'എന്നെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയ വി.എസി.നെ മറക്കാന്‍ കഴിയില്ല'


കെ.കെ.രമനൂറാം വയസിലേക്ക് കടക്കുന്ന വി.എസ്. അച്യുതാനന്ദനെ കുറിച്ച് ആര്‍.എം.പി. എം.എല്‍.എ. കെ.കെ. രമ എഴുതുന്നു.

ടി.പി.ചന്ദ്രശേഖരൻ വധത്തെ തുടർന്ന് കെ.കെ.രമയെ സന്ദർശിക്കുന്ന വി.എസ്. നിരവധി പാർട്ടി എതിർപ്പുകൾ മറികടന്നാണ് ഒഞ്ചിയത്തെ വീട്ടിൽ അന്ന് വി.എസ്. സന്ദർശനം നടത്തിയത്. (ഫയൽ ചിത്രം)

വിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് സി.പി.ഐ.എമ്മിലും നേതൃപദവി വഹിച്ച വി.എസ്. അച്യുതാനന്ദന്‍ കേരളം കണ്ട ജനകീയരായ കമ്യൂണിസ്റ്റ് നേതാക്കളുടെ പരമ്പരയിലെ അവസാനത്തെ കണ്ണികളിലൊന്നാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ പി.കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി., എം.എന്‍.ഗോവിന്ദന്‍ നായര്‍, സി. അച്യുതമേനോന്‍, ടി.വി. തോമസ്, ഇ.കെ.നായനാര്‍, ഇ. ബാലാനന്ദന്‍, ഗൗരിയമ്മ എന്നിവര്‍ക്കൊപ്പം വി.എസ്.അച്യുതാനന്ദന്റെ പേരും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ബാല്യത്തില്‍ ഏറെ കയ്പുനീര്‍ കുടിച്ചു വളര്‍ന്ന് വി.എസ്.അച്യുതാനന്ദന്‍ യൗവ്വനത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തെ സംഘടിപ്പിക്കുന്നതിന് ജീവിതം സമര്‍പ്പിക്കുകയും ആലപ്പുഴയിലെ കര്‍ഷകത്തൊഴിലാളികളുടെ അനിഷേധ്യ നേതാവായി വളരുകയും ചെയ്തു. ദരിദ്രവും നിരാലംബവുമായ തന്റെ ബാല്യകാല ജീവിതത്തെ വീറുറ്റ സമര പരമ്പരകളിലൂടെ യൗവ്വനം സാമൂഹ്യപരിവര്‍ത്തനത്തിനായി സമര്‍പ്പിച്ച് മറികടക്കുകയാണ് അദ്ദേഹം ചെയ്തത്.

ജന്മിത്തത്തിനെതിരായ പോരാട്ടത്തിലൂടെ ഉറപ്പിച്ചെടുത്ത ധീരമായ തന്റെ നിലപാടുകള്‍ വിട്ടുവീഴ്ചയില്ലാതെ പ്രയോഗിക്കാന്‍ സി.പി.ഐ.എമ്മിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോഴും വി.എസ്. ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കാര്‍ക്കശ്യം എണ്‍പതുകളിലും തൊണ്ണൂറുകളിലും ശത്രുക്കളെ സൃഷ്ടിച്ചുവെങ്കില്‍ രണ്ടായിരാമാണ്ടിനു ശേഷം സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളിലെ അനീതിക്കെതിരെ സ്വീകരിച്ച നിലപാടുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അംഗീകാരവും ബഹുമാനവും നേടിക്കൊടുത്തു.

സി.പി.ഐ.എം. നേതൃത്വവുമായി ഏറ്റുമുട്ടുന്ന വി.എസ്സി.നെയാണ് ഇക്കാലത്ത് കണ്ടത്. സി.പി.ഐ.എമ്മിന്റെ ചരിത്രത്തില്‍ വി.എസ്.- പിണറായി ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരായി അത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ താന്‍ കൂടി വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്ത പ്രസ്ഥാനം ആഗോളമൂലധനശക്തികള്‍ക്ക് പരവതാനി വിരിക്കുന്നതിനോടുള്ള പഴയ ഒരു കമ്യൂണിസ്റ്റുകാരന്റെ പ്രതിഷേധമായിരുന്നു ഈ പോരിനടിസ്ഥാനം. വി.എസ്. അച്യുതാനന്ദനില്‍നിന്ന് വി.എസ്. എന്ന സ്‌നേഹാദരങ്ങള്‍ നിറഞ്ഞ വിളിപ്പേരിലേക്ക് അദ്ദേഹം മാറിത്തീര്‍ന്നത് ഒരു ദശകത്തിലേറെ നീണ്ട ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ കനലുകള്‍ നിറഞ്ഞ കാലത്താണ്.

ഔദ്യോഗിക പാര്‍ട്ടി സംവിധാനങ്ങളെല്ലാം ശത്രുപക്ഷത്തു നിര്‍ത്തിയിട്ടും വി.എസ് തന്റെ സമരപഥങ്ങളില്‍ ഉറച്ചുനിന്നു അദ്ദേഹം അയച്ച അസ്ത്രങ്ങളേറ്റ് കേന്ദ്രസംസ്ഥാന നേതൃത്വങ്ങളാകെ പരിഭ്രാന്തരായി ഭൂമാഫിയയോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ വിധേയത്വം തൊട്ട് നേതൃത്വ തലത്തിലെ അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വരെ വി.എസിന്റെ എതിര്‍പ്പിനിടയായി. സി.പി.ഐ.എമ്മിന്റെ യഥാര്‍ത്ഥ ചിത്രം എത്ര വികൃതമാണെന്ന് വി.എസ്. നയിച്ച ഉള്‍പാര്‍ട്ടി പോരാട്ടങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ തെളിയിച്ചു.

ടി.പി.ചന്ദ്രശേഖരനെപ്പോലെ നിരവധി നേതാക്കളെ തനിക്കൊപ്പം അണിനിരത്തി നയിച്ച പോരാട്ടം വിജയത്തിലെത്തിയില്ല. ഒപ്പം ചേര്‍ന്നവരുടെ ചാഞ്ചാട്ടങ്ങളും പിന്നോട്ടു പോക്കും ഇതിനൊരു കാരണമാണ്. അത് അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ പിന്നോട്ടടിപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ ഒരു ദൗര്‍ബല്യമായി വിലയിരുത്തപ്പെട്ടു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ടി.പി.ചന്ദ്രശേഖരനെ സി.പി.ഐ.എം. നേതൃത്വത്തിലെ പിണറായി പക്ഷം ആസൂത്രിതമായി വകവരുത്തിയതിനു ശേഷം എന്നെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയ വി.എസി.നെ മറക്കാന്‍ കഴിയില്ല. അത് ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തന്ന കരുത്തും ആശ്വാസവും ചെറുതല്ല.

വിജയങ്ങളോടൊപ്പം പരാജയങ്ങളും ചേര്‍ന്നതാണ് വി.എസി.ന്റെ രാഷ്ട്രീയ ജീവിതം. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകളായി വി.എസ്. എടുത്ത സവിശേഷമായ രാഷ്ട്രീയ നിലപാടിനുണ്ടായ വിജയങ്ങള്‍ കേരളത്തിലെ ജനങ്ങളുടെയും ജനകീയ രാഷ്ടീയത്തിന്റെയും വിജയമാണെന്ന് നിസംശയം പറയാം. ഇതിനേറ്റ തിരിച്ചടികള്‍ കേരളത്തിലെ ജനപക്ഷ ഇടതുപക്ഷ രാഷ്ട്രീയത്തിനേറ്റ തിരിച്ചടികള്‍ കൂടിയാണ്. നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വി.എസ്സിന്റെ വിപ്ലവ ജീവിതത്തിന് സ്‌നേഹാദരം.

Content Highlights: K K Rema writes about VS Achuthanandan VS@100


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented