നാല്പത്തിയഞ്ച് വർഷംമുമ്പ് വലിപ്പിൽവെച്ച മാല കാണാനില്ലെന്ന് പരാതി; അൽഷിമേഴ്സ് തിരിച്ചറിഞ്ഞതിങ്ങനെ


ആഷിക് കൃഷ്ണൻ

Representative Image | Photo: Gettyimages.in

രോഗി 1

സന്ധ്യയുടെ കുടുംബത്തിലെ എല്ലാവരും സസ്യാഹാരം മാത്രം കഴിക്കുന്നവരാണ്. അച്ഛൻ പ്രത്യേകിച്ച് കുറച്ചേറെ പാരമ്പര്യവാദിയാണ്. ഫ്ളാറ്റിലെ അയൽവീട്ടിൽ ഒരു ബുഫേ വിരുന്നിനിടെ അച്ഛന്റെ പ്ളേറ്റിൽ മീൻ പൊരിച്ചതും ഇറച്ചിക്കറിയും കണ്ടത് എല്ലാവരെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് അതൊരു സ്വഭാവവ്യതിയാനമാണെന്നും അൾഷിമേഴ്സ് എന്ന മറവിരോഗത്തിന്റെ കൂടിയ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും തിരിച്ചറിഞ്ഞത്

രോഗി 2

മേശവലിപ്പിൽ വെച്ചിരുന്ന സ്വർണമാല കാണാനില്ലെന്ന റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ കബീറിന്റെ പരാതി പോലീസ് സ്റ്റേഷൻവരെ എത്തി. വീട്ടിലുള്ളവരെത്തന്നെ സംശയിക്കുന്ന രീതിയിലുള്ള പരാതിയുടെ വിശദാംശങ്ങൾ തേടിയ പോലീസുകാരനാണ് തിരിച്ചറിഞ്ഞത് നാല്പത്തിയഞ്ച് വർഷംമുമ്പ് വലിപ്പിൽവെച്ച മാലയാണ് ഇന്നലെനടന്ന കാര്യംപോലെ പറയുന്നതെന്ന്. മനോരോഗ വിദഗ്ധന്റെ സഹായത്തോടെയാണ് കുടുംബം തിരിച്ചറിഞ്ഞത് ഇത് അൾഷിമേഴ്സാണെന്ന്‌.

കോഴിക്കോട്: ഇത് ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഒരു നാഡീരോഗ വിദഗ്ധന്റെ ഒ.പി.യിൽ എത്തുന്ന രോഗികളിൽ നൂറിലൊരാൾക്ക് മറവി രോഗമുണ്ടെന്നതാണ് പുതിയ റിപ്പോർട്ട്. ഈ മറവിക്ക് പല കാരണങ്ങൾ ഉണ്ടായേക്കാമെങ്കിലും അതിൽ ഒരുശതമാനം അൾഷിമേഴ്സ് രോഗികളാണ്.

ആർക്ക് എപ്പോൾ

സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ 65 വയസ്സിനു മുകളിലുള്ളവരിലാണ് അൾഷിമേഴ്സ് രോഗം കൂടുതലായി കാണപ്പെടുന്നത്. എന്നിരുന്നാലും അവരുടെ 30-കളിലോ 40-കളിലോ അൾഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിത്തുടങ്ങുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഓർമപ്രശ്നങ്ങളുള്ള ആളുകൾ മറ്റ് കാരണങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് ഡോക്ടറെ സമീപിക്കുമ്പോൾ മാത്രമാണ് തിരിച്ചറിയപ്പെടുന്നത് എന്നുമാത്രം.

ലക്ഷണങ്ങൾ

ഓർമക്കുറവ്: ഏറ്റവും സമീപകാലത്ത് നടന്നത് മറക്കുകയും പഴയത് കൂടുതലായി ഓർക്കുകയും ചെയ്യുന്നത് ഒരു പ്രധാന ആദ്യകാല ലക്ഷണമാണ്. അടുത്ത ബന്ധുക്കളുടെ (ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരുടെ പേര് മറക്കുക, വഴി തിരിച്ചറിയാൻ സാധിക്കാതെയാകുക, വിലാസം മറക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും

യുക്തിയില്ലായ്മ: ചിന്തയിലും ഏകാഗ്രതയിലും ക്ളേശം അനുഭവപ്പെടും. അക്കങ്ങളെ കൈകാര്യംചെയ്യുന്നതിൽ ബുദ്ധിമുട്ട്. അസുഖമേറുമ്പോൾ സംഖ്യകളെ തിരിച്ചറിയാനാകാതെയാകും. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ സാധിക്കാതാവും. വർഷങ്ങളായുള്ള ബന്ധങ്ങൾ പരിഗണിക്കാതെ വളരെ അപരിചിതരെപ്പോലെ പെരുമാറും. ശരീരപ്രദർശനം ഉൾപ്പെടെയുള്ള ചേഷ്ടകൾ കാണിച്ചേക്കാം.

കോപവും ആക്രമണോത്സുകതയും മറ്റുള്ളവരിൽ അവിശ്വാസവും വളർന്നുവരാം.

പ്രതിരോധിക്കാം \ പരിചരിക്കാം

രോഗം മാറാൻ മരുന്നില്ല. ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ, രോഗാവസ്ഥ ഏറാതിരിക്കാൻ മരുന്നുകളുണ്ട്. നാഡീചികിത്സാ (ന്യൂറോളജിസ്റ്റ്) വിദഗ്ധരും മനോരോഗ വിദഗ്ധരും (സൈക്യാട്രിസ്റ്റ്) പരിശോധന നടത്തിയാണ് മരുന്ന് നിർണയിക്കുന്നത്. മരുന്നിനെക്കാളേറെ കുടുംബം മുന്നോട്ടുവെക്കുന്ന പിന്തുണയും പരിചരണവുമാണ് ഏറെ പ്രധാനം. ആരോഗ്യകരമായ ജീവിതശൈലി വികസിപ്പിക്കുന്നത് രോഗം മൂർച്ഛിക്കാനുള്ള സാധ്യത കുറയ്ക്കും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. വി. അഭിജിത്ത്, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, പാലക്കാട് ജില്ലാ ആശുപത്രി

ഡോ. നീതാ ബൽറാം, അസി. പ്രൊഫസർ, ന്യൂറോളജി, കോഴിക്കോട് മെഡിക്കൽ കോളേജ്

Content Highlights: world alzheimers day, alzheimers disease symptoms and causes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented