സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോ ഒരുക്കുന്ന വിനോദയാത്രാ പരിപാടി ‘വുമൺ ട്രാവൽ വീക്കിന്റെ’ ഭാഗമായി പെണ്ണകം വനിതാകൂട്ടായ്മ വയനാട്ടിലേക്ക് നടത്തിയ യാത്ര
ബാലുശ്ശേരി: എഴുപത്തിരണ്ടുകാരിയായ റിട്ട. എസ്.ഐ. അമ്മുക്കുട്ടിമുതൽ പതിനൊന്നുകാരി നീഹാരികവരെ 60 പേരടങ്ങിയ സംഘം. വീടും വീട്ടുകാര്യങ്ങളും തത്കാലംമറന്ന്, ആടിയും പാടിയും ആർപ്പുവിളിച്ചും അവർ വനിതാദിനത്തിലെ ഉല്ലാസയാത്ര അടിച്ചുപൊളിച്ചു...സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോ ഒരുക്കുന്ന വിനോദയാത്ര പരിപാടി ‘വുമൺ ട്രാവൽ വീക്കിന്’ പെണ്ണകം വനിതാകൂട്ടായ്മയുടെ വയനാട് യാത്രയോടെ തുടക്കമായി. ബാലുശ്ശേരിയിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെ പുറപ്പെട്ട സംഘം തുഷാരഗിരി, വനപർവം, പൂക്കോട് എന്നിവിടങ്ങളാണ് സന്ദർശിച്ചത്.
മാർച്ച് എട്ടുമുതൽ 13 വരെ വനിതകൾക്ക് മാത്രമായി ‘സംഘടിപ്പിക്കുന്ന യാത്ര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയാണ് ഉദ്ഘാടനം ചെയ്തത്. ബാലുശ്ശേരിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ പി.ഇ. രഞ്ജിത്, ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു, ജനറൽ കൺട്രോളിങ് ഇൻസ്ട്രക്ടർ കെ. ബൈജു, സ്പെഷ്യൽ അസിസ്റ്റന്റ് കെ. റാണി, പെണ്ണകം പ്രസിഡന്റ് ഗിരിജാ പാർവതി, സെക്രട്ടറി ബിന്ദു, അഡ്വ. അബിജ എന്നിവർ സംസാരിച്ചു.
വയനാടിനുപുറമേ പാലക്കാട്ടെ നെല്ലിയാമ്പതി നിത്യഹരിത മേഖലകളിലേക്ക് രണ്ടുസർവീസുകളും എറണാകുള(വണ്ടർലാ, ലുലുമാൾ, കൊച്ചിമെട്രോ)ത്തേക്ക് ഒരുസർവീസുമാണ് ചൊവ്വാഴ്ച നടത്തിയത്.
മുന്നാർ, ഗവി, വാഗമൺ, വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്, എടയ്ക്കൽ, കൊടൈക്കനാൽ, മൈസൂരു എന്നിവിടങ്ങളിലേക്കും വരുംദിവസങ്ങളിൽ യാത്ര നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7902640704, 9846100728.
Content Highlights: international womens day 2022, women travel, ksrtc women travel week
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..