തുല്യവേതനം സിനിമാ ഇൻഡസ്ട്രിയിലും നടപ്പിലായിട്ടില്ല, സ്ത്രീപുരുഷ സമത്വം പ്രധാനം- അനിഖ 


രാജി പുതുക്കുടി

2 min read
Read later
Print
Share

സിനിമാ മേഖലയിലെ പ്രതിഫലത്തെക്കുറിച്ചും നേരിടുന്ന നെ​ഗറ്റീവ് കമന്റുകളെക്കുറിച്ചുമൊക്കെ പ്രതികരിക്കുകയാണ് അനിഖ.

അനിഖ സുരേന്ദ്രൻ | Photos: instagram.com/anikhasurendran/

സുരക്ഷിതമല്ല എന്നതുകൊണ്ടുമാത്രം സ്വതന്ത്രമായി ജീവിക്കാനും ആ​ഗ്രങ്ങൾ നിറവേറ്റാനും കഴിയാത്ത നിരവധി പെൺകുട്ടികൾ ചുറ്റുമുണ്ട്. സ്ത്രീപുരുഷ സമത്വം കൈവരിച്ച കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ- ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നടി അനിഖ സുരേന്ദ്രന്റെ വാക്കുകളാണിത്. സിനിമാ മേഖലയിലെ പ്രതിഫലത്തെക്കുറിച്ചും നേരിടുന്ന നെ​ഗറ്റീവ് കമന്റുകളെക്കുറിച്ചുമൊക്കെ പ്രതികരിക്കുകയാണ് അനിഖ.

ഇരവും പകലും..

രണ്ട് പെൺകുട്ടികളുടെ യാത്രനുഭവമാണ് ഇരവും പകലും എന്ന പാട്ട്. സുരക്ഷിതമല്ല എന്നതുകൊണ്ട്മാത്രം ഇത്തരം ആ​ഗ്രഹങ്ങൾ നിറവേറ്റാൻ പറ്റാതെ പോകുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് നമുക്കിടയിൽ എന്നതാണ് ഈ പാട്ടിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നതും. ഇരവും പകലും എന്ന പാട്ടിൽ ചെയ്തപോലെ തന്നെ യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനും ഒക്കെ ആ​ഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഒരു സാ​ഹചര്യത്തിൽ അത് സുരക്ഷിതമല്ല എന്നത് കൊണ്ട് തന്നെ അത്തരം ആ​ഗ്രഹങ്ങൾ പൂർണമാവാറില്ല. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾ ഇല്ലെന്നല്ല, തീർച്ചയായും ഉണ്ട്, പക്ഷെ എല്ലാവർക്കും അത് സാധ്യമാകണമെങ്കിൽ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം. നിയമ സംവിധാനങ്ങളും കുറച്ച് കൂടി ശക്തമാവണം. എന്നാലെ എല്ലാവർക്കും അവർ ആ​ഗ്രഹിക്കുന്ന പോലെ പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവൂ.

പാട്ടിൽ കാണുന്ന പോലെ തന്നെ യാത്ര ചെയ്യാൻ ഇഷ്ടമാണ്

ഇരവും പകലും എന്ന പാട്ടിൽ ചെയ്തപോലെ തന്നെ യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനും ഒക്കെ ആ​ഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഒരു സാ​ഹചര്യത്തിൽ അത് സുരക്ഷിതമല്ല എന്നത് കൊണ്ട് തന്നെ അത്തരം ആ​ഗ്രഹങ്ങൾ പൂർണമാവാറില്ല. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾ ഇല്ലെന്നല്ല, തീർച്ചയായും ഉണ്ട്, പക്ഷേ എല്ലാവർക്കും അത് സാധ്യമാകണമെങ്കിൽ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം. നിയമ സംവിധാനങ്ങളും കുറച്ച് കൂടി ശക്തമാവണം. എന്നാലെ എല്ലാവർക്കും അവർ ആ​ഗ്രഹിക്കുന്ന പോലെ പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവൂ.

സ്ത്രീ പുരുഷ സമത്വം എന്ന സ്വപ്നം അകലെയല്ല

ഇപ്പോൾ നമ്മുടെ സമൂഹത്തിൽ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. ആണിനെയും പെണ്ണിനേയും പെണ്ണിനേയും വേർതിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം. അടുത്ത തലമുറയിലെങ്കിലും കാര്യങ്ങൾക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ട്. അതിനനുസരിച്ച് സമൂഹത്തിലും മാറ്റം ഉണ്ടാവും.

സിനിമാ മേഖലയിലെ പ്രതിഫലം

ഇപ്പോൾ ഫിലിം ഇൻ​ഡസ്ട്രി എടുത്ത് നോക്കുകയാണെങ്കിൽ പോലും നമുക്ക് ഇത്തരം പ്രശ്നങ്ങൾ കാണാം. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്താൽ പോലും തുല്യ വേതനം എന്ന് ചിന്തിക്കാൻ ഫിലിം ഇൻ​ഡസ്ട്രി പോലും ഇപ്പോളും പ്രാപ്തമായിട്ടില്ല.

സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള സ്ത്രീകളോട് ബഹുമാനം

സ്ത്രീത്വത്തെ മുറുകെ പിടിക്കുന്ന ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന അത് നടപ്പാക്കുന്ന ശക്തരായ സ്ത്രീകളെ പലപ്പോഴും കണ്ടിട്ടുണ്ട്. അങ്ങനത്തെ ആളുകളാണ് എന്റെ റോൾ മോഡൽസ്

വിമർശിക്കുന്നവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്

ഫാഷൻ എന്ന് പറയുന്നത് തീർത്തും വ്യക്തിപരമായ ഒരു കാര്യമാണ്. ഓരോരുത്തർക്കും ഓരോ താത്പര്യങ്ങൾ ആയിരിക്കും ആ കാര്യത്തിൽ. അതിനെ വിമർശിക്കുന്നവർ ഉണ്ടെങ്കിൽ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. അങ്ങനെ പാടില്ല, ഇങ്ങനേയെ പറ്റൂ എന്ന് ചിലർ ധരിച്ചുവെച്ചിരിക്കുന്നതാണ് പ്രശ്നം. അതുകൊണ്ടാണ് അത്തരം കമന്റ്സ് വരുന്നത്. ഞാൻ പരമാവധി ഇത്തരം കമന്റ്സ് നോക്കാറില്ല. അത് കണ്ടാൽ എനിക്ക് ചിലപ്പൊ അതൊരു നെ​ഗറ്റീവ് ഫീൽ ആവും. പറയുന്നവർ പറഞ്ഞോട്ടെ എന്ന രീതിയിലാണ് ഞാൻ മുന്നോട്ട് പോകുന്നത്.

Content Highlights: anikha surendran speaking, international womens day, gender equality

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented