അദ്‌ഭുതമല്ല, ഊർജമാണ് ഡെലീഷ്യ; യു.എ.ഇ.യിൽ ഇന്ധന ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ വനിതയായി മലയാളി


1 min read
Read later
Print
Share

യു.എ.ഇ.യിൽ ഇന്ധന ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ വനിത എന്ന നേട്ടം ഡെലീഷ്യക്ക് സ്വന്തം.

ഇന്ധന ടാങ്കർ ട്രക്കിനടുത്ത് ഡെലീഷ്യ | ഫോട്ടോ: ഉണ്ണികൃഷ്ണൻ വെമ്പായം

ദുബായ്: ‘‘ഇഷ്ടപ്പെട്ട് ഓടിക്കണം, കഷ്ടപ്പെട്ട് ഓടിക്കരുത്; ഇതൊരു സർക്കസാണ്. എല്ലാം ഫണ്ണായി കണ്ടാ മതി. അപ്പോ ഇത്ര വല്യ വാഹനമാണ് ഓടിക്കുന്നതെന്ന ബുദ്ധിമുട്ടൊന്നും വരില്യ’’ -അജ്മാൻ ജെർഫിൽ നിരനിരയായിട്ടിരിക്കുന്ന കൂറ്റൻ ഇന്ധനടാങ്കർ ട്രക്കിലൊന്നിന്റെ വളയം പിടിച്ച് വളവുതിരിക്കുമ്പോഴും തൃശ്ശൂരിന്റെ പുലിക്കുട്ടി ഡെലീഷ്യക്കിത് നിസ്സാരജോലി. കൂറ്റൻ ട്രക്കിലേക്ക് നിസ്സാരമായാണ് ഈ ഇരുപത്തിമൂന്നുകാരി പുഞ്ചിരിച്ചുകൊണ്ട് കയറിയിരിക്കുക. നിമിഷങ്ങൾക്കകം ഇന്ധനം നിറച്ച ടാങ്കർ മുന്നോട്ടുനീങ്ങുകയായി.

യു.എ.ഇ.യിൽ ഇന്ധന ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ വനിത എന്ന നേട്ടം ഡെലീഷ്യക്ക് സ്വന്തം. കേരളത്തിലെ നിരത്തുകളിൽ 12,000 ലിറ്റർ ശേഷിയുള്ള ടാങ്കർലോറിയാണ് ഓടിച്ചിരുന്നതെങ്കിൽ യു.എ.ഇ.യിൽ 60,000 ലിറ്റർ ശേഷിയുള്ള വാഹനത്തിന്റെ വളയമാണ് ഡെലീഷ്യ പിടിക്കുന്നത്.

ചെറുപ്രായത്തിൽതന്നെ വാഹനങ്ങളോട് കമ്പമുണ്ടായിരുന്ന ഈ എം.കോം ബിരുദധാരി ടാങ്കർലോറി ഡ്രൈവറായ അച്ഛൻ ഡേവിസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡ്രൈവിങ്ങിലേക്ക് കടന്നത്. കുട്ടിക്കാലത്തുതന്നെ അച്ഛനൊപ്പം ടാങ്കറിൽ കയറി ദൂരയാത്രകൾ നടത്തി. അങ്ങനെ ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ മനഃപ്പാഠമാക്കി. പിന്നെയെല്ലാം വളരെ എളുപ്പമായി. 18-ാം വയസ്സിൽ ലൈറ്റ് വെഹിക്കിൾ ലൈസൻസും ഇരുപതാം വയസ്സിൽ ഹെവി ലൈസൻസും നേടി. പിന്നീട് ടാങ്കർ ലോറി ഓടിക്കണമെന്നായി. ആരും നിരുത്സാഹപ്പെടുത്തിയില്ല. അച്ഛനായിരുന്നു പരിശീലകൻ. ഫയർ ആൻഡ് സേഫ്റ്റി ലൈസൻസും സ്വന്തമാക്കി. ഫയർ ആൻഡ് സേഫ്റ്റി ലൈസൻസുള്ള കേരളത്തിലെ ഏക വനിതകൂടിയാണ് ഡെലീഷ്യ.

പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ദുബായിൽനിന്ന് അവസരമെത്തുന്നത്. അതോടെ എം.കോം. പൂർത്തിയാക്കി വിമാനം കയറി. ദുബായിൽ കടമ്പകൾ ഏറെയുണ്ടായിരുന്നെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ട്രക്ക് ലൈസൻസ് രണ്ടാം ടെസ്റ്റിൽതന്നെ നേടി അധികൃതരെപ്പോലും ആശ്ചര്യപ്പെടുത്തി. അങ്ങനെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ (ആർ.ടി.എ.) ഇല്ലാതിരുന്ന ഫീമെയിൽ ട്രക്ക് ലൈസൻസ് കോളം പുതുതായി കൂട്ടച്ചേർക്കപ്പെടുകയും ചെയ്തു.

പി.വി. ഡേവിസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. യു.എ.ഇ.യിലെ തിരക്കേറിയ റോഡുകളിലൂടെ ആത്മവിശ്വാസത്തിന്റെ പടവുകളിലേക്ക് കുതിച്ചുകയറുകയാണ് തൃശ്ശൂർകാരിയായ ഈ മിടുക്കി.

Content Highlights: first malayali fuel tanker truck driver delishya, inspiring women, international womens day, gender

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented