അനുമോൾ | Photo: instagram.com/anumolofficial/
എന്റെ കൂട്ടാണ് എന്റെ വീട്
ജീവിതം എന്നുപറയുന്നത് പൂർണമാകുന്നത് കല്യാണമൊക്കെ കഴിഞ്ഞ് കുടുംബമാകുന്നതോടെയാണ്. അടിച്ചുപൊളിച്ചു കഴിയുന്നതൊക്കെ ഒരു ഘട്ടമാകുമ്പോൾ മടുപ്പുണ്ടാക്കും.
എല്ലാ വികാരങ്ങളും വിചാരങ്ങളും തുറന്നുപറയാനും പങ്കുവെക്കാനും ഒരു കൂട്ട്. അതാണ് എനിക്ക് എന്റെ ഭാര്യ. മനസ്സിനു സുഖംതരുന്ന ഒരു കൂടാണ് കുട്ടികളുള്ള എന്റെ വീട്.
സുരാജ് വെഞ്ഞാറമ്മൂട്, നടൻ
സാമ്പത്തികസ്വാതന്ത്ര്യത്തെക്കാൾ വലുതെന്ത്?
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സാമ്പത്തികസ്വാതന്ത്ര്യംതന്നെയാണ്. മറ്റെല്ലാം അതിനു പിന്നിൽമാത്രം. വിവാഹമെന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. വിവാഹം കഴിച്ചവരും അല്ലാത്തവരും സാമ്പത്തികമായി മാറ്റാരെയും ആശ്രയിക്കില്ലെന്ന് ഉറപ്പുവരുത്തണം.
ലക്ഷ്മി മേനോൻ, ചേക്കൂട്ടി സംരംഭക
വിവാഹം കഴിക്കാനും കഴിക്കാതിരിക്കാനും പറ്റണം
ഉള്ളിൽനിന്നുള്ള തീരുമാനത്തിന് ഒരു ഗുണമുണ്ട്. അതിൽനിന്ന് കിട്ടുന്ന സന്തോഷമാണ് സന്തോഷം. വിവാഹത്തിലൂടെ രണ്ടു വ്യക്തികളെന്നനിലയിൽ വളരാനും പഠിക്കാനും തിരുത്താനും സ്നേഹിക്കാനും എല്ലാം കഴിയും. എന്നാൽ, ഇവയൊന്നും ലഭിച്ചില്ലെന്നും വരാം. അത്തരത്തിലുള്ള ബന്ധങ്ങളിൽനിന്ന് ഇറങ്ങിവരാനുള്ള ധൈര്യം കാണിക്കണം.
രേവതി സമ്പത്ത്, നടി
ഓരോരുത്തർ, ഓരോ ഇഷ്ടം
രണ്ടുപേർ അല്ലെങ്കിൽ രണ്ടു കുടുംബങ്ങൾ തമ്മിൽ ഒന്നിക്കുന്നു. വിവാഹത്തെ ഇങ്ങനെ കാണുന്നവരാണ് അധികവും. അതിലുള്ള വ്യക്തിക്ക് ആരും പ്രാധാന്യം നൽകുന്നില്ല. വിവാഹത്തെ സാമൂഹികപ്രതിബദ്ധതയായാണ് മിക്കവരും കാണുന്നത്. പാഷനുവേണ്ടിയോ കരിയറിനുവേണ്ടിയോ വിവാഹം വേണ്ടെന്നുവെക്കുമ്പോൾപോലും അതിനെ നെഗറ്റീവായി കാണുന്നവരാണ് ഏറെയും. സാമ്പത്തികഭദ്രത എന്തായാലും ഉണ്ടായേ പറ്റൂ. അതില്ലാതെ വിവാഹം കഴിച്ചെന്നല്ല, കഴിക്കാതെയും ജീവിക്കാമെന്നു കരുതരുത്. ഓരോ ആളുകളുടെയും ഇഷ്ടത്തിനനുസരിച്ചാവട്ടെ അവരുടെ തീരുമാനങ്ങൾ.
മിഥുൻ, നടൻ
ഒറ്റയ്ക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം?
വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കുകയെന്നത് വലിയ അപരാധമായാണ് സമൂഹം ഇന്നും കാണുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്നതുകൊണ്ട് സ്ത്രീക്ക് എന്താണ് കുഴപ്പം? അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഒരു പങ്കാളിയെ വേണം എന്നുള്ളവർ സമയമായെന്ന് തോന്നുമ്പോൾ വിവാഹം കഴിക്കണം. അതിനൊരിക്കലും പ്രായം ഒരു മാനദണ്ഡമായി കാണരുത്. മാനസികമായി തയ്യാറാകുമ്പോൾമാത്രം അതിലേക്ക് ഇറങ്ങിച്ചെല്ലുക. അതല്ല ഒറ്റയ്ക്ക് കഴിയുമ്പോഴാണ് സന്തോഷമെങ്കിൽ ആ വഴി തിരഞ്ഞെടുക്കണം.
അനുമോൾ, നടി
Content Highlights: international womens day, thoughts on wedding, gender equality


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..