വി.എസ്. എന്ന കമ്യൂണിസ്റ്റ് ഒറ്റയാന്‍


കെ. ഗോപാലകൃഷ്ണന്‍വി.എസിന്റേത് ഒരു ഒറ്റയാന്‍ ശൈലിയായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായൊരു ഗ്രൂപ്പുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.  അദ്ദേഹത്തെ പിന്തുണച്ച പല നേതാക്കളും ഇതോടെ അദ്ദേഹത്തെ ഉപേക്ഷിച്ച് പിണറായിക്കൊപ്പം ചേര്‍ന്നു. തന്റെ കൂടെയുള്ളളവര്‍ അസന്തുഷ്ടരല്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ പിണറായി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. പൊതുജന പിന്തുണ ലഭിക്കുന്ന എന്നാല്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു പോകുന്ന വി.എസിനെയാണ് പില്‍ക്കാലത്ത് കാണാനായത്.

വി.എസ്. അച്യുതാനന്ദൻ | ഫോട്ടോ: സന്തോഷ് കെ. കെ. / മാതൃഭൂമി

ഉന്നത വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത താഴെത്തട്ടിലുള്ളവരും തൊഴിലാളികളും ആയ ഒട്ടേറെ പേരെ നേതൃതലത്തിലേക്ക് ഉയരാന്‍ സഹായിച്ചത് വിപ്ലവാഭിമുഖ്യവും കൊളോണിയല്‍ ഭരണത്തിനെതിരായ പോരാട്ടവുമാണ്. കാമരാജ് നാടാര്‍, ഗ്യാനി സെയില്‍ സിങ് തുടങ്ങിയവര്‍ ആദര്‍ശത്തോടുള്ള അചഞ്ചലമായ കൂറും മൂല്യങ്ങളോടുമുള്ള അടങ്ങാത്ത ആത്മാര്‍ത്ഥതയും അടിത്തറയാക്കി ഉന്നതപദവികളില്‍ എത്തിയത് നാം കണ്ടു. ഇന്ത്യയില്‍ ഇക്കാലത്തും ഇത്തരത്തിലുള്ള ഒട്ടേറെ നേതാക്കളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ലൊരു ഉദാഹരണമാണ്. ചായ് വാലയില്‍ നിന്നുതുടങ്ങി ഇന്ത്യയിലെ സമുന്നത പദവിയിലേക്കുള്ള യാത്ര അദ്ദേഹം വിശ്വസിച്ച പ്രത്യയശാസ്ത്രത്തോടുള്ള സമര്‍പ്പണത്തിന്റെയും കൂടി ഫലമാണ്. ആ പ്രത്യയശാസ്ത്രത്തോടും അദ്ദേഹത്തിന്റെ രീതികളോടും നമുക്ക് യോജിപ്പുണ്ടാവണമെന്നില്ലെന്നത് മറ്റൊരു കാര്യം. ഇത്തരത്തിലുള്ള അന്യാദൃശനായ ഒരു നേതാവ് നമുക്ക് കേരളത്തിലുമുണ്ട്. വിപ്ലവത്തോടുള്ള സമര്‍പ്പണത്തിലൂടെയും തുടര്‍ച്ചയായുള്ള ക്രിയാത്മകപ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലും സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലും വിരാജിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനങ്ങളുടെ വി.എസ്.

സാമ്പത്തികമായും സാമൂഹ്യമായും ഉന്നതമായ കുടുംബങ്ങളില്‍ ജനിച്ച് വളര്‍ന്ന് വലിയ പദവികളിലെത്തിയ നേതാക്കളുമുണ്ട്. ബ്രിട്ടനിലെ പ്രശസ്തമായ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസം പ്രയോജനപ്പെടുത്തി, സ്വാതന്ത്ര്യ സമരത്തിലൂടെ കടന്നുവന്ന പ്രധാനമന്ത്രിയായി തുടര്‍ന്ന് പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിനെപ്പോലുള്ളവര്‍. മരണം വരെ, ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം നെഹ്റു പ്രധാനമന്ത്രിയുടെ പദവിയിലുണ്ടായിരുന്നു.

സ്വാതന്ത്ര്യപ്രാപ്തിയോടെ ജനാധിപത്യസംവിധാനത്തില്‍ വിപ്ലവം അപ്രസക്തമായെന്ന് വിശ്വസിച്ച നെഹ്റു രക്തരഹിത പരിവര്‍ത്തനത്തിന് നേര്‍വിപരീതമാണ് വിപ്ലവമെന്ന് സമര്‍ത്ഥിച്ചു. അടുത്തിടെ ജെ.എന്‍.യു. സമരനായകന്‍ ഉമര്‍ ഖാലിദിനു ജാമ്യം നിഷേധിക്കവേ, വിപ്ലവം എല്ലായ്പ്പോഴും രക്തരഹിതമാകണമെന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് വൈരുദ്ധ്യാത്മകമായ രീതിയില്‍ രക്തരഹിതം എന്ന വിശേഷണം വിപ്ലവത്തിനു മുന്നില്‍ ചേര്‍ക്കുന്നത്. ലോകത്തെല്ലായിടത്തും കമ്യൂണിസ്റ്റുകാര്‍ രക്തരൂക്ഷിത വിപ്ലവപാതയില്‍ നിന്നും പിന്മാറിയിട്ടില്ല. എന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അക്രമത്തിന്റെ പാത മാവോയിസ്റ്റുകള്‍ക്കും സമാന സ്വഭാവമുള്ള ഇതര സംഘടനകള്‍ക്കും വിട്ടുകൊടുത്ത്, ജനാധിപത്യവ്യവസ്ഥയില്‍ ജിവിക്കാന്‍ അനുശീലിച്ചുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള സമ്പൂര്‍ണ്ണമായ സമര്‍പ്പണവും കഠിനാദ്ധ്വാനവുമാണ് പല പരിമിതികളും മറികടന്ന് ഉന്നത പദവികളിലേക്കെത്താന്‍ വിഎസ്സിനെ സഹായിച്ചത്.

മാതൃഭൂമി പത്രാധിപരായി ചുമതലയേറ്റതിനു പിന്നാലെ ഞാന്‍ വി.എസിനെ സന്ദര്‍ശിച്ചിരുന്നു. ചായ കുടിക്കുന്നതിനിടയില്‍ ഒരു സ്റ്റാലിനിസ്റ്റ് ആയാണ് വി.എസ്. ഡല്‍ഹിയില്‍ അറിയപ്പെടുന്നതെന്ന് ഞാനദ്ദേഹത്തോടു പറഞ്ഞു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു അദ്ദേഹം ചിരിച്ചുകൊണ്ടു നല്‍കിയ മറുപടി. വര്‍ഷങ്ങള്‍ക്കു ശേഷം, പിണറായി വിജയനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്ന വേളയില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസിനെ കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ എന്നു വിശേഷിപ്പിക്കുകയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണം വിജയകരമായി പൂര്‍ത്തിയാക്കിയ വി.എസ്സിനെ സംബന്ധിച്ചിടത്തോളം ഈ വിശേഷണം വളരെ ചെറിയ പ്രോത്സാഹനമായിരുന്നു. സ്റ്റാലിനിസ്റ്റ് എന്നിടത്തുനിന്ന് ഫിദല്‍ കാസ്‌ട്രോയിലേക്കു ചുരുക്കിയത് ശരിക്കുമൊരു അഭിനന്ദനമാണെന്ന് കരുതാനാവില്ലെന്ന് പലരും വിലയിരുത്തുകയും ചെയ്തു. വി.എസ്. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടുപോയപ്പോഴെല്ലാം സഹായഹസ്തം നീട്ടിയിരുന്ന യെച്ചൂരിയില്‍ നിന്നാണ് ഈ വിശേഷണം വന്നതെന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

99 വയസ് പൂര്‍ത്തിയാകുന്ന വി.എസിന് തന്റെ വിദ്യാഭ്യാസം സ്‌കൂള്‍ തലത്തില്‍ ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലെ തൊഴിലാളി മുന്നേറ്റങ്ങളുടെ ഭാഗമായി അദ്ദേഹം മാറി. പുന്നപ്ര-വയലാര്‍ സമരം ഉള്‍പ്പെടെയുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുമായി അദ്ദേഹത്തിന്റെ ജീവിതം ഇടകലര്‍ന്നു. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവാണ് വി.എസ്. 1964-ല്‍ സി.പി.ഐയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സി.പി.എം. രൂപീകരിച്ച 32 നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അന്നു മുതല്‍ ഇന്നോളം പ്രത്യയശാസ്ത്രപരമായി സ്വന്തം രീതികള്‍ ഉണ്ടെങ്കിലും ഉത്സാഹിയായ, അച്ചടക്കമുള്ള കമ്യൂണിസ്റ്റായി അദ്ദേഹം പാര്‍ട്ടിയില്‍ നിലകൊണ്ടു.

വിഎസ്സിന്റെ ജീവിതത്തിന് കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ളതുകൊണ്ട് പാര്‍ട്ടിയുടെ ചരിത്രം ചെറുതായി ഒന്നിവിടെ പറയുന്നത് അനുചിതമാവില്ല. ആദ്യകാലത്ത് കേന്ദ്രത്തിലെ അധികാരികളില്‍നിന്നുള്‍പ്പെടെ വെല്ലുവിളികള്‍ ഉണ്ടായിട്ടും സാവധാനം, സ്ഥിരതയോടെ സി.പി.എം. വളര്‍ന്നു. പില്‍ക്കാലത്ത് കണ്ണൂരില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എം.വി. രാഘവന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ വ്യത്യസ്ത പാര്‍ട്ടിലൈന്‍ എന്ന ആശയം മുന്നോട്ടുവെച്ചു. ഇതിനെതിരേ ഇ.എം.എസ്. ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. ഒടുവില്‍ ഇത് എം.വി. രാഘവന്റെ പുറത്താകലില്‍ കലാശിക്കുകയും ചെയ്തു. ഇ.എം.എസിനെതിരെയും പിന്നീട് എതിര്‍പ്പുകള്‍ ഉയര്‍ന്നു. അന്നത്തെ സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പിന്തുണയില്‍ സംസ്ഥാനത്തെ പല നേതാക്കളും ഇ.എം.എസിനെതിരേ അണിനിരന്നു. കേരളത്തില്‍ സി.പി.എം. നേതൃത്വത്തിലേക്ക് വി.എസ്. കടന്നുവരുന്നത് ഈ സാഹചര്യത്തിലാണ്..

വി.എസിന്റേത് ഒരു ഒറ്റയാന്‍ ശൈലിയായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായൊരു ഗ്രൂപ്പുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തെ പിന്തുണച്ച പല നേതാക്കളും ഇതോടെ അദ്ദേഹത്തെ ഉപേക്ഷിച്ച് പിണറായിക്കൊപ്പം ചേര്‍ന്നു. തന്റെ കൂടെയുള്ളളവര്‍ അസന്തുഷ്ടരല്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ പിണറായി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. പൊതുജന പിന്തുണ ലഭിക്കുന്ന എന്നാല്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു പോകുന്ന വി.എസിനെയാണ് പില്‍ക്കാലത്ത് കാണാനായത്. ഇതോടെ, പിണറായി നേതാവായ കണ്ണൂര്‍ ഗ്രൂപ്പ് പാര്‍ട്ടിയില്‍ ആധിപത്യം നേടുകയും ചെയ്തു. കേന്ദ്രനേതൃത്വം നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും അത് പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പിന് സഹായകരമായി. പാര്‍ട്ടിയുടെ അമൂല്യ സ്വത്താണെന്ന വിശേഷണത്തതില്‍ വി.എസിന് തൃപ്തനാവേണ്ടിയും വന്നു.

വി.എസ്. മികച്ച പ്രചാരകനാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. അദ്ദേഹത്തിന്റെ ജനകീയതയും പ്രസംഗ ശൈലിയും അനന്യമാണ്. അഴിമതിക്കാരെയും അസാന്മാര്‍ഗ്ഗികളെയും വി.എസ്സിന്റെ ചാട്ടുളി വാക്കുകള്‍ ഒരിക്കലും വെറുതെ വിട്ടില്ല. ക്ലാസിക്കല്‍ ശൈലിയില്‍ സംഗീത രാഗവിസ്താരങ്ങള്‍ നടത്തുന്നതുപോലെ എതിരാളികളെ കൃത്യമായി ലക്ഷ്യമിടുന്ന പ്രയോഗങ്ങളാണ് വി.എസ്സിന്റെ പ്രസംഗം വ്യത്യസ്തമാക്കുന്നത്. വി.എസ്സിന്റെ പ്രചാരണ മികവിന്റെ ഫലം അനുഭവിക്കാനായത് പാര്‍ട്ടിക്കുള്ളിലുള്ള അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ക്കാണ്. എന്നിട്ടും അദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ട ഭരണ പരിഷ്‌കരണ ചെയര്‍മാന്‍ സ്ഥാനം കൊടുക്കുന്നതില്‍ പോലും വൈമനസ്യമുണ്ടായി എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയായിരുന്നു. ഒടുവില്‍ ജനറല്‍ സെക്രട്ടറി യെച്ചൂരിയിലൂടെ ഇടപെടലിലൂടെയാണ് ഇത് സാദ്ധ്യമായത്. ചെയര്‍മാന്‍ സ്ഥാനത്ത് പത്ത് മാസം തുടര്‍ന്നിട്ടും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചില്ല. ഒടുവില്‍ അതിലും കേന്ദ്ര നേതൃത്വത്തിന് ഇടപെടേണ്ടി വന്നു. പുറത്തുള്ള രാഷ്ട്രീയ എതിര്‍പ്പുകളേക്കാള്‍ തീവ്രമാണ് പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഉടലെടുക്കുന്ന സ്പര്‍ദ്ധയും എതിര്‍പ്പും.

അഴിമതി, അധാര്‍മിക പ്രവര്‍ത്തനം, ഭരണപരാജയം, അധികാര ദുര്‍വിനിയോഗം എന്നിവയ്‌ക്കെതിരെയുള്ള ആക്രമണങ്ങളില്‍ നിന്നും വി.എസ്. ആരെയും ഒഴിവാക്കിയില്ല. ചില കേസുകള്‍ ഇപ്പോഴും തുടരുകയാണ്. പലരും വിട്ടുവീഴ്ചയില്ലാത്ത ശത്രുക്കളായി മാറി. എല്ലാ തരത്തിലുമുള്ള രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒറ്റപ്പെട്ടെങ്കിലും അത് വി.എസിന്റെ ജനപ്രീതിയെ ബാധിച്ചില്ല. സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ പ്രാസംഗികരില്‍ ഒരാളായി അദ്ദേഹം തുടര്‍ന്നു, ജനങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം വീടിന് പുറത്തേക്കുള്ള സഞ്ചാരം തടസ്സപ്പെട്ടെങ്കിലും ആരേയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള വി.എസ്സിന്റെ പ്രസംഗങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ പുതുമയോടെ നിലനില്‍ക്കുന്നു. ഒന്നിനേയും കൂസാത്ത നേതാവാണ് വി.എസ്. ഒറ്റപ്പെടുത്തലുകള്‍ അദ്ദേഹത്തെ തളര്‍ത്തിയിട്ടില്ല. വളരെ മോശമായി അപമാനിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി വിടാന്‍ പലരും നിര്‍ദേശിച്ചിരുന്നു. പക്ഷെ, പാര്‍ട്ടി വിടുക എന്നത് വി.എസ്സിന്റെ അജണ്ടയില്‍ ഇല്ല. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് വി.എസ്. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത സമ്പൂര്‍ണ്ണമാണ്. ഒറ്റയാനാണെങ്കിലും അദ്ദേഹത്തിന്റെ ജനപ്രീതി കൂടിയിട്ടേയുള്ളു. ചിലര്‍ വിയോജിച്ചേക്കാം, എങ്കിലും ഒറ്റയാനായി നിലകൊള്ളുമ്പോഴാണ് വി.എസ്. മികച്ച കമ്യൂണിസ്റ്റാവുന്നത്. അതിപ്പോള്‍ കേരളത്തിലെ സി.പി.എമ്മിനായാലും അതങ്ങനെയാണ്.

( മാതൃഭൂമി മുന്‍ എഡിറ്റര്‍ ആണ് ലേഖകന്‍ )

Content Highlights: V S Achuthanandan the maverick communist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented