സുരക്ഷിതമായ സാഹചര്യം ഒരുക്കുക വളരെ പ്രധാനമാണ്. ചില ഭാഗങ്ങളിൽ കൈവരികളോ മറ്റോ പിടിപ്പിക്കേണ്ടി വരും. മരുന്ന്, മദ്യം, മറ്റ് അപകടരമായ വസ്തുക്കൾ തുടങ്ങിയവയൊക്കെ ഇവരുടെ കൈയെത്താ ദൂരത്ത് വയ്ക്കുകയോ പൂട്ടിവയ്ക്കുകയോ ചെയ്യണം. വെള്ളം, തീ തുടങ്ങിയവയെല്ലാം ഇത്തരം രോഗികളുടെ കാര്യത്തിൽ പരിചരിക്കുന്നവരുടെ ശ്രദ്ധയിൽ പെടേണ്ടതാണ്.

തുടർന്നുള്ള ഘട്ടങ്ങളിൽ ഭക്ഷണം കഴിക്കാൻ മടിയോ, വിഴുങ്ങാൻ പ്രയാസമോ അനുഭവപ്പെട്ടേക്കാം. നടക്കാൻ പോലും കഴിയാത്ത അവസ്ഥയും വരും. വിട്ടുപോകാതെ ഓരോ നിമിഷവും പരിചരണം ആവശ്യമുള്ള ഘട്ടവും വന്നേക്കാം. ന്യുമോണിയ, മൂത്രപ്പഴുപ്പ്, ദീർഘകാലം കിടക്കുന്നത് കൊണ്ടുണ്ടാകുന്ന മുറിവുകൾ തുടങ്ങിയ പ്രശ്നങ്ങൾക്കും സാധ്യത കൂടും. ഈ ഘട്ടങ്ങളിൽ രോഗിയുടെ ജീവിതത്തിന്റെ ഗുണമേൻമയും അന്തസ്സും പരിപാലിച്ചു സുഖകരമാക്കുകയാണ് ലക്ഷ്യം.

ലോക അൽഷിമേഴ്സ് ദിനത്തിൽ മറവി രോഗം ബാധിച്ചവർക്ക് കൂടുതൽ മികച്ച പരിചരണവും സഹായങ്ങളും ഐക്യദാർഢ്യവും നൽകാനും രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ശ്രമങ്ങൾക്കും നമുക്ക് പ്രാമുഖ്യം നൽകാം.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോളജിസ്‌റ് ആണ് ലേഖിക)

Content Highlights: world alzheimers day, caring for someone with alzheimers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented