​ഗ്രാഫിക്സ് ഇല്ലാതെ പേടിപ്പിക്കും, അതിവിചിത്രം ഈ കാഴ്ചകൾ | Vichithram Review


അഞ്ജയ് ദാസ്. എൻ.ടി

പേരുപോലെ തന്നെയാണ് സിനിമയുടെ കഥാ​ഗതിയും. വിചിത്രങ്ങളായ സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.

Review

വിചിത്രത്തിൽ ഷൈൻ ടോം ചാക്കോ| ഫോട്ടോ: www.facebook.com/achufilmeditor

ണ്ട് മുയലുകളെ വെച്ച് പേടിപ്പിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? സക്കീർ ഭായിക്ക് പറ്റില്ലായിരിക്കും, പക്ഷേ അച്ചു വിജയനും നിഖിൽ രവീന്ദ്രനും പറ്റും. അവർ അത് കാണിച്ച് തരുന്നത് വിചിത്രം എന്ന ചിത്രത്തിലൂടെയാണ്. ആദ്യ പോസ്റ്റർ വന്ന നാൾ മുതൽ ചർച്ചയായ ചിത്രമാണ് വിചിത്രം. ട്രെയിലർ വന്നപ്പോൾ പിന്നെയും ശ്രദ്ധയാകർഷിച്ച ചിത്രം ഇപ്പോൾ തിയേറ്ററുകളിലും എത്തിയിരിക്കുകയാണ്.

പേരുപോലെ തന്നെയാണ് സിനിമയുടെ കഥാ​ഗതിയും. വിചിത്രങ്ങളായ സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ഒരമ്മയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം. ​ഫുട്ബോൾ കളിക്കാരനായിരുന്ന ​ഇവരുടെ ​ഗൃഹനാഥൻ നേരത്തേ മരിച്ചുപോയതാണ്. ഒരു പ്രത്യേകഘട്ടത്തിൽ ഇവർക്ക് അഞ്ചുപേർക്കും മറ്റൊരു വീട്ടിലേക്ക് താമസം മാറേണ്ടി വരുന്നു. ആ വീട്ടിൽ ഇവർക്ക് നേരിടേണ്ടതാകട്ടെ വിചിത്രങ്ങളായ അനുഭവങ്ങളും.സിനിമയെ രണ്ട് ഭാ​ഗങ്ങളായി തിരിച്ച് പറയുകയാണെങ്കിൽ ആദ്യപകുതിയിൽ അമ്മയ്ക്കും മക്കൾക്കുമിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളും അതിജീവനവും ഒക്കെയാണെങ്കിൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ പതിയെ മാറുകയാണ്. പേരിനെ അന്വർത്ഥമാക്കുംവിധം വിചിത്രസംഭവങ്ങൾ നല്ലരീതിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് രണ്ടാം പകുതിയിലാണ്. തിടുക്കപ്പെടാതെ സഞ്ചരിക്കുന്ന ചിത്രം കൃത്യമായ ഇടവേളകളിൽ കാഴ്ചക്കാരനെ ഞെട്ടിക്കുന്നുണ്ട്.

പൂർണമായും ഒരു സൂപ്പർ നാച്ചുറൽ സിനിമ എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും കഥാ​ഗതിക്കനുസൃതമായി വരുന്ന ഹൊറർ ഘടകങ്ങൾ കൃത്യമായി പ്രേക്ഷകനിലേക്കെത്തിക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്. ഹൊറർ സിനിമ എന്നുകേൾക്കുമ്പോൾ ഒരു പ്രേതം, പ്രേതബാധയുള്ളതായി പറയപ്പെടുന്ന വീട്, ഭയപ്പെടുത്തുന്ന രം​ഗങ്ങൾ, ഒരു ഫ്ളാഷ്ബാക്ക്, ഉച്ചാടനം എന്നൊക്കെയാകും ഒരു ശരാശരി സിനിമാ ആസ്വാദകന്റെ മനസിലേക്ക് വരുന്നത്. എന്നാൽ ഇതൊന്നുമില്ലാതെ പശ്ചാത്തലസം​ഗീതവും ക്യാമറയുടെ ചലനങ്ങളും ലൈറ്റിങ്ങും മാത്രം വെച്ച് പേടിപ്പിക്കുകയാണ് അച്ചു വിജയനും കൂട്ടരും. ഈ രം​ഗങ്ങൾക്കൊന്നും കാര്യമായ ​ഗ്രാഫിക്സ് ഉപയോ​ഗിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.

കഥ പറയുന്നതിലെ വ്യത്യസ്ത പാറ്റേൺ എടുത്തുപറയേണ്ടതാണ്. ഹീറോയുടെ കണ്ണിലൂടെ പറയാതെ മൂന്നാമതൊരാൾ കാണുന്ന/പറയുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. അയാൾ ചിലപ്പോൾ കാണുന്ന നമ്മളുമാവാം. ​മുയലുകൾ, പൂമ്പാറ്റകൾ, പ്രതിമകൾ, പെയിന്റിങ്ങുകൾ, നൃത്തം തുടങ്ങി നിരവധി ബിംബങ്ങളും ചിത്രത്തിൽ അവിടവിടെയായി കാണാം. ഭൂതകാലത്ത് നടന്ന സംഭവങ്ങൾ വേറൊരു രീതിയിൽ, അതായത് ടൈം ലൂപ്പിങ് മാതൃകയിൽ അവതരിപ്പിക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്.

ഷൈൻ ടോം ചാക്കോ, ബാലു വർ​ഗീസ്, ലാൽ, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ, ജയിംസ് ഏലിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഓരോ കഥാപാത്രങ്ങൾക്കും എന്തെങ്കിലുമൊക്കെ വിചിത്രത നൽകാൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. പരീക്ഷണചിത്രം എന്ന് അണിയറപ്രവർത്തകർ തന്നെ പറഞ്ഞിട്ടുള്ള ചിത്രം ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ദഹിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Content Highlights: Vichithram Review, Vichithram Movie Review, Shine Tom Chacko New Movie Review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented