വനിതാ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്കു ശേഷം സംവിധായകൻ സത്യൻ അന്തിക്കാട് അധ്യാപികമാരുമായി സെൽഫി എടുക്കുന്നു
ആലുവ: തന്റെ ചലച്ചിത്രങ്ങളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ആലുവ ആര്‍ബറേറ്റത്തില്‍ 'മാതൃഭൂമി' സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപികമാര്‍ക്ക് മുന്‍പിലാണ് സത്യന്‍ അന്തിക്കാട് മനസ്സ് തുറന്നത്. തന്റെ ചലച്ചിത്രങ്ങളില്‍ സ്ത്രീകളുടെ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. വനിതകള്‍ക്കു വേണ്ടിയൊരു ദിനം മാറ്റി വെക്കേണ്ടതില്ല, എല്ലാ ദിവസവും അവരുടേതാക്കി മാറ്റണം. താന്‍ കുടുംബത്തിന്റെ മൂല്യങ്ങള്‍ക്ക് ശക്തി പകരുന്ന ചലച്ചിത്രം മാത്രമേ ചെയ്യുകയുള്ളൂ എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. തന്റെ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളായ സ്ത്രീകളെ തോല്‍ക്കാന്‍ സമ്മതിക്കാറില്ല. പല സിനിമകളിലും ഹീറോയ്ക്കു വേണ്ടി സ്ത്രീകള്‍ തോല്‍ക്കുന്നതായി കാണിക്കേണ്ടി വരുന്നത് കൈയടിക്കു വേണ്ടിയാണ്.സ്ഥിരം റൂട്ടിലൂടെയാണ് തന്റെ സിനിമകളുടെ സഞ്ചാരം. അറിയാത്ത വഴികളിലൂടെ സഞ്ചരിച്ച് അപകടമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി സത്യന്‍ അന്തിക്കാട് പറഞ്ഞു. ആലുവ ആര്‍ബറേറ്റത്തില്‍ അദ്ദേഹം മാവിന്‍തൈ നട്ടു. 'മാതൃഭൂമി' സീഡ് ആരംഭിച്ചതിനു ശേഷം ബെസ്റ്റ് സീഡ് കോ-ഓര്‍ഡിനേറ്റര്‍ പുരസ്‌കാരം നേടിയ അധ്യാപികമാരാണ് പരിപാടിയില്‍ പങ്കെടുത്തത്. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ പി. സിന്ധു സ്വാഗതം ആശംസിച്ചു.
മറ്റൊരു സന്ദേശത്തെ പറ്റി ചിന്തിക്കുന്നു
ആലുവ: മുപ്പത് വര്‍ഷം മുന്‍പ് 'സന്ദേശം' പോലൊരു ചലച്ചിത്രം പുറത്തിറക്കുമ്പോള്‍ അത് തിയേറ്ററുകളില്‍ ഓടണമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാല്‍, അന്നത്തെ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളില്‍നിന്ന് ഒരിഞ്ച് പോലും കേരളം മുന്നോട്ടു പോയിട്ടില്ല. അതിനാല്‍ കാലത്തിന് അതീതമായി ചലച്ചിത്രം സഞ്ചരിക്കുകയും ഇന്നും പ്രസക്തിയുള്ള വിഷയമായി മാറുകയും ചെയ്തു. ആറ് വര്‍ഷം കൊണ്ടാണ് സന്ദേശം രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയുന്ന മറ്റൊരു സന്ദേശത്തെ പറ്റി ചിന്തിക്കണമെന്ന് ശ്രീനിവാസനോട് പറഞ്ഞിട്ടുണ്ട്. അതിന് സമയമെടുക്കും - സത്യന്‍ അന്തിക്കാട് പറഞ്ഞു.
അമ്മമാരെ ആദരിച്ച് 'അമ്മ'
കൊച്ചി: വനിതാ ദിനത്തില്‍ മുതിര്‍ന്ന വനിതാ അംഗങ്ങളെ ആദരിച്ച് താര സംഘടനയായ 'അമ്മ'. ആഘോഷ പരിപാടികള്‍ മുന്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ ചടങ്ങില്‍ പങ്കെടുത്തു. ബിന്ദു രാമകൃഷ്ണന്‍, ചേര്‍ത്തല ലളിത, കാലടി ഓമന, കുട്ട്യേടത്തി വിലാസിനി, നിലമ്പൂര്‍ ആയിഷ, ടി.ആര്‍. ഓമന, ശാന്തകുമാരി, ശ്രീലത നമ്പൂതിരി, തൃശ്ശൂര്‍ എല്‍സി, വത്സലാ മേനോന്‍, വഞ്ചിയൂര്‍ രാധ എന്നിവരെയാണ് ആദരിച്ചത്.
കലൂരിലെ 'അമ്മ'യുടെ ആസ്ഥാന മന്ദിരത്തിലാണ് പരിപാടികള്‍ നടന്നത്. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയും അവകാശങ്ങളും സംബന്ധിച്ച ബോധവത്കരണ സെമിനാറും പരിപാടിയുടെ ഭാഗമായി നടന്നു. 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ ശ്വേത മേനോന്‍, മണിയന്‍ പിള്ള രാജു, ജോ. സെക്രട്ടറി ജയസൂര്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആഘോഷമാക്കി മെട്രോ സൗജന്യ യാത്ര
കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയുടെ സമ്മാനം സൗജന്യ യാത്രയായിരുന്നു. ചൊവ്വാഴ്ച അതിരാവിലെ മുതല്‍ തന്നെ മെട്രോ യാത്രയ്ക്ക് സ്ത്രീകള്‍ എത്തിത്തുടങ്ങിയിരുന്നു. എല്ലാവര്‍ക്കും കൗണ്ടറില്‍നിന്ന് ക്യു.ആര്‍.കോഡ് ടിക്കറ്റ് സൗജന്യമായി നല്‍കി. കൂട്ടുകാര്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും മെട്രോയില്‍ യാത്ര ചെയ്യാനെത്തിയവര്‍ ഏറെയാണ്. വൈകീട്ട് രാത്രി 9 വരെ 40,402 സ്ത്രീകള്‍ യാത്ര ചെയ്തു. ആകെ യാത്രക്കാര്‍ 67,074 ആണ്.
സ്ത്രീ യാത്രക്കാര്‍ക്ക് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്ത് കൊച്ചി മെട്രോയുടെ വനിതാ ദിനാഘോഷങ്ങള്‍ കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍. എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച വിതരണ ബോധവത്കരണ പരിപാടിയില്‍ കെ.എം.ആര്‍.എല്‍. ജനറല്‍ മാനേജര്‍മാരായ മിനി ഛബ്ര, സി. നിരീഷ്, എച്ച്.എം.എ. സീനിയര്‍ മാനേജര്‍ ആഷിഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലുവ, കളമശ്ശേരി, ഇടപ്പള്ളി, എം.ജി. റോഡ്, ജെ.എല്‍.എന്‍., എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളിലും മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. വനിത ദിനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേഷനിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Content Highlights: international womens day 2022, director sathyan anthikad, amma, kochi metro celebrations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..