നിലപാടില്‍ ഉറച്ച, വിജയം കാണുന്നതുവരെ ഒപ്പം നില്‍ക്കുന്ന നേതാവ്- മേഴ്‌സിക്കുട്ടിയമ്മ


നൂറാം വയസിലേക്ക് കടക്കുകയാണ് വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ 

j mercykutty amma on vs achuthanandan | Photo: Mathrubhumi

കണ്ണേ കരളേ വി.എസേ...
ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ
പോരാട്ടത്തിന്‍ പോര്‍വീഥികളില്‍
മുന്നില്‍ നയിച്ച വീര സഖാവേ...
നൂറു ചുവപ്പിന്‍ അഭിവാദ്യങ്ങള്‍...

'വി.എസ്. എവിടെയുണ്ടോ, അവിടെയെല്ലാം യുവാക്കളും പ്രവര്‍ത്തകരും ഒരേ സ്വരത്തില്‍ ഏറ്റുവിളിക്കുന്നത് കേട്ടിട്ടില്ലേ.. അതാണ് വി.എസ്. എന്ന പോരാട്ടവീര്യത്തിന്റെ കരുത്ത്. എല്ലാവരും ഏറ്റുവിളിക്കുംപോലെ ചങ്കാണ് ഞങ്ങളുടെ വി.എസ്.' പറയുന്നത് മറ്റാരുമല്ല, മുന്‍ മന്ത്രിയും വി.എസിനോട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന നേതാവുമായ ജെ. മേഴ്‌സിക്കുട്ടിയമ്മയാണ്.



'വി.എസിനെ ആദ്യമായി കാണുന്നത് കൊല്ലത്തെ പാര്‍ട്ടി ഓഫീസില്‍ വച്ചാണ്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിലാണ് പാര്‍ട്ടി ഓഫീസില്‍ എത്തുന്നത്. എസ്.എന്‍. കോളേജ് കഴിഞ്ഞാല്‍ ഞങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ ഒക്കെ പോകും. അപ്പോഴാണ് വി.എസ്. അവിടെ വന്നത്. ഞങ്ങളൊക്കെ ഞെട്ടിപ്പോയി. വസുമതി ചേച്ചിയും ഒപ്പമുണ്ടായിരുന്നു. ഇതാരാണെന്നറിയാമോ...? വി.എസ്.ഞങ്ങളോട് ചോദിച്ചു. ഞങ്ങള്‍ക്ക് വസുമതി ചേച്ചിയെ അറിയില്ലായിരുന്നു. ഇതാണ് എന്റെ കെട്ട്യോള്. വി.എസ്.പറഞ്ഞു'- മേഴ്‌സിക്കുട്ടിയമ്മ ഓര്‍മിക്കുന്നു.

1984-ലെ കശുവണ്ടി തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്യാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി വി.എസ്. എത്തുമെന്നറിഞ്ഞ് വിദ്യാര്‍ഥികളായ ഞങ്ങള്‍ കൊല്ലത്തെ കൃഷ്ണ തിയേറ്ററില്‍ എത്തിയത്. അദ്ദേഹത്തെ അറിയാമെങ്കിലും നേരിട്ട് ഇത്രയും അടുത്തുനിന്ന് പ്രസംഗം കേട്ടത് ഈ സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ്. അന്നത്തെ പ്രസംഗം എന്നെ കോരിത്തരിപ്പിച്ചു. 'തൊഴിലാളികളുടെ ദുരിതത്തില്‍ അവരോടൊപ്പംനിന്ന് പോരാടാന്‍ സഖാക്കള്‍ക്കാകണം. എന്നാല്‍ മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ...' നാലുമാസം നീണ്ടു നിന്ന സമരം കൊല്ലത്തെ ചരിത്രസമരങ്ങളിലൊന്നായിരുന്നു അത്. അന്നു മുതലേ തുടങ്ങിയതാണ് വി.എസിനോട് പ്രത്യേക സ്‌നേഹം.-മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ക്കുന്നു.

ആദ്യം എം.എല്‍.എയായിരിക്കുമ്പോള്‍ നിയമസഭ സമ്മേളനത്തില്‍ സബ്മിഷന്‍ ഉന്നയിക്കാന്‍ അവസരം തന്നതും വി.എസാണ്. രാവിലെ ആറുമണിക്ക് വി.എസ്. വിളിക്കുന്നു- 'എം.എല്‍.എയായ ശേഷമുള്ള ആദ്യ സമ്മേളനമല്ലേ. സബ് മിഷനില്‍ ഒരു വിഷയം ഉന്നയിക്കണം'- എന്നു പറഞ്ഞു. ഉന്നയിക്കാനുള്ള വിഷയം വി.എസ് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പായി ഒരു സഖാവിന്റെ കൈയില്‍ കൊടുത്തുവിട്ടു. ഇത്രയും മനോഹരമായി എഴുതുന്ന വി.എസിന്റെ കുറിപ്പടിയും ഒപ്പുമാണ് നിയമസഭയിലെ എന്റെ ആദ്യ ചോദ്യം, മേഴ്‌സിക്കുട്ടിയമ്മ പറയുന്നു.

നിശ്ചയദാര്‍ഢ്യവും ആദര്‍ശവും ശരിപക്ഷവും അദ്ദേഹത്തെ ജനനായകനാക്കി. വി.എസ്. നിലപാടെടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കും. ഒരു വിഷയമെടുത്താല്‍ അതില്‍ വിജയം കാണുന്നതു വരെ വി.എസ്. ഒപ്പമുണ്ടാകും. പാതിവഴിയില്‍ കളഞ്ഞിട്ടുപോകില്ല. ഞാന്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വി.എസിന്റെ സാന്നിധ്യം കുണ്ടറയിലുണ്ടായിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് വരാതിരുന്നത്. രാഷ്ട്രീയം മാറ്റിവച്ചാലും വി.എസ് സഖാവിനോട് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന് നൂറു വയസ് തികയുമ്പോള്‍ നൂറ്റാണ്ടിന്റെ കേരളം പടുത്തുയര്‍ത്തിയതിന്റെ അനുഭവങ്ങള്‍, ത്യാഗങ്ങള്‍ എല്ലാം പുതിയ തലമുറയ്ക്ക് മാതൃകയാണ്. ത്യാഗത്തിന്റെ ആള്‍രൂപമാണ് വി.എസ്. പുന്നപ്ര വയലാര്‍ സമരപോരാട്ടങ്ങളില്‍ മരിച്ചെന്നു കരുതി പോലീസ് ഉപേക്ഷിക്കുമ്പോള്‍ അവിടെനിന്ന് ഉയര്‍ത്തെഴുന്നേറ്റ പോരാളി. തീക്ഷ്ണമായ ജീവിത വഴിയിലൂടെ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ വി.എസിന്റെ ജീവിതം കേരളത്തിന്റെ വളര്‍ച്ചയുടെ കൂടി ചരിത്രമാണ്. സമാനതകളില്ലാത്ത ജനനായകന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍...

(തയ്യാറാക്കിയത് രാജീവ് ചാത്തിനാംകുളം)

Content Highlights: j mercykutty amma on vs achuthanandan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented