ഡോ.യു.പി.വി. സുധ ലൈറ്റ്‌കോംബാറ്റ് എയർക്രാഫ്‌റ്റ് തേജസ്സിനൊപ്പം
തളിപ്പറമ്പ്: വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതികമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തൃച്ചംബരത്തെ യു.പി.വി. സുധയെത്തേടി സംസ്ഥാന വനിതാരത്ന പുരസ്‌കാരമെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ബെംഗളൂരു എയ്റോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയിലെ എയ്റോസ്‌പെയ്‌സ് ശാസ്ത്രജ്ഞയാണ് സുധ.
അഞ്ചാംതലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ രൂപകല്പനയിലും വികസനത്തിലും പങ്കാളിയാണ്. 20 വർഷമായി ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ വികസനവും രൂപകൽപനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഐ.എൽ.-78 ടാങ്കറിൽനിന്നും എൽ.സി.എ.യിൽ ആകാശത്തുനിന്നും ഇന്ധനം നിറയ്ക്കുന്നതിനുള്ള ഘടനാപരമായ വിശകലനത്തിനും ഫ്ളൈറ്റ് പരിശോധനയ്ക്കും ഡോ. സുധ നേതൃത്വം നൽകിയിട്ടുണ്ട്.
പൈലറ്റില്ലാത്ത യുദ്ധവിമാനത്തിന്റെ രൂപകല്പനയിലും സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും ഇവർ പങ്കാളിയായിരുന്നു.
2025 ആകുമ്പോഴേക്കും അഡ്വാൻസ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് യുദ്ധവിമാനം രാജ്യത്തിന് സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനത്തിലാണിപ്പോൾ. ശത്രുവിമാനങ്ങളുടെയോ സൈനികകേന്ദ്രങ്ങളുടെയോ റഡാറുകളുടെ കണ്ണിൽപ്പെടാതെ ആക്രമിക്കാനാകുന്ന പൈലറ്റില്ലാത്ത യുദ്ധവിമാനത്തിന് രൂപം നൽകുന്നതിലും ഡോ. സുധ പങ്കുവഹിച്ചിട്ടുണ്ട്.
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിററ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയ്‌റോസ്‌പേസ് എൻജിനിയറിങ്ങിൽ പിഎച്ച്.ഡി. നേടി. എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ 2018-ലെ ഡോ. ബീരൻ റോയ് ട്രസ്റ്റ് അവാർഡ് ജേതാവുമാണ്. 2011-ൽ പാരീസിലും 2013-ൽ ബ്രിട്ടനിലെ ബ്രിസ്റ്റോളിലും നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് പ്രബന്ധം അവതരിപ്പിച്ചു. രാജ്യത്ത് നടന്ന വിവിധ സമ്മേളനങ്ങളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
ഏഴോം ഗ്രാമപ്പഞ്ചായത്തിലെ കൊട്ടില സ്വദേശിനിയാണ്. തളിപ്പറമ്പ് തൃച്ചംബരത്താണ് താമസം. അധ്യാപകദമ്പതിമാരായ എം.വി. ഗോവിന്ദന്റെയും യു.പി.വി. യശോദയുടെയും മകളാണ്. ഭർത്താവ് ബെംഗളൂരുവിൽ ഇലക്ട്രിക്കൽ എൻജിനിയറായ എം.മോഹനൻ. മക്കൾ: കാവ്യ, നീനു, മഞ്ജു.
Content Highlights: vanitharathna award, dr upv sudha, ministry of defence, womens day, inspiring women


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..