വിചിത്രമായ കാഴ്ചകളുമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി വിചിത്രം


ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വിചിത്രം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/achufilmeditor/photos

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഷൈൻ ടോം ചാക്കോ നായകനാകുന്ന വിചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലെത്തിയത്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭീതിയുടെ ഒരു പുത്തൻ കാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടി പ്രദർശന വിജയം കുറിച്ച് മുന്നേറുകയാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമാണ് വിചിത്രം. ഷൈൻ ടോം ചാക്കോ, കനി കുസൃതി തുടങ്ങി ചിത്രത്തിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.



ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽ- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പർ വൈസർ- ബോബി രാജൻ, പി ആർ ഒ ആതിര ദിൽജിത്ത്, ഡിസൈൻ- അനസ് റഷാദ് ആൻഡ് ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlights: vichithram movie getting good response, shine tom chacko and balu varghese


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented