പാലക്കാട് കളക്ടർ മൃൺമയി ശശാങ്ക് ജോഷി
പാലക്കാട്: സ്വതന്ത്രയായിരിക്കുകയെന്നതാവണം ഓരോ സ്ത്രീയുടെയും ലക്ഷ്യം. അതിനായി പ്രവർത്തിക്കുകയും വേണം-ഇതാണ് പാലക്കാട് കളക്ടർ മൃൺമയി ശശാങ്ക് ജോഷിക്ക് വനിതാദിനത്തിൽ നൽകാനുള്ള സന്ദേശം. സ്വപ്നങ്ങൾ കാണാൻ പഠിക്കണം. ആൺ, പെൺ വ്യത്യാസം ഒന്നിലും കാണേണ്ടതില്ല. ഈ കാഴ്ചപ്പാടിലാവണം മുന്നോട്ടുപോകേണ്ടതെന്നും കളക്ടർ പറഞ്ഞു.
2013-ലെ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് മൃൺമയി ശശാങ്ക് ജോഷി. രണ്ടാം ശ്രമത്തിൽ 98-ാം റാങ്കോടെയായിരുന്നു വിജയം.
മഹാരാഷ്ട്ര പുണെ സ്വദേശിയാണ്. പുണെ ഫെർഗുസൺ കോളേജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയശേഷമാണ് സിവിൽ സർവീസ് നേടിയത്. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. നിയമപഠനവും പൂർത്തിയാക്കിയിട്ടുണ്ട്.
എറണാകുളത്ത് ഒരുവർഷത്തോളം പരിശീലനം പൂർത്തിയാക്കിയശേഷം 2015 ഡിസംബർ മുതൽ കാഞ്ഞങ്ങാട് സബ്കളക്ടറായി 11 മാസം. 2016 ഡിസംബർ അഞ്ചുമുതൽ കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയായി. കോഴിക്കോട് കോർപറേഷന്റെ ആദ്യ വനിതാ സെക്രട്ടറികൂടിയായിരുന്നു അവർ.
ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ, ജലവിഭവവകുപ്പ് ജോയന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
2021 ജനുവരി 21 മുതൽ സംസ്ഥാനത്തെ വലിയ ജില്ലയായ പാലക്കാടിന്റെ കളക്ടറാണ്. കളക്ടർ ചുമതലയിൽ ആദ്യ അവസരവും പാലക്കാട്ടാണ്. മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുരസ്കാരവും റവന്യൂവകുപ്പിന്റെ മികച്ച കളക്ടർക്കുള്ള പുരസ്കാരവും 2022-ൽ അവരുടെ പ്രവർത്തന മികവിനെ തേടിയെത്തുകയും ചെയ്തു.
Content Highlights: palakkad collector mrunmayi joshi, international womens day, inspiring women, gender equality
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..